ലൂസിഫർ സിനിമയുടെ സെറ്റിൽ തനിക്ക് നേരെ ഉണ്ടായ ലൈംഗിക ആക്രമണത്തെ കുറിച്ച് മാളവിക ശ്രീനാഥ് പറയുന്നുവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഈ ആഴ്ച പ്രചരിച്ചിരുന്നു. രാഹുൽ ഗാന്ധിയും ഭാര്യയും കുട്ടികളും എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഫോട്ടോയായിരുന്നു ഈ ആഴ്ചത്തെ മറ്റൊരു വ്യാജ പ്രചരണം.

Fact Check: ലൂസിഫർ സെറ്റിൽ ഉണ്ടായ ലൈംഗിക ആക്രമണത്തെ കുറിച്ചല്ല മാളവിക ശ്രീനാഥ് പറഞ്ഞത്
ലൂസിഫർ സിനിമയുടെ ഓഡിഷന് ഉണ്ടായ ദുരനുഭവമല്ല മാളവിക ശ്രീനാഥ് തന്റെ അഭിമുഖത്തിൽ പങ്ക് വെക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ഒരു വ്യാജ സിനിമ ഓഡിഷന്റെ ഇടയ്ക്ക് വെച്ചാണ് മാളവികയ്ക്ക് ഈ അനുഭവം ഉണ്ടായത് എന്ന് നദി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Fact Check: രാഹുൽ ഗാന്ധി ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം നിൽക്കുന്ന ചിത്രമല്ലിത്
ഒരു മഹിളാ കോൺഗ്രസ് നേതാവിനും മക്കൾക്കൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ഫോട്ടോ,രാഹുൽ ഗാന്ധി ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം എന്ന വ്യാജ അവകാശവാദത്തോടൊപ്പമാണ് ഷെയർ ചെയ്യപ്പെടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check: ദേശീയ പതാകയുടെ കെട്ട് കാക്ക അഴിച്ചോ?
വൈറലായ വീഡിയോ ചിത്രീകരിച്ച ആംഗിളിന്റെ പ്രത്യേകതകൊണ്ടാണ് കാക്കയാണ് പതാകയുടെ കുരുക്കഴിച്ചത് എന്ന് തോന്നിയത്.

Fact Check: ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുന്നതിന് അനുവദിച്ച തുകയാണ് ₹10,000
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുന്നതിന് അനുവദിച്ച തുകയാണിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.