Claim: യെമനിലെ ഹൊദൈദ തീരത്ത് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ചു.
Fact: സൊമാലിയയിലേക്ക് പോകുകയായിരുന്ന കപ്പലിന് ഒമാന്റെ സുൽത്താനേറ്റ് സമുദ്രാതിർത്തിയിൽ തീപിടിച്ചു.
“യെമനിലെ ഹൊദൈദ തീരത്ത് മിസൈൽ ആക്രമണത്തിൽ ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ചു,” എന്ന പേരിൽ ഒരു വീഡിയോ വൈറലായവന്നുണ്ട്. Sabir Engattil എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ അതിന് 29 ഷെയറുകൾ ഉണ്ടായിരുന്നു.

അത്തരം പോസ്റ്റുകൾ ഇവിടെയും ഇവിടെയും വായിക്കാം.


യെമനിലെ സുപ്രധാനമായ ചെങ്കടൽ കപ്പൽപ്പാതയിൽ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ഇസ്രേയൽ അനുകൂല നിലപാടുള്ള രാജ്യങ്ങളുടെ കപ്പലുകൾ ആക്രമിച്ച സംഭവങ്ങൾ ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. ഗാസയിൽ ഇസ്രായേൽ ഹമാസ് സംഘർഷം തുടരുന്ന പശ്ചാത്തലത്തി;ലാണിത്.
യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ തൊടുത്തുവിട്ട ഡ്രോണും കപ്പൽവേധ ബാലിസ്റ്റിക് മിസൈലും അമേരിക്കൻ യുദ്ധക്കപ്പൽ തകർത്തതായി യുഎസ് സൈന്യം തന്നെ ഈ അടുത്ത കാലത്ത് സ്ഥീരീകരിച്ചിട്ടുണ്ട്.
ഹൂതികള്‍ തൊടുത്തുവിട്ട കപ്പല്‍വേധ ബാലിസ്റ്റിക് മിസൈലും ഡ്രോണും യുഎസ്എസ് മേസൺ (ഡിഡിജി 87) തെക്കൻ ചെങ്കടലിൽ വെടിവച്ചു വീഴ്ത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രചരണം.
ഇവിടെ വായിക്കുക:Fact Check: ‘യേശു ചെകുത്താനെന്ന്’ എന്ന് ഗുജറാത്തിലെ പാഠപുസ്തകത്തിൽ വന്നത് 2017ൽ
Fact Check/Verification
വൈറൽ വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകൾ റിവേഴ്‌സ് സെർച്ച് ചെയ്തപ്പോൾ, 2023 ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച ടൈംസ് ഓഫ് ഒമാന്റെ ഒരു വാർത്താ റിപ്പോർട്ട് കിട്ടി. ഈ റിപ്പോർട്ടിൽ വൈറൽ വീഡിയോയുടെ സ്‌ക്രീൻഷോട്ട് അടങ്ങിയിരിക്കുന്നു.

11 ഇന്ത്യൻ പൗരന്മാരുമായി സൊമാലിയ റിപ്പബ്ലിക്കിലേക്ക് പോകുകയായിരുന്ന കപ്പലിന് ഒമാന്റെ സുൽത്താനേറ്റ് സമുദ്രാതിർത്തിയിൽ തീപിടിച്ചതായാണ് റിപ്പോർട്ട്. തുടർന്നുള്ള തിരച്ചിലിൽ അടുത്ത ദിവസം അറേബ്യൻ ഡെയ്‌ലി പ്രസിദ്ധീകരിച്ച സമാനമായ മറ്റൊരു വാർത്തയും ലഭിച്ചു.

റിപ്പോർട്ടുകളിൽ ഒന്നും ഹൂതികളെ കുറിച്ചോ, ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണത്തെ കുറിച്ചോ, ബ്രിട്ടീഷ് എണ്ണക്കപ്പലിനെ പറ്റിയോ പരാമർശിച്ചിട്ടില്ല.
രണ്ട് റിപ്പോർട്ടുകളും ഒമാൻ പോലീസിനെ ഉദ്ധരിച്ചിട്ടുണ്ട്. ഒരു കീവേഡ് സെർച്ചിലൂടെ, 2023 ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച ഒമാൻ പോലീസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് പങ്കിട്ട യഥാർത്ഥ വീഡിയോ ഞങ്ങൾ കണ്ടെത്തി.

Tweet by Royal Oman Police
അറബി ഭാഷയിലുള്ള ട്വീറ്റിന്റെ ഏകദേശ വിവർത്തനം ഇങ്ങനെയാണ്: “ദോഫാർ ഗവർണറേറ്റിലെ ഹാസിക് നിയാബത്തിന്റെ തീരത്ത് ഒമാൻ സുൽത്താനേറ്റിന്റെ സമുദ്രാതിർത്തിയിൽ ഒരു കപ്പൽ കത്തി നശിച്ചു, ചരക്കുകൾ കയറ്റി റിപ്പബ്ലിക് ഓഫ് സൊമാലിയയിലേക്ക് പോകുന്ന ഒരു കപ്പലിന് തീ പിടിച്ചു. അതിലുള്ളത് ഇന്ത്യൻ പൗരത്വമുള്ള 11 പേരായിരുന്നു. അവരെ ഒഴിപ്പിച്ചു. എല്ലാവരും നല്ല ആരോഗ്യവാന്മാർ അയിരുന്നു, അവരിൽ ഒരാൾക്ക് ചെറിയ പരിക്ക് പറ്റുകയും ആവശ്യമായ ചികിത്സ സ്വീകരിക്കാൻ കൊണ്ടുപോകുകയും ചെയ്തു.”
പോരെങ്കിൽ, യെമനിലെ ഹൊദൈദ തീരത്ത് ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ചുവെന്ന ഒരു വാർത്ത ഞങ്ങൾക്ക് കീ വേർഡ് സെർച്ചിൽ കണ്ടെത്താനുമായില്ല.
ഇവിടെ വായിക്കുക: Fact Check: ക്രിസ്മസ് ആഘോഷത്തിനായി പണപ്പിരിവ്: വീഡിയോ സ്‌ക്രിപ്റ്റഡ് ആണ്
Conclusion
ഒമാനിലെ സമുദ്രാതിർത്തിയിൽ തീപിടിത്തമുണ്ടായ ഒരു കപ്പലിന്റെ വിഡിയോയാണ് ഹൂതികളുടെ ആക്രമണത്തിൽ ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ച ദൃശ്യമെന്ന പേരിൽ തെറ്റായി ഷെയർ ചെയ്യപ്പെട്ടുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Result: False
ഇവിടെ വായിക്കുക: Fact Check: കെ സുധാകരനും ജെബി മേത്തര്‍ എംപിയും യാത്ര ചെയ്യുന്നത് അമേരിക്കയിലേക്കല്ല
Sources
Report by Times of Oman on December 23, 2023
Tweet by Arabian Daily on December 24, 2023
Tweet by Royal Oman Police on December 23, 2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.