കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള ദ കാശ്മീർ ഫയൽസിന്റെ റിലീസിന് ശേഷം സോഷ്യൽ മീഡിയ,ഈ സിനിമയെ കുറിച്ചുള്ള തെറ്റായ വിവരങ്ങളും അടിസ്ഥാനരഹിതമായ അവകാശവാദങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദ കശ്മീർ ഫയൽസ് കണ്ട് കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ അത്തരത്തിലുള്ള ഒന്നാണ്.
1990-ൽ, ‘പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ’ ഒന്നാം തലമുറയുടെ വീഡിയോ അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു കഥയാണ് ‘ദ കശ്മീർ ഫയൽസ്’. അടുത്തിടെ യുപി മുഖ്യമന്ത്രി യോഗി ആദിതനാഥ് തന്റെ സോഷ്യൽ മീഡിയയിലൂടെ ചിത്രത്തിന് ഉത്തർപ്രദേശിൽ നികുതി ഒഴിവാക്കിയതായി അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഈ വീഡിയോ വൈറലാവുന്നത്. അഖണ്ഡ ഭാരതം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 134 ഷെയറുകൾ കണ്ടു.

Vasantha Giri എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 24 ഷെയറുകൾ ഞങ്ങൾ പരിശോധിക്കുമ്പോൾ കണ്ടു.

Fact Check/ Verification
ദ കാശ്മീർ ഫയൽസിന്റെ സ്‌ക്രീനിംഗിനിടയിൽ കരയുന്ന യോഗി എന്ന പേരിൽ വൈറലാവുന്ന വീഡിയോ യുടെ ആധികാരികത പരിശോധിക്കാൻ ന്യൂസ്‌ചെക്കർ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ 2017 ഒക്ടോബർ 20-ന് @rose_k01 എന്ന ട്വിറ്റർ ഉപയോക്താവ് പങ്കിട്ട ഒരു ട്വീറ്റ് കണ്ടെത്തി. “വൈകാരികമായി സ്പർശിച്ച നിമിഷം,യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കണ്ണുനീർ അടക്കി നിർത്താൻ കഴിഞ്ഞില്ല. “ഏക് ദിയാ ഷഹീദോൻ കേ നാം” എന്ന പരിപാടി കണ്ട് അദ്ദേഹം കരഞ്ഞു. ഇതിൽ നിന്നും ഈ വീഡിയോ 2017ലും വൈറലായതായി ന്യൂസ്‌ചെക്കറിന് മനസിലായി.
തുടർന്ന്, കീ വേഡ് സെർച്ച് നടത്തിയപ്പോൾ, 2017 ഒക്ടോബർ 17ന് Youtube ചാനലിൽ അപ്‌ലോഡ് ചെയ്‌ത ABP ന്യൂസിന്റെ ഒരു വാർത്താ റിപ്പോർട്ട് ന്യൂസ്‌ചെക്കർ കണ്ടെത്തി.
ഇന്ത്യൻ കരസേനയിലെ രക്തസാക്ഷികൾക്കായി സംഘടിപ്പിച്ച പരിപാടിക്കിടെ യോഗി ആദിത്യനാഥ് വികാരാധീനനാകുകയും കരയുകയുമായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. പരിപാടിക്കിടെ ‘ബോർഡർ’ എന്ന ചിത്രത്തിലെ ഒരു ഗാനം അവതരിപ്പിച്ചപ്പോൾ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോർട്ട് പറയുന്നത്.
കൂടുതൽ അന്വേഷണത്തിൽ, ന്യൂസ്‌ചെക്കർ സീ ന്യൂസ് യുട്യൂബ് ചാനലിന്റെ മറ്റൊരു വാർത്താ റിപ്പോർട്ടും കണ്ടെത്തി. അതനുസരിച്ച് ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് മന്ദിറിലാണ് സൈനിക രക്തസാക്ഷികൾക്കുള്ള പരിപാടി നടന്നത്. ഈ പരിപാടിയ്ക്ക് ഇടയിലാണ് യുപി മുഖ്യമന്ത്രി വികാരാധീനനായത്.
ഈ അവകാശവാദം ന്യൂസ്‌ചെക്കറിന്റെ ഹിന്ദി, ഇംഗ്ലീഷ് ടീമുകളും ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
Conclusion
ദ കാശ്മീർ ഫയൽസിന്റെ സ്‌ക്രീനിംഗിനിടയിൽ കരയുന്ന യോഗി ആദിത്യനാഥിന്റെത് എന്ന പേരിൽ പ്രചരിക്കുന്ന വൈറൽ വീഡിയോ 2017-ലേതാണ് എന്ന് ന്യൂസ്‌ചെക്കർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
Result: False Context/False
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.