ക്രിസ്മസ് ആഘോഷവും അതിനായി വാഹനങ്ങളില്‍ നിന്ന് പിരിവ് നടത്തുന്നതിനിടെ പണം നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ മർദ്ദിച്ചുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ. യേശു ചെകുത്താനെന്ന് ഗുജറാത്തിലെ ഒമ്പതാം ക്‌ളാസ് പാഠപുസ്തകം എന്ന പേരിലൊരു പോസ്റ്റർ. യെമനിലെ ഹൊദൈദ തീരത്ത് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ചുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ. അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിർമ്മിച്ച ടോയ്‌ലെറ്റുകൾ എന്ന പേരിൽ ഒരു വീഡിയോ. ഈ ആഴ്ച പ്രചരിച്ച ചില സമൂഹ മാധ്യമ പോസ്റ്റുകളാണിവ.

Fact Check: ‘യേശു ചെകുത്താനെന്ന്’ എന്ന് ഗുജറാത്തിലെ പാഠപുസ്തകത്തിൽ വന്നത് 2017ൽ
യേശു ചെകുത്താനെന്ന് ഗുജറാത്തിലെ ഒമ്പതാം ക്‌ളാസ് പാഠപുസ്തകത്തിലെ പരാമർശം 2017ലേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കാം

Fact Check: ക്രിസ്മസ് ആഘോഷത്തിനായി പണപ്പിരിവ്: വീഡിയോ സ്‌ക്രിപ്റ്റഡ് ആണ്
ക്രിസ്മസ് ആഘോഷത്തിനായി പണപ്പിരിവ് നല്‍കാത്ത യുവാവിനെ മര്‍ദ്ദിക്കുന്നു എന്ന അവകാശവാദത്തോടെ വൈറലായ വീഡിയോ സ്‌ക്രിപ്റ്റഡ് ആണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Fact Check: അയോധ്യയിൽ രാമക്ഷേത്രത്തിൽ നിർമ്മിച്ച ടോയ്‌ലെറ്റുകളാണോയിത്?
വൈറൽ വീഡിയോ അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്നുള്ളതല്ലെന്ന് വ്യക്തമായി. വാരാണസിയിലെ സർവേദ് മഹാമന്ദിർ എന്ന ക്ഷേത്രത്തിൽ നിന്നുള്ളതാണെന്നാണ് ഞങ്ങൾക്ക് കിട്ടിയ സൂചന.

Fact Check: ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ച ദൃശ്യമാണോ ഇത്?
ഒമാനിലെ സമുദ്രാതിർത്തിയിൽ തീപിടിത്തമുണ്ടായ ഒരു കപ്പലിന്റെ വിഡിയോയാണ് ഹൂതികളുടെ ആക്രമണത്തിൽ ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ച ദൃശ്യമെന്ന പേരിൽ തെറ്റായി ഷെയർ ചെയ്യപ്പെട്ടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.