പ്രേം നസീറിന്റെ ഖബറും പാലക്കാടേ എൽഡിഎഫ് സ്‌ഥാനാർത്ഥി പി സരിൻ ചെയ്ത പ്രസംഗവും അമ്മയെ മകൻ വിവാഹം ചെയ്‌തെന്ന പ്രചരണവും ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾക്ക് കാരണമായി മാറി.

Fact Check: നടൻ പ്രേം നസീറിന്റെ മൃതദേഹം പള്ളിയിൽ ഖബറടക്കാൻ അനുവദിച്ചില്ലേ?
നടൻ പ്രേം നസീറിന്റെ മൃതദേഹം ചിറയൻകീഴിലെ കാട്ടുമുറാക്കൽ ജുമാ മസ്ജിദിലാണ് ഖബറടക്കിയത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: സന്നദ്ധ പ്രവർത്തക രക്ഷിച്ച കുട്ടിയുടെ ചിത്രത്തിന്റെ വാസ്തവമിതാണ്
ആദ്യ ഫോട്ടോയിൽ കാണുന്ന ചെറിയ കുട്ടി ആഫ്രിക്കയിൽ നിന്നും സന്നദ്ധ പ്രവർത്തക രക്ഷിച്ച ഹോപ്പ് ആണ്. രണ്ടാമത്തെ ഫോട്ടോയിൽ കാണുന്ന കുട്ടി അവനല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.

Fact Check: ട്രാക്കിംഗ് ചിപ്പ് ഘടിപ്പിച്ച കീ ചെയിനുകളെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യാജം
മുംബൈ എയർപോർട്ട് അടിയന്തര മുന്നറിയിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റിലെ ട്രാക്കിംഗ് ചിപ്പ് ഘടിപ്പിച്ച കീ ചെയിനുകള്‍ വില്‍ക്കുന്ന കുറ്റവാളികളുടെ സംഘത്തെ കുറിച്ചുള്ള മുന്നറിയിപ്പ് സന്ദേശം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: മകൻ അമ്മയെ വിവാഹം ചെയ്യുന്ന ദൃശ്യമല്ലിത്
വിനോദത്തിനായി നിർമ്മിച്ച സ്ക്രിപ്റ്റഡ് വീഡിയോയാണിത്

Fact Check: ഡോ സരിൻ സിപിഎമ്മിനെ വിമർശിക്കുന്ന വീഡിയോ അല്ലിത്
പോസ്റ്റിലെ ദൃശ്യങ്ങളില്‍ കാണുന്നത് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ സരിന്‍ അല്ല എന്നും ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ എം മുകേഷ് എംഎൽഎയ്ക്ക് ഉണ്ടായ നാവുപിഴയാണെന്നും ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.