മോദിയും ലീഗും പാലവും തുടങ്ങി പരസ്പരം യാതൊരു ബന്ധുമില്ലാത്ത വിഷയങ്ങളായിരുന്നു ഈ ആഴ്ചയിലെ സമൂഹ മാധ്യമ പ്രചാരണങ്ങളിൽ പ്രധാനപ്പെട്ടവ.

Fact Check: ആരാധനാലയങ്ങളിലെ സര്‍വേ നിര്‍ത്തിവെക്കാനുള്ള തീരുമാനം ലീഗിന്റെ ശ്രമ ഫലം എന്ന മീഡിയവണ്‍ ന്യൂസ്‌കാര്‍ഡ് വ്യാജം
ആരാധനാലങ്ങളിലെ സർവേ നിർത്തിവയ്ക്കാനുള്ള സുപ്രിം കോടതി ഉത്തരവ് ലീഗിന്റെ ശ്രമം ഫലം കണ്ടു എന്ന സ്ക്രീൻഷോട്ട് വ്യാജമാണെന്ന് മീഡിയ വൺ തന്നെ അറിയിച്ചിട്ടുണ്ട്.

Fact Check: പുളിക്കൽ പാലം പണിയാൻ ₹ 60 കോടി ചെലവിട്ടോ?
കിഫ്ബി പദ്ധതിയിൽ 60 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പടന്നക്കാട് മേൽപ്പാലം- വെളളരിക്കുണ്ട് റോഡ് വികസന പദ്ധതിയിൽ ഉൾപ്പെട്ടതാണ് പുളിക്കാൽ പാലം എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ₹ 7.84 കോടിയ്ക്കാണ് ടെൻഡർ പാലം ചെയ്യപ്പെട്ടത്.

Fact Check: മോദിയുടെ വയനാട് സന്ദർശനത്തിന് ₹132 കോടി കേന്ദ്രം ആവശ്യപ്പെട്ടോ?
₹132 കോടി വിവിധ രക്ഷ പ്രവർത്തനത്തിന് വ്യോമസേന ആവശ്യപ്പെട്ട തുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. വ്യോമസേനയ്ക്ക് ചെലവായ തുക അതത് സംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ഈടാക്കാന്‍ നിയമപ്രകാരം കേന്ദ്രത്തിന് അനുവാദമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

Fact Check: കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മൂന്ന് പ്രാവശ്യം ആലോചിക്കണമെന്ന് വീഡി സതീശൻ പറഞ്ഞോ?
വൈറൽ വീഡിയോ ക്ലിപ്പ്ഡ് ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിന് തെളിഞ്ഞു. സിപിഎമ്മിനൊപ്പം ചേർന്ന് സമരം ചെയ്യാൻ മൂന്ന് വട്ടം ആലോചിക്കണമെന്നും സ്വന്തമായി കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ ത്രാണിയുണ്ടെന്നുമാണ് വീഡി സതീശൻ പറഞ്ഞത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.