Claim
രണ്ട് ചിറകുകളുള്ള കുട്ടിയുടെ വീഡിയോ.
Fact
ദൃശ്യം ഒരു ഫ്രഞ്ച് സിനിമയിൽ നിന്ന്.
രണ്ട് ചിറകുകളുള്ള ഒരു കുട്ടിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. രണ്ട് മിനുറ്റും 12 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയിൽ കുട്ടി പറക്കുന്നത് കാണാം. ഡോക്‌ടര്‍ കുഞ്ഞിനെ പരിശോധിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.
കുഞ്ഞിൻ്റെ പേര് റിക്കി എന്നും ഒരു ജോടി ചിറകുകളോടെയാണ് ജനിച്ചതെന്ന് വീഡിയോയുടെ വോയ്‌സ് ഓവർ പറയുന്നു. “അമ്മ അവനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. റിക്കിയുടെ അസ്ഥിയിൽ ചിറകുകൾ ഘടിപ്പിച്ചിട്ടുണ്ടെന്ന് ഡോക്ടർ പറഞ്ഞു. “കാറ്റി” എന്നായിരുന്നു അമ്മയുടെ പേര്,” എന്നും വോയിസ് ഓവറിൽ കേൾക്കാം. കുഞ്ഞിൻ്റെ ചലനങ്ങളുടെ ചില ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

Request we got in our tipline number
ഇവിടെ വായിക്കുക:Fact Check: ടോയ്‌ലെറ്റിലെ സ്‌ഫോടനത്തിന്റെ ദൃശ്യം ലബനാനിലേതല്ല
Fact Check/Verification
വീഡിയോയുടെ സ്‌ക്രീൻഷോട്ടുകൾ എടുത്ത് റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി ഞങ്ങൾ അന്വേഷണം ആരംഭിച്ചു. അപ്പോൾ Dưa Hấu Phim Hay എന്ന ഒരു യൂട്യൂബ് ചാനലിൽ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് ഞങ്ങൾ കണ്ടെത്തി. നവംബർ 17, 2022ലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

YouTube Video by Dưa Hấu Phim Hay
വിയറ്റ്നാമീസ് ഭാഷയിലായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. അടിക്കുറിപ്പ് വിവർത്തനം ചെയ്തപ്പോൾ, “കുഞ്ഞ് “ചിക്കൻ ചിറകുകൾ വളരുന്നു” എന്നാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി. “റിക്കി മൂവി” എന്ന നല്ല സിനിമ” എന്ന് ആളുകളെ ചിന്തിപ്പിക്കുന്ന ഭയാനകമായ കാരണം എന്നും വിവരണത്തിൽ ഉണ്ട്.
ഇത് ഒരു സൂചനയായിഎടുത്ത്, ഗൂഗിളിലെ പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്താപ്പോൾ, വൈറലായ വീഡിയോ 2009-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് സിനിമയായ റിക്കിയിൽ നിന്നുള്ള ഒരു ക്ലിപ്പാണെന്ന് ഞങ്ങൾ കണ്ടെത്തി.

ഇവിടെ വായിക്കുക: Fact Check: തിരുപ്പതി ക്ഷേത്രത്തിലേക്ക് മായം ചേർത്ത നെയ്യ് നൽകിയ സ്ഥാപനത്തിൽ പാകിസ്ഥാനികൾ ജോലി ചെയ്യുന്നുണ്ടോ?
Conclusion
ചിറകുകളുള്ള കുട്ടിയുടെ സമൂഹ മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ ഒരു സിനിമയിലെ ദൃശ്യങ്ങളാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Result: False
Sources
YouTube Video by Dưa Hấu Phim Hay on November 17, 2022
Ricky movie in IMDB Data Base
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.