വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ചർച്ചകളും അതുമായി ബന്ധപ്പെട്ട വ്യാജ പ്രചരണങ്ങളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന് കാഴ്ചയായിരുന്നു കടന്ന് പോയത്. അതിൽ ഒരു പ്രചരണം ഇന്ത്യയിലെ വഖഫ് ബോർഡിൻ്റെ കീഴിലുള്ള ഭൂമി പാകിസ്ഥാൻ്റെ വിസ്തീർണത്തെക്കാൾ അധികമാണെന്ന് ഒരു പ്രചരണമാണ്. മുസ്ലിങ്ങൾ ആപ്പിളിൽ വിഷം കുത്തിവെച്ച് ഹിന്ദുക്കൾക്ക് വിൽക്കുന്നുവെന്നായിരുന്നു മറ്റൊരു പ്രചരണം.

Fact Check: ഇന്ത്യയിലെ വഖഫ് ബോർഡിൻ്റെ കീഴിലുള്ള ഭൂമി പാകിസ്ഥാൻ്റെ വിസ്തീർണത്തെക്കാൾ അധികമാണോ?
ഇന്ത്യയിലെ വഖഫ് ബോർഡിന് കീഴിലുള്ള പ്രദേശം പാകിസ്ഥാൻ്റെ മൊത്തം വിസ്തൃതിയെക്കാൾ കൂടുതലാണെന്ന വാദം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check: മുസ്ലിങ്ങൾ ആപ്പിളിൽ വിഷം കുത്തിവെക്കുന്നതാണോ വിഡിയോയിൽ?
കീടങ്ങൾ മൂലമുണ്ടാകുന്ന അടയാളങ്ങളുള്ള ആപ്പിളിൻ്റെ വീഡിയോ വ്യാജമായ, വർഗീയ വിവരണത്തോടെ വൈറലാകുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: അച്ഛനും മകനും ഒരു പെണ്ണിനെ കല്യാണം കഴിച്ചോ?
അച്ഛനും മകനും ഒരു പെണ്ണിനെ കല്യാണം കഴിച്ചു എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സ്ക്രിപ്റ്റഡാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: കർണ്ണാടകയിൽ നിന്നുള്ള ഐഎഎസ് ഓഫീസറുടെ പടമല്ലിത്
കർണ്ണാടകയിൽ നിന്നുള്ള തൊഴിലാളിയുടെ മകൾ ഐഎഎസ് ഓഫീസർ രേവതി എന്ന പേരിൽ പ്രചരിക്കുന്ന വിവരം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഫോട്ടോയിൽ ഉള്ള രേവതി ആന്ധ്രാപ്രദേശ് പോലീസിൽ അസിസ്റ്റൻ്റ് ഇൻസ്പെക്ടറായി തിരഞ്ഞെടുക്കപ്പെട്ട സന്ദർഭത്തിലെ ഫോട്ടോയാണിത്.

Fact Check: ലിങ്ക് ക്ലിക്ക് ചെയ്ത് ₹5000 നേടൂ എന്ന അവകാശവാദം തട്ടിപ്പാണ്
ഗവർമെന്റിൽ നിന്നും ₹5000 നേടൂ എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ലിങ്ക് തട്ടിപ്പ് ലക്ഷ്യമാക്കിയുള്ളതാണ്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.