Sunday, April 13, 2025

News

Fact Check: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ബിയർ വിളമ്പിയോ?

Written By Sabloo Thomas
Dec 12, 2024
banner_image

Claim
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ബിയർ വിളമ്പി. ചിന്ത ജെറോം ഈ ബിയർ കുടിച്ചു.

Fact
കുപ്പിയിൽ കരിങ്ങാലി വെള്ളമായിരുന്നു.

സിപിഎം കൊല്ലം ജില്ല സമ്മേളനത്തില്‍ ബിയർ കുടിവെള്ളത്തിന്വി സ്ഥാനത്ത്ത രണം ചെയ്തു എന്ന തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുണ്ട്.

സിപിഎം  കൊല്ലം ജില്ലാ സമ്മേളന വേദിയില്‍ ഒരു കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുന്ന പാർട്ടി നേതാവ് ചിന്ത ജെറോമാണ് വീഡിയോയിൽ. വേദിയിലെ മേശയിലും അതേ രൂപത്തിലുള്ള കുപ്പികൾ ഓരോ പ്രതിനിധിക്കും മുമ്പിൽ വെച്ചിരിക്കുന്നത് കാണാം.

“ചിന്നാടന്റെ കാലാപാനി,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ. റൺവെ സിനിമയിൽ വാളയാർ ചെക്ക്‌പോസ്റ്റിൽ തന്നെ തടയുന്ന ഉദ്യോഗസ്ഥർ, “എന്താണ് ലോറിയിൽ എന്ന് ചോദിക്കുമ്പോൾ ചിന്നാടന്റെ കാലാപാനി,” എന്ന് ഹരിശ്രീ അശോകൻ പറയുന്ന രംഗത്തിന്റെ ഓഡിയോ പോസ്റ്റുകളിൽ ചേർത്തിട്ടുണ്ട്.

സുജിത്ത് മംഗലശ്ശേരിയിൽ's reels
സുജിത്ത് മംഗലശ്ശേരിയിൽ’s reels

ഇവിടെ വായിക്കുക: Fact Check: ഗുരുവായൂർ കേശവൻ ഭഗവാനെ തൊഴുന്ന വീഡിയോയല്ലിത്

Factcheck/ Verification

കുപ്പിയിൽ കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സ്റ്റിക്കറാണ് പതിച്ചിരിക്കുന്നതെന്ന് സൂം ചെയ്തു പരിശോധിച്ചപ്പോൾ ബോധ്യമായി.

Sticker of Kollam district conference seen in the bottle
Sticker of Kollam district conference seen in the bottle

ദൃശ്യങ്ങളിൽ ന്യൂസ് 18ന്റെ ലോഗോ കാണാം. ഈ സൂചന വെച്ച് ന്യൂസ് 18 മലയാളത്തിന്റെ യുട്യൂബ് ചാനൽ ഞങ്ങൾ പരിശോധിച്ചു. അപ്പോൾ  വീഡീയോയുടെ ഒറിജിനൽ ന്യൂസ് 18, മലയാളം 2024 ഡിസംബർ 10 ന് പ്രസീദ്ധീകരിച്ചത് കണ്ടു. അതിന്റെ തലക്കെട്ട് ഇങ്ങെനയാണ്: ആദ്യം ഒളിപ്പിച്ചു, പിന്നെ കുടിച്ചു; സിപിഎം  കൊല്ലം ജില്ലാ സമ്മേളനത്തിന് കുടിക്കാൻ കരിങ്ങാലി വെള്ളം.” 


News Report by News 18 Kerala

News Report by News 18 Kerala 

ഈ വിഷയത്തിൽ 2024 ഡിസംബർ 10ന് ഫേസ്ബുക്കിൽ ചിന്ത ജെറോം പങ്കുവെച്ച കുറിപ്പും ഞങ്ങൾക്ക് ഒരു കീ വേർഡ് സെർച്ചിൽ കിട്ടി.

“സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയിൽ ആണ് സംഘടിപ്പിപ്പെടുന്നതു. ഇത് മറച്ചുപിടിക്കുന്നതിന് കൂടിയാകാം ബോധപൂർവം അർത്ഥശൂന്യമായ ചില പരിഹാസങ്ങളും വിമർശനങ്ങളുമായി ഒരുകൂട്ടർ ഇറങ്ങി പുറപ്പെടുന്നത്,” കുറിപ്പ് പറയുന്നു 

“വരുംകാലത്തിൻ്റെ രാഷ്ട്രീയ ബോധ്യങ്ങളെയും സമര രൂപങ്ങളെയും നിർണയിക്കാനുള്ള പ്രധാനപ്പെട്ട ചർച്ചകളുടെ ഇടമാണ് പാർട്ടിയെ സംബന്ധിച്ച് ഓരോ സമ്മേളനവും. പ്രയോഗത്തിൻ്റെ പ്രത്യയശാസ്ത്ര രൂപമാണ് മാർക്സിസം,” അവർ കൂട്ടിച്ചേർത്തു.

“ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്, ഹരിത രാഷ്ട്രീയത്തിൻ്റെ മാതൃകാ പാഠങ്ങൾ പകർത്തിയാണ് പാർട്ടിയുടെ സമ്മേളനങ്ങൾ വിഭാവനം ചെയ്തിരിക്കുന്നത്. അതിൻ്റെ ഭാഗമായാണ് പ്ലാസ്റ്റിക്ക് കുപ്പിവെള്ളം ഉപേക്ഷിച്ച് പുനരുപയോഗിക്കാൻ കഴിയുന്ന കുപ്പിയിൽ കരിങ്ങാലി കുടിവെള്ളം സമ്മേളന നഗരിയിൽ വിതരണം ചെയ്തത്. ഇതിൻ്റെ ചിത്രങ്ങൾ ബിയർ കുപ്പിയാണ് എന്ന മട്ടിലാണ് സോഷ്യൽ മീഡിയയിൽ ഇടതുപക്ഷ ‘ നന്നാക്കികൾ’  പ്രചരിപ്പിക്കുന്നത്,പോസ്റ്റ് തുടരുന്നു.

“സത്യാനന്തര രാഷ്ട്രീയത്തിൽ എങ്ങനെയാണ് അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നത് എന്നതിൻ്റെ സാക്ഷ്യമാണ് നിലവിലെ ബിയർ കുപ്പി പരിഹാസം. പുള്ളിപ്പുലിയുടെ പുള്ളികൾ ഒരിക്കലും മായില്ല എന്ന് ബോർഹസ് പറഞ്ഞതുപോലെ, രാഷ്ട്രീയ അന്ധത ബാധിച്ച ഇടതുപക്ഷ വിരുദ്ധർ – അസത്യ പ്രചാരകർ കള്ളങ്ങൾ തുടർന്നു കൊണ്ടേയിരിക്കും. അവർ എത്രയും വേഗം തങ്ങളുടെ മാനസിക നില പരിശോധിക്കാൻ തയ്യാറാവണം,” പോസ്റ്റിൽ ചിന്ത പറയുന്നു.

Facebook Post by Chintha Jeorme
Facebook Post by Chintha Jeorme

തുടർന്ന് ഞങ്ങൾ സിപിഎം കൊല്ലം ജില്ലാ കമ്മറ്റി ഓഫീസുമായി ബന്ധപ്പെട്ടു. “കരിങ്ങാലി വെള്ളമാണ് സമ്മേളനത്തിന് വിതരണം ചെയ്തത്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ചു പ്ലാസ്റ്റിക്ക് ബോട്ടിൽ ഒഴിവാക്കി. പകരം ചില്ലുകുപ്പിയിൽ വെള്ളം വിതരണം ചെയ്തു. ധാരാളം കുപ്പികൾ ആവശ്യമുണ്ടായിരുന്നു. ചൂടാക്കിയ വെള്ളം വിതരണം ചെയ്യാൻ കഴിയുന്ന തരത്തിലുള്ള കുപ്പികൾ വേണമായിരുന്നു. ലഭിക്കാൻ എളുപ്പമുള്ളവ ആയത് കൊണ്ടാണ് ഈ ആകൃതിയിലുള്ള കുപ്പികൾ തിരഞ്ഞെടുത്തത്,” ഓഫീസിൽ നിന്നും ഞങ്ങൾ അറിയിച്ചു.

Conclusion

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ ബിയർ വിളമ്പിയെന്ന സോഷ്യൽ മീഡിയ പ്രചാരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ചിന്ത ജെറോം സമ്മേളനത്തില്‍ ചില്ല് കുപ്പിയില്‍ നല്‍കിയ കരിങ്ങാലി വെള്ളമാണ് കുടിക്കുന്നത്.

Result: False

ഇവിടെ വായിക്കുക: Fact Check: ഫോണ്‍പേ ഉപയോക്താക്കള്‍ക്ക്  ₹5000 ക്യാഷ്ബാക്ക് നല്‍കുന്നു എന്ന പോസ്റ്റിന്റെ വാസ്തവം അറിയുക

Sources
News Report by News 18 Kerala on December 10,2024
Facebook Post by Chintha Jeorme on December 10,2024
Telephone Conversation with CPM Kollam district committee office


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള  ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,713

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.