Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
Claim
നടൻ പ്രേം നസീറിന്റെ മൃതദേഹം പള്ളിയിൽ ഖബറടക്കാൻ അനുവദിച്ചില്ല.
Fact
മൃതദേഹം ചിറയൻകീഴിലെ കാട്ടുമുറാക്കൽ ജുമാ മസ്ജിദിലാണ് ഖബറടക്കിയത്.
നടൻ പ്രേം നസീറിന്റെ മൃതദേഹം മുസ്ലിം പള്ളിയിൽ അടക്കാൻ സമ്മതിച്ചില്ലെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അദ്ദേഹം ഒരു ആനയെ അമ്പലത്തിന് നൽകിയത് കൊണ്ടാണിത് എന്നും പോസ്റ്റ് പറയുന്നു.
“കാടുപിടിച്ചു കിടക്കുന്ന ഈ ഖബർസ്ഥാനിലുറങ്ങുന്നത് മലയാള സിനിമയിൽ ജ്വലിച്ചു നിന്ന ഒരു താരമാണ്. അതിനു കാരണം അദ്ദേഹം ഒരു ആനയെ ക്ഷേത്രത്തിനു സംഭാവന നൽകി എന്നതാണ്. ഒരു ആനയെ ഹിന്ദുവിന് നൽകിയ വ്യക്തിയുടെ മയ്യത്ത് പോലും പള്ളിയിൽ അടക്കാൻ അവർ സമ്മതിച്ചില്ല. ഇങ്ങനെ ഉള്ളവരാണ് നമ്മളോട് മതേതരത്തെ പറ്റി സംസാരിക്കുന്നത്. ഹിന്ദു ഇല്ലാതാകുന്നത്തോട് കൂടി ഈ നാട്ടിലെ മതേതരത്വം അവസാനിക്കും,” എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ്.
മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീർ മരിച്ചത് 1989 ജനുവരി 19നാണ്. എങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ ഇന്നും മലയാളായി മനസുകളിൽ മരണമില്ലാതെ തുടരുന്നു. എന്നാൽ ആ ഓർമ്മകളെ ഒരു വിവാദത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടാണ് ഇത്തരം പോസ്റ്റുകൾ പ്രചരിക്കുന്നത്.
ഇവിടെ വായിക്കുക: Fact Check: യുക്തിവാദികളെ പിന്തുണച്ച് കെ ടി ജലീൽ രംഗത്ത് വന്നോ?
ഞങ്ങൾ ഒരു കീവേഡ് സെർച്ച് ചെയ്തു. അപ്പോൾ, പ്രേം നസീറിന്റെ 30-ാം ചരമ വാർഷികവുമായി ബന്ധപ്പെട്ട് 2019 ജനുവരി 16ന് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ റിപ്പോർട്ട് കിട്ടി. റിപ്പോർട്ടിൽ പറയുന്നത്, കാട്ടുമുറാക്കൽ പള്ളിയുടെ മുറ്റത്ത് തന്നെയാണ് പ്രേം നസീറിന് ഖബർ ഒരുക്കിയതെന്നാണ്. ആ വീഡിയോയിൽ പള്ളിമുറ്റത്തുള്ള അദ്ദേഹത്തിന്റെ ഖബർ കാണാം.
ജോവിയൽ വ്ളോഗ്സ് എന്ന യൂട്യൂബ് ചാനലിൽ ‘പ്രേം നസീർ2021 ജനുവരി 10ന് പങ്കുവച്ച വീഡിയോയിലും നടൻ പ്രേം നസീറിന്റെ ഖബർ കാണിക്കുന്നുണ്ട്. പ്രേം നസീർ സർൻ്റെ മരിക്കാത്ത ഓർമ്മകളിലൂടെ |കബറിടവും-വീടും-ചിറയിൻ കീഴും’ എന്ന തലകെട്ടോടെയാണ് വീഡിയോ. ആ വിഡിയോയിലും ഖബർ കാട്ടുമുറാക്കൽ പള്ളിയുടെ മുറ്റത്ത് തന്നെയാണ് എന്ന് വ്യക്തമാവുന്നുണ്ട്
കാട്ടുമുറാക്കൽ പള്ളിയുടെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ പള്ളിയുടെ മുറ്റത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രേംനസീറിന്റെ കബറിന്റെ ചിത്രം ഗൂഗിൾ മാപ്പിൽ നിന്നും ലഭിച്ചു.
പ്രേം നസീർ ക്ഷേത്രത്തിലേക്ക് ആനയെ സംഭാവന ചെയ്തത് സംബന്ധിച്ച വാർത്തകളും ഞങ്ങൾക്ക് ലഭിച്ചു. ന്യൂസ് 18 മലയാളം ജൂലൈ 13, 2024 പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പ്രേം നസീർ ആനയെ ക്ഷേത്രത്തിന് വാങ്ങി കൊടുത്ത കഥ പറയുന്നു.
“ജാതിമതമായ കലുഷിത ചിന്തകൾ ഒക്കെ മനുഷ്യനിൽ വെറുപ്പിൻ്റെ വിത്തുകൾ പകരുന്നതിന് മുൻപേ സഞ്ചരിച്ച പ്രേം നസീർ ശാർക്കര ദേവീക്ഷേത്രത്തിൽ ഒരു ആനയെ നടക്കിരുത്തിയിട്ടുണ്ട്. അന്നത്തെ കാലഘട്ടത്തിൽ അതൊരു വലിയ ചരിത്രസംഭവവമായി തന്നെയാണ് ഓർക്കപ്പെടുന്നത്,” എന്നാണ് വാർത്ത പറയുന്നത്.
“ക്ഷേത്രത്തിനുവേണ്ടി നാട്ടുകാരിൽ നിന്ന് പിരിവെടുത്ത് ഒരു ആനയെ വാങ്ങാനായിരുന്നു ക്ഷേത്ര ഭാരവാഹികൾ ആദ്യം തീരുമാനിച്ചിരുന്നത്. ആനയെ വാങ്ങാൻ പിരിവിന് വേണ്ടിയാണ് അന്ന് പ്രേംനസീറിൻ്റെ വീട്ടിൽ ക്ഷേത്ര ഭാരവാഹികൾ എത്തുന്നത്. താൻ കളിച്ചു വളർന്ന ക്ഷേത്രം മുറ്റവും ആ പരിസരവും എല്ലാം അദ്ദേഹത്തിന് അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു. അങ്ങനെ അദ്ദേഹം തന്നെ ഒരു ആനയെ വാങ്ങി ശാർക്കര ക്ഷേത്രത്തിൽ നടക്കിരുത്തുകയായിരുന്നു. ഭാരവാഹികൾ പ്രേം നസീറിനോടുള്ള ബഹുമാനാർഥം വാങ്ങിയ ആനക്ക് നൽകിയ പേര് നസീർ എന്നായിരുന്നു,” എന്നും വാർത്ത പറയുന്നു.
പ്രേം നസീറിന്റെ 33-ാം ചരമ വാർഷികമായ 2022 ജനുവരി 16ന് പ്രസീദ്ധീകരിച്ച വാർത്തയിൽ മാധ്യമം പ്രേം നസീർ ക്ഷേത്രത്തിലേക്ക് ആനയെ സംഭാവന ചെയ്ത കാര്യം സ്ഥീരീകരിക്കുന്നുണ്ട്.
മുൻപ്, പ്രേംനസീറിന്റെ ഓർമ്മയുമായി ബന്ധപ്പെട്ട്, അദേഹവുമായി ബന്ധപ്പെട്ട പല വ്യക്തികളുമായി സംസാരിച്ചിട്ടുള്ള മാധ്യമം ദിനപത്രത്തിന്റെ മുൻ ലേഖകൻ വി ആർ രാജമോഹൻ പ്രേം നസീറിനെ പള്ളിയിലാണ് അടക്കിയത് എന്ന് സ്ഥീരീകരിച്ചു.
ഇവിടെ വായിക്കുക: Fact Check: രാക്ഷസൻ്റെ അസ്ഥികൂടം എഐ ഉപയോഗിച്ച് നിർമ്മിച്ച ഫോട്ടോയാണ്
നടൻ പ്രേം നസീറിന്റെ മൃതദേഹം ചിറയൻകീഴിലെ കാട്ടുമുറാക്കൽ ജുമാ മസ്ജിദിലാണ് ഖബറടക്കിയത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
YouTube video by Asianet News on January 16, 2019
YouTube by Jovial Vlog on January 10, 2021
Google Map
Telephone Conversation with V R Rajmohan, Retired Journalist, Madhyamam Daily
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
February 10, 2025
Sabloo Thomas
December 11, 2024
Sabloo Thomas
November 4, 2024