Fact Check
Weekly Wrap: മനോരമ ന്യൂസ് സര്‍വേ, ഗുരുവായൂർ കേശവൻ മറ്റ് സമൂഹ മാധ്യമ പ്രചരണങ്ങളും

2026ലും ഇടതുമുന്നണിക്ക് തുടർ ഭരണം എന്ന് മനോരമ ന്യൂസ് സര്‍വേ എന്നൊരു പ്രചരണം. പൂണിത്തുറ സിപിഎം ഓഫീസിലെ അടിയില്‍ എം സ്വരാജിന് പരിക്ക് എന്ന പ്രചരണം. ഗുരുവായൂർ കേശവന്റെ ഫോട്ടോ എന്ന പേരിൽ ഒരു പോസ്റ്റ്. ഇതൊക്കെയായിരുന്നു ഈ ആഴ്ചയിലെ പ്രധാന സമൂഹ മാധ്യമ പ്രചരണങ്ങൾ.

Fact Check: 2026ലും ഇടതുമുന്നണിക്ക് തുടര്‍ ഭരണം എന്ന് മനോരമ ന്യൂസ് സര്‍വേ പറഞ്ഞോ?
“ഇത് ഒരു വര്‍ഷം മുന്‍പ് ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ സര്‍വേ ഫലത്തിന്‍റെ ന്യൂസ് കാര്‍ഡാണ്,” മനോരമ ന്യൂസിന്റെ ഡിജിറ്റൽ ടീമും അറിയിച്ചു. “അതിലെ ഡേറ്റ് മാത്രം മാറ്റി ഇപ്പോൾ ഷെയർ ചെയ്യുകയാണ്,” അവർ വ്യക്തമാക്കി.

Fact Check: പൂണിത്തുറ സിപിഎം ഓഫീസിലെ അടിയിൽ എം സ്വരാജിന് പരിക്ക് പറ്റിയോ?
പൂണിത്തുറ സിപിഎം ലോക്കല്‍ കമ്മിറ്റി യോഗത്തിൽ സംഘര്‍ഷമുണ്ടായപ്പോൾ എം സ്വരാജ് ഇറങ്ങിയോടി എന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

Fact Check: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ബിയർ വിളമ്പിയോ?
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ബിയർ വിളമ്പിയെന്ന സോഷ്യൽ മീഡിയ പ്രചാരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ചിന്ത ജെറോം സമ്മേളനത്തില്‍ ചില്ല് കുപ്പിയില്‍ നല്‍കിയ കരിങ്ങാലി വെള്ളമാണ് കുടിക്കുന്നത്.

Fact Check: ഗുരുവായൂര്‍ കേശവൻ ഭഗവാനെ തൊഴുന്ന വീഡിയോയല്ലിത്
വീഡിയോയിൽ ദൈവത്തെ വണങ്ങുന്ന ആന ഗുരുവായൂർ കേശവനല്ല, മറിച്ച് മലയാലപ്പുഴ രാജൻ എന്ന ആനയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് ₹5000 ക്യാഷ്ബാക്ക് നല്‍കുന്നു എന്ന പോസ്റ്റിന്റെ വാസ്തവം അറിയുക
ഫോണ്‍പേ സ്‌ക്രാച്ച് കാര്‍ഡിലൂടെ ₹ 5000 ക്യാഷ് ബാക്ക് നേടാം എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.