മലപ്പുറം ജില്ലയിലെ AI ക്യാമറകൾ,കർണാടക തിരഞ്ഞെടുപ്പ്, ലണ്ടൻ ആദംസ് സെന്ററിൽ ഈദ് പ്രാർത്ഥന, സൂഫിയും സുജാതയും എന്ന സിനിമയിലെ ഗാന രംഗം തുടങ്ങിയവയെല്ലാം സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചരണങ്ങളിൽ ഇടം പിടിച്ചിരുന്നു.

Fact Check:’മലപ്പുറം ജില്ലയിൽ AI ക്യാമറകൾ വെറും 2 എണ്ണം’: വസ്തുത അറിയുക
മലപ്പുറത്ത് പോസ്റ്റിൽ ആരോപിക്കുന്നത് പോലെ 2 ക്യാമറകൾ അല്ല സ്ഥാപിച്ചിട്ടുള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. മൊത്തം 49 ക്യാമറകൾ മലപ്പുറം ജില്ലയിൽ സ്ഥാപിച്ചിട്ടുണ്ട്.

Fact Check:പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിംഗിനെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് സോണിയ ഗാന്ധി ആ സ്ഥാനത്ത് ഇരുന്നോ?
പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിംഗിനെ സോണിയ ഗാന്ധി അപമാനിച്ചു എന്ന പോസ്റ്റിലെ ആരോപണം തെറ്റാണ്. 2011 ഡിസംബറിൽ നടന്ന യുപിഎ യോഗത്തില്‍ മന്‍മോഹന്‍ സിംഗ് സോണിയഗാന്ധിയ്ക്ക് നിശ്ചയിച്ച സ്ഥാനത്തിരുന്നു. സോണിയ ഗാന്ധി പ്രധാനമന്ത്രിയുടെ സ്ഥാനത്തും ഇരുന്നു. ഇത് എസ്.പി.ജി. ഗാര്‍ഡുകൾ ഇരുവരെയും അറിയിച്ച ശേഷം നിശ്ചത സ്ഥാനങ്ങളിൽ ഇരികുകയായിരുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check:കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ തല്ലി ഓടിച്ചുവെന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക
കർണ്ണാടകയിൽ ബിജെപി പ്രചരണ വാഹനത്തെ തല്ലി ഓടിച്ചുവെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. തെലങ്കാനയിൽ 2022ൽ നടന്ന സംഭവത്തിന്റെ വീഡിയോയാണിത്.

Fact Check: ലണ്ടൻ ആദംസ് സെന്ററിൽ ഈദ് പ്രാർത്ഥന തടസ്സപ്പെടുത്തുന്ന ഹിന്ദു യുവതിയല്ല വിഡിയോയിൽ
വൈറൽ വീഡിയോയിൽ യുഎസിലെ വിർജീനിയയിലെ പള്ളിയിൽ ഈദ് പ്രാർത്ഥന തടസ്സപ്പെടുത്തുന്ന സ്ത്രീ മുസ്ലീം സമുദായത്തിൽ നിന്നുള്ള ആളാണെന്നും സമൂഹ മാധ്യമങ്ങളിൽ നിരവധി ഉപയോക്താക്കൾ അവകാശപ്പെടുന്നത് പോലെ ഹിന്ദു അല്ലെന്നും ഞങളുടെ അന്വേഷണത്തിൽ കണ്ടെത്തി. സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത് പോലെ, ലണ്ടനിൽ അല്ല സംഭവം നടന്നത്.

Fact Check:കേരളത്തിൽ നിന്നുള്ള ഈദ് മുബാറക് വീഡിയോയുടെ സ്രഷ്‌ടാക്കൾ ലൗ ജിഹാദ് ആരോപണം നിഷേധിക്കുന്നു
വൈറലായ വീഡിയോയുമായി ബന്ധപ്പെട്ടവർ പറഞ്ഞത് സൂഫിയും സുജാതയും എന്ന സിനിമയിലെ ഗാന രംഗം പുനഃസൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു അതെന്നാണ്. അല്ലാതെ “ലവ്-ജിഹാദ്” പ്രോത്സാഹിപ്പിക്കുന്നതിനായി പോസ്റ്റ് ചെയ്ത വീഡിയോ അല്ല അത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.