കുട്ടികളെ തട്ടികൊണ്ട് പോവുന്ന സംഘവും എന്ന പേരിൽ ഒരു പ്രചരണമാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് ഒരു വ്യാജ വാർത്ത. ബ്രിട്ടീഷ് പാർലമെൻറിൽ ഒരാൾക്ക് രണ്ടു വട്ടം മാത്രമേ അംഗമാവാൻ കഴിയൂ എന്ന പ്രചരണവും സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. നടനും സംവിധായകനുമായ മധുപാൽ അന്തരിച്ചുവെന്ന ഒരു വ്യാജ വാർത്തയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Fact Check: കുട്ടികളെ തട്ടികൊണ്ട് പോവുന്ന തമിഴ്‌നാട് സംഘത്തെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യാജം
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ഒരു സംഘം ആളുകൾ ശ്രമിക്കുന്നതായി സോഷ്യൽ മീഡിയയിൽ കിംവദന്തികൾ പ്രചരിക്കുന്നുണ്ടെന്ന് തമിഴ്‌നാട് പോലീസ് ഡിപ്പാർട്ട്‌മെന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Fact Check: ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് എത്ര തവണ എംപിയാവാം?
ബ്രിട്ടീഷ് പാർലമെന്റിൽ ഒരാൾക്ക് എത്ര തവണ വേണമെങ്കിലും എംപിയാവാം എന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായത്. കോടതി ശിക്ഷിച്ചവർക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുള്ളൂവെന്നും വ്യക്തമായി. ഇന്ത്യയിലും കോടതി ശിക്ഷിച്ചവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ട്.

Fact Check: കെഎസ്‌യു പ്രവർത്തകൻ സിൻജോ ജോൺസൺ അറസ്റ്റിൽ എന്ന ന്യൂസ്‌കാർഡ് വ്യാജം
ഞങ്ങൾ ഈ കാർഡിന്റെ സത്യാവസ്ഥ അറിയാൻ റിപ്പോർട്ടർ ടിവിയുടെ ഡിജിറ്റൽ ന്യൂസ് എഡിറ്റർ അൻസിഫ് കെകെയെ വിളിച്ചു.’സിദ്ധാർത്ഥിന്റെ മരണം പ്രധാന പ്രതി സിൻജോ ജോൺസൺ അറസ്റ്റിൽ,” എന്നൊരു ന്യൂസ്‌കാർഡ് ഞങ്ങൾ ടിവിയിൽ കൊടുത്തിരുന്നു. അതിൽ കെഎസ്‌യു പ്രവർത്തകൻ എന്ന വാക്ക് ചേർത്താണ് ഇപ്പോൾ ഒരു കാർഡ് പ്രചരിപ്പിക്കുന്നത് അദ്ദേഹം പറഞ്ഞു. അതിൽ നിന്നെല്ലാം,“പ്രധാന പ്രതി കെ.എസ്.യു പ്രവർത്തകൻ സിൻജോ ജോൺസൺ അറസ്റ്റിൽ,” എന്ന പേരിൽ പ്രചരിക്കുന്ന ന്യൂസ്‌കാർഡ് വ്യാജമാണെന്ന് മനസ്സിലായി.

Fact Check: സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു പ്രവർത്തകർ പിടിയിലായോ?
സിദ്ധാർത്ഥൻ കേസിൽ അറസ്റ്റിലായവരിൽ കെഎസ്‌യു പ്രവർത്തകരുമുണ്ടെന്ന് എന്ന പേരിൽ പ്രചരിക്കുന്ന കാർഡ് വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: മധുപാൽ അന്തരിച്ചു എന്ന ഫ്‌ളവേഴ്സ് ടിവിയുടെ കാർഡ് വ്യാജം
നടനും സംവിധായകനുമായ മധുപാൽ അന്തരിച്ചു എന്ന പ്രചരണം വ്യാജമാണെന്ന് തെളിഞ്ഞു
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.