Claim
“ഗുരുവായൂർ കേശവൻ ഭഗവാനെ തൊഴുന്ന കാഴ്ച എത്ര മനോഹരം (1972 ൽ എടുത്ത ചിത്രം),” എന്ന വിവരണത്തോടെ ഒരു ആന ക്ഷേത്രനടയിൽ ഭഗവാനെ വണങ്ങുന്ന ബ്ളാക്ക് ആൻഡ് വൈറ്റ് വീഡിയോ വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.

ഇവിടെ വായിക്കുക: Fact Check: ഫോണ്‍പേ ഉപയോക്താക്കള്‍ക്ക് ₹5000 ക്യാഷ്ബാക്ക് നല്‍കുന്നു എന്ന പോസ്റ്റിന്റെ വാസ്തവം അറിയുക
Fact
കേരളത്തിലെ ആനകളുടെ ചരിത്രത്തിൽ തന്നെ അതിപ്രശസ്തനാണ് ഇപ്പോൾ ജീവിച്ചിരിപ്പില്ലാത്ത ഗുരുവായൂർ കേശവൻ. അത് കൊണ്ട് തന്നെയാണ് ആ ആനയുടെ പേരിൽ ഈ പോസ്റ്റ് വൈറലാവുന്നത്. വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി, റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, മലയാലപ്പുഴ രാജൻ എന്ന വിവരണത്തോടെ Arun Karnan എന്ന യുട്യൂബ് ചാനൽ 2018 നവംബറിൽ പ്രസിദ്ധീകരിച്ചത് കണ്ടെത്തി.

ഇതേ വീഡിയോ, 2019 മെയ് 1ന് @keralapooramfestivals3641 എന്ന യുട്യൂബ് ചാനൽ മലയാലപ്പുഴ രാജൻ എന്ന വിവരണത്തോടെ പ്രസിദ്ധീകരിച്ചത് ഞങ്ങൾ കണ്ടെത്തി.

കേരളത്തിലെ ആനകളെ കുറിച്ച് പഠിച്ചിട്ടുള്ള നന്ദു പ്രകാശ് എന്ന ഫോട്ടോഗ്രാഫർ താനാണ് ഈ വീഡിയോ എടുത്തത് എന്നും അതിൽ ഉള്ളത് മലയാലപ്പുഴ രാജൻ തന്നെയാണെന്നും ഞങ്ങളോട് വ്യക്തമാക്കി.
വീഡിയോയിൽ ദൈവത്തെ വണങ്ങുന്ന ആന ഗുരുവായൂർ കേശവനല്ല, മറിച്ച് മലയാലപ്പുഴ രാജൻ എന്ന ആനയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
Sources
YouTube video by Arun Karnan on May 1,2019
YouTube video by @keralapooramfestivals3641 on May 1,2019
Telephone Conversation with Photographer Nandhu Prakash
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.