Claim
രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനും എതിരെ മുൻ കെപിസിസി അദ്ധ്യക്ഷൻ വിഎം സുധീരൻ പരാമർശം നടത്തി എന്ന പേരിൽ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്.
“ഇത്തവണ കേരളത്തിലെ കോൺഗ്രസ് ചരിത്രത്തിലില്ലാത്ത തിരിച്ചടി നേരിടും. വയനാട്ടിൽ രാഹുൽ ഗാന്ധി അടക്കം പരാജയപ്പെടും. പ്രകടന പത്രിക വെറും പ്രഹസനം മാത്രം, തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും, CAA എന്ന വാക്ക് പോലും പ്രകടന പത്രികയിൽ ഇല്ല” എന്നെഴുതിയ പോസ്റ്റററിനൊപ്പമാണ് പോസ്റ്റ്.

ഇവിടെ വായിക്കുക: Fact Check: രാഹുൽ ഗാന്ധിക്കും കോൺഗ്രസ്സിനും പിണറായി വിജയൻ വോട്ട് ചോദിച്ചോ?
Fact
ഞങ്ങൾ ഇത്തരം ഒരു പ്രസ്താവന സുധീരൻ നടത്തിയിട്ടുണ്ടോ എന്ന് കീ വേർഡ് സേർച്ച് നടത്തി നോക്കി. അത്തരം ഒരു പ്രസ്താവനയും കണ്ടില്ല.
തുടർന്നുള്ള പരിശോധനയിൽ, കോൺഗ്രസ് മുഖപത്രമായ വീക്ഷണം ഏപ്രിൽ 9,2024ൽ, “സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള കള്ളപ്രചരണം: ഡി.ജി.പി.ക്ക് പരാതി നല്‍കി -വി.എം.സുധീരന്‍,” എന്ന തലക്കെട്ടിൽ കൊടുത്ത വാർത്ത കിട്ടി.
“കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതിനും, മഹത്തായ കോൺഗ്രസ് പ്രസ്ഥാനത്തിന് ജനമധ്യത്തിൽ അവമതിപ്പുണ്ടാക്കുന്നതിനും വ്യക്തിപരമായി എന്നെ തേജോവധം ചെയ്യുന്നതിനും വോട്ടർമാരുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നതിനും ലക്ഷ്യമിട്ടുകൊണ്ട് റെഡ് ആർമി എന്ന പേരിലും മറ്റു പല പേരുകളിലുമായി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇട്ടവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പി.ക്ക് പരാതി നൽകിയിട്ടുണ്ട്,” വാർത്ത പറയുന്നു.

പ്രചാരത്തിലുള്ള പോസ്റ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിഎം സുധീരൻ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ടിലൂടെ ഏപ്രിൽ 8,2024ൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

സുധീരനുമായി ടെലിഫോണിൽ ബന്ധപ്പെട്ടപ്പോഴും ഇത്തരം ഒരു പ്രസ്താവന താൻ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “പോസ്റ്റ് പ്രചരിപ്പിക്കുന്നവർക്കതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡി.ജി.പി.ക്ക് പരാതി നൽകിയിട്ടുണ്ട്,” അദ്ദേഹം കൂടിച്ചേർത്തു.
രാഹുൽ ഗാന്ധിയ്ക്കും കോൺഗ്രസിനും എതിരെ വിഎം സുധീരൻ ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ല എന്ന് ഇതിൽ നിന്നും തെളിഞ്ഞു.
Result: False
ഇവിടെ വായിക്കുക: Fact Check: മുസ്ലിം ജനവിഭാഗം ആകെ വര്‍ഗീയ വാദികളാണെന്ന് ശൈലജ ടീച്ചർ പറഞ്ഞോ?
Sources
Report in Veekshanam on April 9, 2024
Facebook post by VM Sudheeran on April 8, 2024
Telephone conversation with V M Sudheeran
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.