സിനിമ നടൻ മമ്മൂട്ടിയുടെ പേരിൽ ഓസ്‌ട്രേലിയൻ സർക്കാർ സ്റ്റാമ്പ് പുറത്തിറക്കിയെന്ന പ്രചാരണം ഈ ആഴ്ച ഏറെ ശ്രദ്ധ ആകർഷിച്ചു. ഗാസയിലെ ഇസ്രയേൽ പാലസ്തീൻ സംഘർഷം സമൂഹ മാധ്യമങ്ങളിൽ ഈ ആഴ്ചയും നിറഞ്ഞു നിന്നു. ലീഗ് നേതാവ് കെഎൻഎ ഖാദർ ലീഗ് നേതാവ് കെ എൻ എ ഖാദർ നടത്തിയതെന്ന് അവകാശപ്പെടുന്ന ഒരു ഇസ്രേയൽ അനുകൂല നിലപാടും സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്തു.

Fact Check: കെ എൻ എ ഖാദർ ഇസ്രയേലിനെ അനുകൂലിച്ചോ?
പെരുമ്പാവൂര്‍ സ്വദേശിയായ കുഞ്ഞി മുഹമ്മദ് എന്നയാളാണ് ഖാദറിന്റെ പേരിൽ പ്രചരിക്കുന്ന ഈ ശബ്ദത്തിന് ഉടമ.

Fact Check:ഈജിപ്ത് ഗാസ അതിർത്തിയിലെ മതിൽ കയറുന്ന പാലസ്തീനുകാരല്ല വീഡിയോയിൽ
തെക്കൻ ലെബനനിലെ ലെബനീസ്-ഇസ്രായേൽ അതിർത്തിക്ക് സമീപമുള്ള അഡെയ്‌സെഹ് ഗ്രാമത്തിൽ, പാലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള പ്രതിഷേധത്തിനിടെ പ്രകടനക്കാർ അതിർത്തി മതിൽ കയറുന്ന വീഡിയോ ആണിത്.

Fact Check: മമ്മുട്ടി ചിത്രമുള്ള സ്റ്റാമ്പ് ഓസ്‌ട്രേലിയ പുറത്തിറക്കിയോ?
മമ്മൂട്ടിയുടെ മുഖമുള്ള പതിനായിരം പേർസണലൈസ്‌ഡ് സ്റ്റാമ്പാണ് ഓസ്‌ട്രേലിയയിൽ പുറത്തിറക്കിയത്. അതിന് ഓസ്‌ട്രേലിയൻ സർക്കാരുമായി ബന്ധമില്ല.

Fact Check: ഇസ്രയേൽ സൈനികരെ ഓടിക്കുന്ന വീഡിയോ 2014ലേത്
2014 മുതൽ ഈ വീഡിയോ പ്രചാരത്തിലുണ്ട് എന്നും അതിന് ഇപ്പോഴത്തെ ഹമാസ്-ഇസ്രയേൽ പോരാട്ടവുമായി ബന്ധമില്ലെന്നും മനസ്സിലായി.

Fact Check: ചന്ദനക്കുറിയിട്ട വിഎസ്: പടം എഡിറ്റഡാണ്
റിവേഴ്‌സ് ഇമേജ് സെർച്ചിൽ ഒക്ടോബർ 20,2023ൽ വിഎസിന് 99 തികഞ്ഞപ്പോൾ കേരള കൗമുദി ഇംഗ്ലീഷ് വെബ്‌സൈറ്റ് ഈ പടം പ്രസിദ്ധീകരിച്ചത് കണ്ടെത്തി. അതിൽ വിഎസ് ചന്ദനക്കുറിയിട്ടിട്ടില്ല.ഇപ്പോൾ പ്രചാരത്തിലുള്ള ഫോട്ടോയുടെ മറ്റൊരു പതിപ്പ് 2020 ഒക്ടോബർ 20ന് വിഎസ്സിന് 97 വയസ്സ് തികഞ്ഞപ്പോൾ മകൻ വിഎ അരുൺകുമാർ ഫേയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നു. അതിലും അദ്ദേഹത്തിന് ചന്ദനക്കുറിയില്ല. അതിൽ നിന്നും ചിത്രം എഡിറ്റഡ് ആണെന്ന് മനസ്സിലായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.