ഇറാൻ അറസ്റ്റ് ചെയ്ത ചാരന്മാരെ കുറിച്ചുള്ള പോസ്റ്റും ഹിന്ദുവായ ഭാര്യയെ മർദ്ദിക്കുന്ന മുസ്ലിം ഭർത്താവിനെ കുറിച്ചുള്ള പോസ്റ്റും ഈ ആഴ്ചയിൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടു.

പൊതു വിദ്യാലയത്തിൽ ഉംറ അനുഷ്ഠിക്കുന്ന ആചാരങ്ങൾ പഠിപ്പിച്ചിട്ടില്ല
ഉംറ അനുഷ്ഠിക്കുന്ന ആചാരങ്ങൾ പഠിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരു സ്വകാര്യ അൺഎയ്ഡഡ് സ്‌കൂളിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

ഇറാന്‍ പിടികൂടിയ സയണിസ്റ്റ് ചാരന്മാരാണോ ഇത്?
സംഭവം നടന്നത് ഇസ്രേയേൽ ഇറാൻ സംഘർഷത്തിന് മുമ്പാണെന്നും ഫോട്ടോയിൽ കാണുന്നവർ ചരന്മാരായല്ല കൊള്ളക്കാരാണെന്നും ഞങ്ങൾ മനസ്സിലാക്കി.

ലൗ ജിഹാദിൽ അകപ്പെട്ട ഒരു ഹിന്ദു പെണ്ണിന്റെ അവസ്ഥ എന്ന അവകാശപ്പെടുന്ന വീഡിയോയുടെ വാസ്തവം ഇതാണ്
ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ വ്യക്തമാക്കുന്നത് മുസ്ലീമായ ഭർത്താവ് തന്റെ ഹിന്ദു ഭാര്യയെ മർദിക്കുന്നതായി അവകാശപ്പെടുന്ന വൈറൽ വീഡിയോ വ്യാജമാണെന്നാണ്. ഹാപൂരിൽ നടന്ന ഈ സംഭവത്തിൽ, ഭാര്യാഭർത്താക്കന്മാർ രണ്ടുപേരും മുസ്ലീങ്ങളാണ്.

അമിത് ഷായെ കുരങ്ങൻ ആക്രമിക്കുന്ന വീഡിയോ എഐ ജനറേറ്റഡാണ്
ആഭ്യന്തര മന്ത്രി അമിത് ഷായെ ഒരു കുരങ്ങൻ ആക്രമിച്ചു എന്ന അവകാശവാദവുമായി പങ്കിടുന്ന വീഡിയോ എഐ വഴി സൃഷ്ടിച്ചതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.