Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
വീട് ആക്രമിക്കുന്ന വീഡിയോയിലുള്ളത് കുറുവ മോഷണ സംഘം.
Fact
വീഡിയോയിലുള്ളത് ജട്ടി ബനിയന്‍ ഗ്യാങ്ങിന്‍റെ മോഷണ രീതിയാണ്.
‘വീട് ആക്രമിക്കുന്ന ഒരു സംഘത്തിന്റെ വീഡിയോയിലുള്ളത് കുറുവ സംഘത്തിന്റെ’ എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. അർദ്ധ നഗ്നരായ ഒരു സംഘം മുഖം മറച്ച് എത്തി വീടിന്‍റെ വാതിലില്‍ വലിയ പാറക്കല്ല് ഉപയോഗിച്ച് തകര്‍ത്ത് അകത്ത് കടക്കുന്നതാണ് വീഡിയോയിൽ.
“മൈലക്കാട് ചരുവിൻപുറം ഭാഗത്ത് കുറുവ സംഘത്തിൽപ്പെട്ടവർ എന്ന് കരുതുന്ന മോഷ്ടാക്കൾ വീടിന്റെ വാതിൽ തകർക്കുന്ന സിസിടിവി ദൃശ്യം. ബഹളം കേട്ട് എത്തിയ നാട്ടുകാർ ഇവരെ പിൻതുടർന്നെങ്കിലും പിടികൂടാൻ ആയില്ല. വീടുകളുടെ ജനലിൽ അടിക്കുകെയും ഭീതി പരത്തുകയും ചെയ്തു. കയ്യിൽ മാരകായുധങ്ങൾ ഉള്ളതായി നാട്ടുകൾ പറയുന്നു. എല്ലാവരും ശ്രദ്ധിക്കുക,” എന്ന വിവരണത്തോടെ Kollam Vibe എന്ന പ്രൊഫൈലിൽ നിന്നുള്ള പോസ്റ്റിന് 91 ഷെയറുകൾ ഉണ്ടായിരുന്നു.

ഇവിടെ വായിക്കുക: Fact Check: സരിൻ ജയിക്കില്ലെന്ന് റഹിം പറഞ്ഞോ?
വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി, റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, മാണ്ഡ്യ ജില്ലയില്‍ കുപ്രസിദ്ധരായ ‘ജട്ടി ബനിയന്‍’ അഥവ കച്ചാ ബനിയന്‍ ഗാങ്ങിന്‍റെ മോഷണം എന്ന പേരിൽ ന്യൂസ് 18 കന്നട നവംബർ 21,2024ൽ അവരുടെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വീഡിയോ കിട്ടി.

ജൂണിൽ മാണ്ഡ്യിലെത്തിയ സംഘമെന്ന രീതിയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളാണെന്നും മാണ്ഡ്യ പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെന്നും ന്യൂസ്18 കന്നഡയുടെ വെബ്സൈറ്റിലെ അതെ ദിവസത്തെ റിപ്പോർട്ട് പറയുന്നു.

തുടർന്ന് ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, “കല്ല് കൊണ്ട് വാതിൽ തകർത്ത് നാലംഗ സംഘം, വീടിനുള്ളിൽ നിന്ന് നിലവിളി; വീഡിയോയിലുള്ളത് കുറുവാ സംഘമല്ലെന്ന് പൊലീസ്,”എന്ന പേരിൽ നവംബർ 25,2024ൽ ഏഷ്യാനെറ്റ് ന്യൂസ് വെബ്‌സൈറ്റിൽ പ്രസീദ്ധീകരിച്ച റിപ്പോർട്ട് കിട്ടി.
“കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. അത് ശ്രദ്ധിക്കാതെ ജനങ്ങള്‍ വീഡിയോ ഷെയര്‍ ചെയ്യുന്നതായി പൊലീസ് പറയുന്നു. കച്ച ബനിയന്‍ ഗ്യാങ് എന്ന പേരില്‍ കുപ്രസിദ്ധി ആര്‍ജിച്ച ഉത്തരേന്ത്യന്‍ മോഷണ സംഘത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇത്തരത്തില്‍ ഒരു സംഭവം ആലപ്പുഴയിലോ കേരളത്തിലോ നടന്നതായി അറിവായിട്ടില്ല,” എന്നാണ് റിപ്പോർട്ട് പറയുന്നത്.
“കര്‍ണാടകയിലെ മൈസൂരുവിലുള്ള ഒരു പ്രദേശത്ത് നടന്ന മോഷണമാണെന്ന രീതിയിലും ഈ വീഡിയോ കര്‍ണാടകയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ മൈസൂര്‍ പൊലീസുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു സംഭവം നടന്നതായി അവരും സ്ഥിരീകരിച്ചിട്ടില്ല,” റിപ്പോർട്ട് തുടരുന്നു.
“അടുത്ത കാലത്തായി ആലപ്പുഴ ജില്ലയില്‍ ചില പ്രദേശങ്ങളില്‍ കുറുവാ സംഘം ഉള്‍പ്പെട്ട മോഷണം നടന്ന വാര്‍ത്തകള്‍ വന്നിരുന്നു. മണ്ണഞ്ചേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് സന്തോഷ് സെല്‍വം എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്,” റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
“തുടര്‍ന്ന് എറണാകുളം സിറ്റിയിലുള്ള കുണ്ടന്നൂര്‍ പാലത്തിന്റെ അടിയില്‍ തമ്പടിച്ചിരുന്ന സംഘത്തെ സിറ്റി പൊലീസ് ഒഴിപ്പിച്ചിരുന്നു. ആയതിന് ശേഷം കേരളത്തിലെവിടെയും കുറുവാ മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊലീസ് കൂടുതല്‍ കാര്യക്ഷമതയും ജാഗ്രതയും ഇക്കാര്യത്തില്‍ പുലര്‍ത്തുന്നുണ്ട്,” റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, ഈ വിവരങ്ങൾ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചതാണ്.

ഞങ്ങൾ ഈ വിവരങ്ങളുടെ ആധികാരികതയെ കുറിച്ച് അറിയാൻ സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്‌ടര്‍ വിപി പ്രമോദ് കുമാറുമായി ബന്ധപെട്ടു. “ഈ വീഡിയോ കേരളത്തിൽ നിന്നുള്ളതല്ലെന്ന്,” അദ്ദേഹം പറഞ്ഞു.
ഇവിടെ വായിക്കുക: Fact Check: അയ്യപ്പ ഭക്തരുള്ള ബസ് തടയുന്ന വീഡിയോ 2023ലേത്
ഈ വീഡിയോ കുറുവ സംഘം കേരളത്തില്‍ മോഷണം നടത്തുന്നത്തിന്റേതല്ലെന്ന് പോലീസ് സ്ഥരീകരിച്ചിട്ടുണ്ട്. വീഡിയോയിലുള്ളത്,ജട്ടി ബനിയന്‍ ഗ്യാങ്ങിന്‍റെ മോഷണ രീതിയാണിതെന്ന് റിപോർട്ടുകൾ പറയുന്നു.
Sources
YouTube Video by News 18, Kannada on November 21, 2024
News report in News 18, Kannada website on November 21, 2024
News report in Asianet News on November 25, 2024
Telephone conversation with Kerala State Police Information Centre Deputy Director V P Pramod Kumar
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Vasudha Beri
November 11, 2025
Sabloo Thomas
September 18, 2025
Sabloo Thomas
August 11, 2025