Claim
ശമ്പളം ചോദിച്ചതിന് ജോലിക്കാരനെ ഉത്തർപ്രദേശിലെ എംഎൽഎ മർദ്ദിച്ചു.
Fact
മർദ്ദിക്കുന്ന ആൾ എംഎൽഎ അല്ല.
ശമ്പളം ചോദിച്ചതിന് ജോലിക്കാരനെ ഉത്തർപ്രദേശിലെ എംഎൽഎ മർദ്ദിച്ചു എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ഉത്തർപ്രദേശ്: ഈൻപുർ അസംബ്ലി മണ്ഡലത്തിലെ ബിജെപി എംഎൽഎയുടെ ജോലിക്കാരൻ ശമ്പളം ചോദിച്ചതിന് എംഎൽഎയുടെ മർദ്ദനം,” എന്നാണ് വീഡിയോയുടെ വിവരണം.
“ഇവനെപ്പോലുള്ള രാജ്യദ്രോഹികളാണ് ഈ രാജ്യം ഭരിക്കാൻ കേറിയിരിക്കുന്നത്. പാവപ്പെട്ട ദളിതന്റെയും പിന്നോക്ക ന്യൂനപക്ഷങ്ങളുടെ സ്ഥിതികൾ നാളെ എന്തായിരിക്കും. ഈ വീഡിയോ മാക്സിമം എല്ലാവർക്കും ഷെയർ ചെയ്യുക ഇവന്റെയൊക്കെ തനിനിറം ജനങ്ങൾ കാണട്ടെ.” എന്നും വിവരണത്തിൽ ഉണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടർന്ന് നടന്ന പ്രതിഷേധത്തിന്റെ വീഡിയോയല്ലിത്
Fact Check/Verification
ഞങ്ങൾ ആദ്യം ഈൻപുർ എന്നൊരു അസംബ്ലി മണ്ഡലം ഉത്തർപ്രദേശിൽ ഉണ്ടോ എന്നറിയാൻ കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ അങ്ങനെ ഒരു മണ്ഡലം കണ്ടത്താനായില്ല.
വൈറൽ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീഫ്രെയിമുകളാക്കി. എന്നിട്ട് അതിൽ ചില കീഫ്രെയിമുകൾ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തു. അപ്പോൾ, 2022 ഏപ്രിൽ 17-ന് ETV ഭാരത് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വൈറലായ വീഡിയോയുടെ സ്‌ക്രീൻഗ്രാബ് ഞങ്ങൾ കണ്ടെത്തി. ഈ റിപ്പോർട്ട് അനുസരിച്ച്, “ഈ വീഡിയോ യുപിയിലെ ഷാജഹാൻപൂർ ജില്ലയാൽ നിന്നാണ്. വീഡിയോ വൈറലായതോടെ പോലീസ് കർശന നടപടി സ്വീകരിക്കുകയും കേസിലെ മുഖ്യപ്രതി പ്രതീക് തിവാരി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.”

സെർച്ച് റിസൾട്ടുകളിൽ നിന്നും, 2022 ഏപ്രിൽ 17-ന് ക്വിൻ്റ് ഹിന്ദി പ്രസിദ്ധീകരിച്ച ഒരു വാർത്തയും ഞങ്ങൾ കണ്ടു.
യുപിയിലെ ഷാജഹാൻപൂരിലെ പ്രാദേശിക ശക്തനായ പ്രതീക് തിവാരി എന്നയാളാണ് അക്രമസംഭവത്തിലെ ആരോപണ വിധേയൻ എന്നാണ് റിപ്പോർട്ട്.

തുടർന്നുള്ള കീ വേർഡ് സെർച്ചിൽ, എക്സ് പ്ലാറ്റ്‌ഫോമിൽ ഷാജഹാൻപൂർ പോലീസിൻ്റെ പ്രതികരണം ഏപ്രിൽ 16, 2022 ന് പ്രസിദ്ധീകരിച്ചതായി ഞങ്ങൾ കണ്ടെത്തി.
മുഖ്യപ്രതി പ്രതീക് തിവാരിയാണ് രാജീവ് ഭരദ്വാജിനെ മർദിച്ചതെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ ആ എക്സ് പോസ്റ്റിൽ പറഞ്ഞു.
“തിവാരിക്ക് വേണ്ടി ജോലി ചെയ്തിരുന്ന ഒരു ആൺകുട്ടി എവിടെയാണെന്ന് പറയാൻ കഴിയാത്തതിനാലാണ് ഇരയെ മർദിച്ചത്. തിവാരിക്കും മറ്റ് അഞ്ച് പേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്,” കുമാർ കൂട്ടിച്ചേർത്തു.

ഇവിടെ വായിക്കുക: Fact Check: കണ്ണൂര്‍ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച സീന ദുർഗ്ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുക്കുന്ന ചിത്രം എഡിറ്റാണ്
Conclusion
വീഡിയോയിൽ മറ്റൊരാളെ മർദ്ദിക്കുന്ന പ്രതി ബിജെപി എംഎൽഎയല്ല എന്ന് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി.
Result: False
ഇവിടെ വായിക്കുക:Fact Check: മീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നതാണോ വീഡിയോയിൽ?
Sources
News report by ETV Bharat on April 17, 2022
News report by Quint Hindi on April 17, 2022
X Post by Shahjahanpur Police on April 16, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.