Claim
“ബി.ജെ.പി മധ്യപ്രദേശ് വിജയാഘോഷ പ്രകടനത്തിൽ ഒരു ദലിത് പെൺകുട്ടിയെ പൊതുവഴിയിലിട്ട് പരസ്യമായി ലൈംഗീകാതിക്രമം നടത്തുന്ന സംഘികൾ,” എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
Fact
“ബി.ജെ.പി മധ്യപ്രദേശ് വിജയാഘോഷ പ്രകടനത്തിൽ ഒരു ദലിത് പെൺകുട്ടിയെ പൊതുവഴിയിലിട്ട് പരസ്യമായി ലൈംഗീകാതിക്രമം നടത്തുന്ന സംഘികൾ. അബദ്ധത്തില്‍ പോലും RSS എന്ന ഒരു വാക്ക് ഉച്ഛരിക്കാതെ മൗനത്തിന്‍റെ വാല്മീകത്തിൽ ഒളിച്ചിരിക്കുന്നവരും, അവരുടെ ഭാവി തലമുറയും ഇത്തരം കേളികൾ ഏറ്റുവാങ്ങാൻ തയ്യാറായിക്കൊള്ളുക,” എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം.
ഞങ്ങൾ woman assaulted in MP എന്ന് കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ etvbharat.com/english നിന്നും ഈ വീഡിയോ കിട്ടി.
“മധ്യപ്രദേശിലെ അലിരാജ്‌പൂരിൽ പട്ടാപ്പകൽ ഒരു സംഘം യുവാക്കൾ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. അലിരാജ്‌പൂരിലെ ഭഗോറിയ ട്രൈബൽ ഫെയർ കഴിഞ്ഞ് ആളുകൾ മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. മാർച്ച് 11നാണ് മേള ആരംഭിച്ചത്,” എന്നാണ് വാർത്ത പറയുന്നത്.

ഞങ്ങൾ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീഫ്രേയിമുകളാക്കി റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഒരു കീഫ്രേയിലെ പടം india.comലെ വർത്തയ്‌ക്കൊപ്പം കണ്ടു.

മധ്യപ്രദേശിലെ അലിരാജ്‌പൂരിൽ ഭഗോറിയ ട്രൈബൽ ഫെയർ കഴിഞ്ഞ് ആളുകൾ മടങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് india.com പറയുന്നു. മധ്യപ്രദേശ് പോലീസ് ഈ സംഭവത്തെ തുടർന്ന് കേസ് എടുത്തതായും വീഡിയോ ചിത്രീകരിച്ച കോളേജ് അധ്യാപകനെ അറസ്റ്റ് ചെയ്തതായും വാർത്തയിലുണ്ട്. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ പ്രതികൾ ധർ, ബർവാനി സ്വദേശികളാണെന്ന് കണ്ടെത്തിയെന്നും വാർത്തയിലുണ്ട്.
ബി.ജെ.പി മധ്യപ്രദേശിൽ സംഘടിപ്പിച്ച ബിജെപി വിജയാഘോഷ പ്രകടനത്തിൽ വെച്ചല്ല പെൺകുട്ടി ലൈംഗികമായി ആക്രമിക്കപ്പെട്ടത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: False Context/False
നിങ്ങൾക്ക് ഈ വസ്തുതാ പരിശോധന ഇഷ്ടപ്പെടുകയും അത്തരം കൂടുതൽ വസ്തുതാ പരിശോധനകൾ വായിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ, ഇവിടെ ക്ലിക്ക് ചെയ്യുക.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.