Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഒരു മുസ്ലീമായ ഭർത്താവ് തന്റെ ഹിന്ദുവായ ഭാര്യയെ മർദ്ദിക്കുന്നു.
വീഡിയോയിൽ കാണുന്ന ഭാര്യയും ഭർത്താവും മുസ്ലീങ്ങളാണ്.
ലൗ ജിഹാദിൽ അകപ്പെട്ട ഒരു ഹിന്ദു പെണ്ണിന്റെ അവസ്ഥ എന്ന ആമുഖത്തോടെ, മുസ്ലീമായ ഭർത്താവ് തന്റെ ഹിന്ദു ഭാര്യയെ മർദ്ദിച്ചുവെന്ന വർഗീയമായ ഉള്ളടക്കത്തോടെ ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്.
1 മിനിറ്റ് 41 സെക്കൻഡ് ദൈർഘ്യമുള്ള വൈറൽ വീഡിയോയിൽ, നിരവധി ആളുകളുടെ സാന്നിധ്യത്തിൽ ഒരു പുരുഷൻ ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നത് കാണാം.
വീഡിയോയിൽ, അയാൾ സ്ത്രീയെ ചവിട്ടുപടിയിലിട്ട് ഇടിക്കുകയും, ഒരു ചപ്പാത്തി പരത്താൻ ഉപയോഗിക്കുന്ന പലക വെച്ച് ആക്രമിക്കുകയും ചെയ്യുന്നത് കാണാം. അവിടെ ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ അവളെ രക്ഷിക്കാൻ ശ്രമിക്കുന്നു. ഇതിനിടയിൽ, അയാൾ ആ സ്ത്രീയെ അധിക്ഷേപിക്കുന്നതും കാണാം.
ലൗ ജിഹാദിൽ അകപ്പെട്ട ഒരു ഹിന്ദു പെണ്ണിന്റെ അവസ്ഥ എന്ന തലക്കെട്ടിലുള്ള വിഡിയോയിൽ ഈ പെൺകുട്ടി ഇവിടെ നിന്നും ഈ മാസം 7- ന് രക്ഷപ്പെട്ടുവെന്നും പറയുന്നു.
“പശ്ചിമ ബംഗാളിലെ സോദേപൂരിൽ നിന്നുള്ള 25 വയസ്സുള്ള നന്ദിനി റാവു എന്ന ഹിന്ദു പെണ്ണ്. ആര്യൻ ഖാൻ എന്ന ജിഹാദിയുമായി പ്രണയത്തിലായി. ഇവന്റ് മാനേജ്മെന്റിൽ ജോലിയായിരുന്നു അവൾക്ക്. കൂടുതൽ ലാഭകരമായ ജോലി വാഗ്ദാനം ചെയ്ത് അവളെ അവൻ കൊണ്ടുപോയി,” എന്നാണ് വിഡിയോയുടെ വിവരണം.
“തുടർന്നുണ്ടായത് 2025 ജൂൺ 7 വരെ അഞ്ചുമാസം നീണ്ടുനിന്ന ഈ കാണുന്ന പീഡന പരമ്പരകൾ ആയിരുന്നു. ഹൗറയിലുള്ള ദോംജൂരിലെ ഒരു ഫ്ലാറ്റിൽ നന്ദിനിയെ അവൻ തടവിലാക്കി. അവിടെ അവനെ കൂടാതെ അമ്മ ശ്വേത ഖാൻ, സഹോദരി സോയ ഖാൻ എന്നിവർ സങ്കൽപ്പിക്കാനാവാത്ത അവളെ ശാരീരിക പീഡനത്തിനും ഒപ്പം അവൻ സ്വകാര്യ ഭാഗങ്ങളിൽ വടി കുത്തി കയറ്റിയത് ഉൾപ്പെടെയുള്ള ക്രൂരമായ ലൈംഗിക പീഡനത്തിനും വിധേയയാക്കി,” പോസ്റ്റിൽ അവകാശപ്പെടുന്നു.
“പക്ഷേ എത്ര കണ്ടാലും കേട്ടാലും ചില പെൺകുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഇതൊന്നും മനസ്സിലാകില്ല. ഇതൊക്കെ വേറെ ആർക്കെങ്കിലുമല്ലേ.? നമ്മൾക്ക് ഇതൊന്നും വരില്ല എന്ന മനോഭാവം. ഈ പെൺകുട്ടി കൽക്കട്ടയിലെ സാഗർ ദത്ത ഹോസ്പിറ്റലിൽ ഇപ്പോൾ ചികിത്സയിലുണ്ട്,” പോസ്റ്റ് തുടരുന്നു.
“ഈ പീഡന ദൃശ്യം വീട്ടുകാർ തന്നെ ചിത്രീകരിച്ചത് പോലീസ് പിന്നീട് കണ്ടെടുത്തതാണ്,” എന്നും പോസ്റ്റ് ഷെയർ ചെയ്യുന്നവർ പറയുന്നു.

ഇവിടെ വായിക്കുക:ഇറാന് പിടികൂടിയ സയണിസ്റ്റ് ചാരന്മാരാണോ ഇത്?
ഒരു മുസ്ലീം പുരുഷൻ തന്റെ ഹിന്ദു ഭാര്യയെ മർദിച്ചുവെന്ന വൈറൽ അവകാശവാദത്തെക്കുറിച്ച് അന്വേഷിക്കുന്നതിനിടയിൽ, ഹിന്ദിയിലുള്ള സമാനമായ പോസ്റ്റിന്റെ മറുപടിയായി ഹാപൂർ പോലീസ് പോസ്റ്റ് ചെയ്ത സ്ക്രീൻഷോട്ട് ഞങ്ങൾക്ക് ലഭിച്ചു. അതിൽ ഹാപൂർ പോലീസ് വൈറൽ അവകാശവാദം നിഷേധിച്ചിട്ടുണ്ട്.

തുടർന്ന്, ഞങ്ങൾ ഹാപൂർ പോലീസ് എക്സ് അക്കൗണ്ട് തിരഞ്ഞപ്പോൾ, വൈറൽ പോസ്റ്റിലെ വർഗീയ അവകാശവാദം നിരാകരിക്കുന്ന 2025 ജൂൺ 26 ലെ ഒരു പോസ്റ്റ് ഞങ്ങൾക്ക് ലഭിച്ചു.

“വൈറൽ വീഡിയോയിൽ സ്ത്രീയെ മർദിക്കുന്നത് ഭർത്താവാണെന്നും ഭാര്യാഭർത്താക്കന്മാർ ജന്മനാ മുസ്ലീങ്ങളാണെന്നും ഹാപൂർ പോലീസ് ഇട്ട പോസ്റ്റിൽ പറയുന്നു.
“ഈ വീഡിയോ പഴയതാണ്. ഈ വിഷയത്തിൽ ഹാപൂർ നഗർ പോലീസ് സ്റ്റേഷനിൽ ഒരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, നിലവിൽ ഭാര്യാഭർത്താക്കന്മാർ പരസ്പര സമ്മതത്തോടെ ഒരുമിച്ച് താമസിക്കുന്നു,” പോസ്റ്റ് പറയുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ആക്രമണത്തിന്റെ ആ പഴയ വീഡിയോ അവളുടെ അളിയൻ ജുനൈദ് വൈറലാക്കി. ഇര മറ്റൊരു സമുദായത്തിൽ പെട്ടയാളാണെന്ന് അവകാശപ്പെട്ട് പ്രസ്തുത വീഡിയോ സോഷ്യൽ മീഡിയയിൽ പലരും പിന്നീട് പങ്കുവെച്ചു. തുടർന്ന് ഇര ഹാപൂർ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
ഈ വിഷയത്തിൽ സ്റ്റേഷൻ ഇൻ-ചാർജ് ഇൻസ്പെക്ടർ മുനീഷ് പ്രതാപ് സിങ്ങിന്റെ പ്രസ്താവന ലൈവ് ഹിന്ദുസ്ഥാൻ റിപ്പോർട്ടിൽ കൊടുത്തിട്ടുണ്ടായിരുന്നു, അതിൽ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുന്ന അക്കൗണ്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിനിടെ, 2025 ജൂൺ 26 ന് ഹാപൂർ നഗർ പോലീസ് സ്റ്റേഷനിൽ പ്രസ്തുത സ്ത്രീ സമർപ്പിച്ച ഒരു എഫ്ഐആർ ഞങ്ങൾ കണ്ടെത്തി. എഫ്ഐആറിൽ, തന്റെ അളിയൻ ജുനൈദിനെതിരെയും നിരവധി എക്സ് അക്കൗണ്ടുകൾക്കെതിരെയും നടപടിയെടുക്കണമെന്ന് ഇരയായ സ്ത്രീ ആവശ്യപ്പെട്ടിരുന്നു.

ഹാപൂർ നഗർ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ മുനീഷ് പ്രതാപ് സിങ്ങിനെയും ഞങ്ങൾ ബന്ധപ്പെട്ടു. വൈറൽ അവകാശവാദം അദ്ദേഹം നിഷേധിച്ചു. “ഭാര്യയും ഭർത്താവും മുസ്ലീങ്ങളാണെന്നും ഇത് 2025 ജനുവരിയിലെ കേസാണെന്നും,” അദ്ദേഹം പറഞ്ഞു.
“ഈ കേസിൽ, ഭർത്താവിനും മറ്റ് നിരവധി കുടുംബാംഗങ്ങൾക്കുമെതിരെ ആക്രമണത്തിനും മറ്റ് കാര്യങ്ങൾക്കും സ്ത്രീ പരാതി നൽകിയിട്ടുണ്ട്. ഈ കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ഭാര്യാഭർത്താക്കന്മാർ ഇപ്പോൾ ഒത്തുതീർപ്പിലെത്തി, അവർ ഒരുമിച്ച് താമസിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനുശേഷം, വൈറലായ പോസ്റ്റിന്റെ വിവരണത്തിൽ പറയുന്ന പശ്ചിമ ബംഗാളിൽ നടന്ന സംഭവവും ഞങ്ങൾ അന്വേഷിച്ചു. അന്വേഷണത്തിൽ, 2025 ജൂൺ 12 ന് ഇന്ത്യൻ എക്സ്പ്രസിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ഒരു വിശദമായ റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി.
ജൂൺ 11 ന് പശ്ചിമ ബംഗാളിലെ ഹൗറ പോലീസ് 33 കാരനായ ആര്യൻ ഖാനെയും അമ്മ ശ്വേതയെയും ഇരുവരും ഒരു യുവതിയെ ബന്ദിയാക്കി പീഡിപ്പിച്ചുവെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
ജൂൺ 11 ന് ഉച്ചകഴിഞ്ഞ് കൊൽക്കത്തയിലെ അലിപൂരിലെ ഒരു ഒളിത്താവളത്തിൽ നിന്നാണ് പ്രധാന പ്രതിയായ ശ്വേത ഖാൻ എന്ന ഫുൾട്ടുസി അറസ്റ്റിലായത്. അതേ സമയം, ടോളിഗഞ്ചിലെ ഗോൾഫ് ഗ്രീൻ പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് ആര്യനെ അറസ്റ്റ് ചെയ്തു. നേരത്തെ, ജൂൺ 10 ന് പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പശ്ചിമ ബംഗാളിലെ സോദ്പൂരിൽ നിന്നുള്ള 22 വയസ്സുള്ള പെൺകുട്ടി ദോംജൂരിലെ അപ്പാർട്ട്മെന്റിൽ നിന്ന് ഒളിച്ചോടി വീട്ടിലെത്തി തന്റെ ദുരനുഭവം കുടുംബത്തോട് പറഞ്ഞതോടെയാണ് ഈ കേസ് അടുത്തിടെ പുറത്തുവന്നത്. ഇവന്റ് മാനേജ്മെന്റിൽ ജോലി വാഗ്ദാനം ചെയ്ത് ആര്യൻ ഖാൻ പെൺകുട്ടിയെ വശീകരിച്ചുവെന്നും തുടർന്ന് പെൺകുട്ടി ഹൗറയിലേക്ക് കൊണ്ട് പോയി അവിടെ അഞ്ച് മാസം ദോംജൂരിലെ ഒരു അപ്പാർട്ട്മെന്റിൽ തടവിലാക്കിയെന്നും കുടുംബം പറയുന്നു. ഈ സമയത്ത്, അശ്ലീല വീഡിയോകൾ എടുക്കാൻ അവളിൽ അവൻ സമ്മർദ്ദം ചെലുത്തി. അവൾ വിസമ്മതിച്ചപ്പോൾ അവളെ മർദ്ദിക്കുകയും ചെയ്തു. ഈ വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ പശ്ചിമ ബംഗാൾ പോലീസിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു.

ഇവിടെ വായിക്കുക:മേഘവിസ്ഫോടനത്തിന് സാധ്യത എന്ന പ്രചരണം വ്യാജമാണ്
ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ വ്യക്തമാക്കുന്നത് മുസ്ലീമായ ഭർത്താവ് തന്റെ ഹിന്ദു ഭാര്യയെ മർദിക്കുന്നതായി അവകാശപ്പെടുന്ന വൈറൽ വീഡിയോ വ്യാജമാണെന്നാണ്. ഹാപൂരിൽ നടന്ന ഈ സംഭവത്തിൽ, ഭാര്യാഭർത്താക്കന്മാർ രണ്ടുപേരും മുസ്ലീങ്ങളാണ്.
Sources
X post by Hapur Police on 26th June 2025
Fir available on UP Police Website
Telephonic Conversation with Hapur Nagar SHO
Sabloo Thomas
July 5, 2025
Prathmesh Khunt
May 30, 2025
Sabloo Thomas
January 10, 2025