വഖഫ് ബില്ലിനെതിരെയുള്ള പ്രതിഷേധം ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് അടിച്ചൊതുക്കുന്നു എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ഉത്തർപ്രദേശിൽ വഖഫ് ബില്ലിനെതിരെ ഒരു പ്രത്യേക സമുദായത്തിലെ ആളുകൾ ഒത്തുകൂടി! ഉടനടി ചികിത്സ നൽകി! വിട്ടുമാറാത്ത നടുവേദന, അരക്കെട്ട് വേദന, കാലുവേദന എന്നിവയിൽ നിന്ന് ഉടനടി ആശ്വാസം ലഭിക്കാൻ. പ്രശസ്ത വൈദ്യനെ സമീപിക്കുക: യോഗി ആദിത്യനാഥ് മഹാരാജ്!!,” എന്നാണ് പോസ്റ്റ്.

ലോക്സഭയ്ക്കു പിന്നാലെ വഖഫ് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കിയ സാഹചര്യത്തിലാണ് പോസ്റ്റുകൾ.
മുസ്ലീങ്ങൾ സംഭാവന ചെയ്യുന്ന സ്വത്തുക്കളുടെ നടത്തിപ്പ് നിയന്ത്രിക്കുന്ന 1995ലെ വഖഫ് നിയമം ഭേദഗതി ചെയ്യന്നതാണ് ഈ ബിൽ. വഖഫ് സ്വത്തുക്കളുടെ നടത്തിപ്പും ഭരണവും മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കേന്ദ്രം അവകാശപ്പെടുന്ന ഈ ബിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്, ഇത് ഭരണഘടനാ വിരുദ്ധവും മുസ്ലീങ്ങളോട് വിവേചനപരവുമാണെന്ന് അവർ വാദിക്കുന്നു.
ബില്ലിലെ വിവാദമായ നിർദ്ദേശങ്ങളിലൊന്ന് കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും മുസ്ലീങ്ങളല്ലാത്തവരെയും അംഗങ്ങളായി ഉൾപ്പെടുത്തേണ്ടത് ബിൽ നിർബന്ധമാക്കുന്ന വ്യവസ്ഥയാണ്.
മറ്റൊരു നിർദേശം, തർക്ക കേസുകളിൽ, ഒരു സ്വത്ത് വഖഫ് ആണോ സർക്കാരിന്റേതോ ആണെങ്കിൽ അതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഒരു മുതിർന്ന സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനായിരിക്കുമെന്നതാണ്. നിലവിൽ വഖഫ് ട്രൈബ്യൂണലാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. തർക്ക കേസുകളിൽ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ഒരിക്കലും സർക്കാരിനെതിരെ വിധി പറയില്ലെന്ന് പ്രതിപക്ഷവും മുസ്ലീം സംഘടനകളും വാദിച്ചു. ഇത്തരം സാഹചര്യത്തിലാണ് പോസ്റ്റുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നത്.
ഇവിടെ വായിക്കുക: ദീപിക പദുകോൺ നടുവിരൽ കാണിക്കുന്നത് സംഘപരിവാർ പ്രവർത്തകരെയല്ല
Fact Check/ Verification
ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. അതിൽ ഒരു കീ ഫ്രൈയിം റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ, അതേ വൈറൽ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പുള്ള ഒരു പോസ്റ്റ് ലഭിച്ചു. Judge advocates pidit organization – JAPOയുടെ 2020 ജനുവരി 25ലെ ഈ പോസ്റ്റിനൊപ്പമുള്ള വിവരണം പറയുന്നത്, ഉത്തർപ്രദേശിലെ പൗരത്വ നിയമത്തിന്റെ ദേഭഗതിയ്ക്കതിരെയുള്ള പ്രതിഷേധങ്ങളിൽ പോലീസ് ലാത്തി ചാർജ് ചെയ്യുന്നുവെന്നാണ്.
ഈ വിവരണം ഒരു സൂചന എടുത്ത്, പ്രസക്തമായ കീവേഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തു. അപ്പോൾ, ഗോരഖ്പൂരിലെ പൗരത്വ നിയമത്തിന്റെ ദേഭഗതിയ്ക്കതിരെയുള്ള പ്രതിഷേധങ്ങൾക്ക് നേരെ നടന്ന പോലീസ് ലാത്തി ചാർജിൻ്റെ Live Hindustanന്റെ ഡിസംബർ 20,2019 ലെ വാർത്താ വീഡിയോ ഞങ്ങൾക്ക് ലഭിച്ചു.
ഈ റിപ്പോർട്ട് അനുസരിച്ച്, ഗോരഖ്പൂരിലെ നഖാസ് ചൗക്കിൽ വിരുദ്ധ പ്രതിഷേധത്തിനിടെ പോലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.

ഈ വീഡിയോയിലെ ചില ദൃശ്യങ്ങൾ ഇപ്പോഴത്തെ വീഡിയോയുമായി താരത്മ്യം ചെയ്തപ്പോൾ ഒരേ സ്ഥലത്ത് നിന്നുള്ളതാണെന്ന് കണ്ടെത്തി.




ഗൂഗിൾ മാപ്പിൽ തിരഞ്ഞപ്പോൾ ഗോരഖ്പൂരിലെ ഈ സ്ഥലം ഞങ്ങൾക്ക് കണ്ടെത്താനായി.

ഇവിടെ വായിക്കുക: എമ്പുരാൻ സിനിമയിൽ നിന്നും ഒഴിവാക്കിയ രംഗങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ മറ്റൊരു സിനിമയിലേത്
Conclusion
2019 ൽ ഗോരഖ്പൂരിൽ നടന്ന പൗരത്വ നിയമത്തിന്റെ ദേഭഗതിയ്‌ക്കെതിരായ പ്രതിഷേധമാണ് വഖഫ് നിയമ ഭേദഗതിയ്ക്ക് എതിരെയുള്ള പ്രതിഷേധം എന്ന രീതിയിൽ പങ്കിടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Sources
Facebook Post by Judge advocates pidit organization – JAPO on January 25,2020
YouTube video by Live Hindustan on January 20,2019
Google Map