Claim
നടി ചാർമിള നടത്തിയ വെളിപ്പെടുത്തലിൽ മോഹൻലാലിനെ കുറിച്ച് പരാമർശമില്ലാതിരിന്നിട്ടും അദ്ദേഹത്തിന്റെ പടം ഉപയോഗിച്ചു എന്നൊരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ തനിക്ക് മലയാള സിനിമ രംഗത്ത് നിന്നും നേരിട്ട ലൈംഗിക ചൂഷണത്തെ കുറിച്ച് നടി പരാമർശം നടത്തിയത്.
“തുല്യ വേതനം കൊടുക്കണം എന്ന് പറയുന്ന മാധ്യമങ്ങൾ പോലും അവരുടെ ആർട്ടിക്കിളിൽ ഒരു ബന്ധവുമില്ലാതെ വെച്ചിരിക്കുന്നത് മോഹൻലാൽ ഫോട്ടോ ആണ്. എന്ത് കൊണ്ട് പാർവതി ഫോട്ടോ ഇല്ല? സിദ്ദിഖ്/മുകേഷ് ഫോട്ടോ ഇല്ല? ആളുകൾ തുറന്ന് നോക്കണം അല്ലേ? ഇവർ തന്നേ ഇവരെ Expose ചെയ്യുന്നത് വളരെ നല്ലതാണ്,” എന്നാണ് പോസ്റ്റ്.

ഇവിടെ വായിക്കുക: Fact Check: ഇപി ജയരാജൻ പിണറായി വിജയന് താക്കീത് നൽകുന്ന വീഡിയോ അല്ലിത്
Fact
സെപ്റ്റംബർ 2,2024ലെ ഒരു പോസ്റ്റിൽ “ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് വ്യാജം,” എന്ന് ചാനൽ വ്യക്തമാക്കിയിട്ടുണ്ട് എന്ന് റിവേഴ്‌സ് ഇമേജ് സെർച്ചിൽ ഞങ്ങൾക്ക് ബോധ്യപ്പെട്ടു.

Facebook Post by Asianet News on September 2, 2024
“ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാർമിള,” എന്ന പേരിൽ ഓഗസ്റ്റ് 31,2024ൽ ഏഷ്യാനെറ്റ് ന്യൂസ് കൊടുത്ത ന്യൂസ്‌കാർഡ് ഞങ്ങൾ കീ വേർഡ് സെർച്ചിൽ കണ്ടെത്തി. അതിൽ മോഹനലാലിന്റെ ഫോട്ടോയില്ല. ന്യൂസ്‌കാർഡിനൊപ്പം കൊടുത്തിട്ടുള്ള വാർത്തയിൽ ഒരിടത്തും മോഹൻലാലിനെ കുറിച്ച് പരാമർശമില്ല.

Facebook Post by Asianet News on August 31,2024
“ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാർമിള. മലയാള സിനിമയിൽ നേരിട്ടത് അങ്ങേയറ്റം മോശം പെരുമാറ്റമാണെന്നും 28 പേർ മോശമായി പെരുമാറിയെന്നും ചാർമിള പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ചാർമിളയുടെ വെളിപ്പെടുത്തൽ. മലയാള സിനിമയിൽ നിന്ന് ഇതിനോടകം നിരവധി പേരാണ് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നത്,” എന്നാണ് ആ വാർത്ത പറയുന്നത്.
Result: Altered Media
ഇവിടെ വായിക്കുക: Fact Check: മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം അല്ലിത്
Sources
Facebook Post by Asianet News on September 2, 2024
Facebook Post by Asianet News on August 31, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.