Claim
കോഴിക്കോട് കാണപ്പെട്ട അത്ഭുതപ്പെടുത്തുന്ന മഞ്ഞ് വീഴ്ച എന്ന പേരിൽ വിവിധ ഫോട്ടോകളുടെ ഒരു കൊളാഷ് പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.

ഇവിടെ വായിക്കുക: Fact Check: വൻ ജനാവലിയുടെ പടം കുംഭമേളയിൽ നിന്നല്ല
Fact
കോഴിക്കോട് അത്തരം ഒരു മഞ്ഞ് വീഴ്ച്ച റിപ്പോർട്ട് ചെയ്തതായി മാധ്യമ വാർത്തകളില്ല. അത് കൊണ്ട് പോസ്റ്റിന്റെ സത്യാവസ്ഥ പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു,
ഞങ്ങൾ ആ പോസ്റ്റിലെ ഒരു ഫോട്ടോ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ നവംബർ 28 2024ലെ firos.nvയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് കിട്ടി. അതിൽ ഈ പോസ്റ്റിൽ സ്റ്റിലായി കൊടുത്തിരിക്കുന്ന ഫോട്ടോകൾ ഉൾപ്പെടുന്ന വീഡിയോ കിട്ടി.
“കോഴിക്കോട്ടെ ശൈത്യകാലം പുനരാവിഷ്‌കരിക്കാൻ, ഫോട്ടോഷോപ്പിലെ അവസാന റീടച്ചിംഗിനൊപ്പം ഫയർഫ്‌ലൈ, മിഡ്‌ജേർണി, ഇമാജിനറി എഐ, ലൂമ എഐ, കിലിംഗ് എഐ, വിഎൻ എഡിറ്റർ തുടങ്ങിയ ടൂളുകൾ ഞാൻ ഉപയോഗിച്ചു. നമ്മുടെ കോഴിക്കോടിൻ്റെ ചില ഐക്കണിക് ലാൻഡ്‌മാർക്കുകൾ പുതിയതും ക്രിയാത്മകവുമായ വീക്ഷണകോണിൽ ഈ പ്രോജക്റ്റ് എടുത്തുകാണിക്കുന്നു,” എന്ന് പോസ്റ്റിന്റെ വിവരണവും പറയുന്നു.

ഇതേ വിവരണത്തോടെ ഡിസംബർ 12,2024ൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലും ഈ പടം കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രൊഫൈലിൽ ഇത് പോലുള്ള ധാരാളം ഡിജിറ്റലായി നിർമ്മിച്ച വിഡിയോകൾ ഉണ്ട്. UX ഡിസൈനർ എന്നാണ് ആ പ്രൊഫൈൽ പറയുന്നത്.

“കശ്മീർ പോലെ കോഴിക്കോട് മഞ്ഞ് പെയ്താൽ എങ്ങനെ ഉണ്ടാകും: ദൃശ്യങ്ങൾ വൈറൽ, എന്ന പേരിൽ ഫിറോസിന്റെ ഈ വീഡിയോയെ കുറിച്ചുള്ള 24 newsന്റെ ഒരു റിപ്പോർട്ട് അവരുടെ ഫേസ്ബുക്ക് പേജിൽ ഡിസംബർ 3,2024ൽ കൊടുത്തതും ഞങ്ങൾ കണ്ടു.

Result: False
ഇവിടെ വായിക്കുക: Fact Check: മിലിറ്ററി ടാങ്ക് പച്ചക്കറി കടയാക്കി മാറ്റിയ പടം ഗാസയിലേതല്ല
Sources
Instagram Post by firos.nv on November 28,2024
Facebook Reels by Firos NV on December 12,2024
Facebook Post by 24 News on December 3,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.