Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
Claim
യോഗി ആദിത്യനാഥ് മുസ്ലിമുകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ.
Fact
ഫോട്ടോ എഐ ഉപയോഗിച്ച് നിർമ്മിച്ചതാണ്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലിമുകൾക്കൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “ഇതിൽ ആരും വീഴരുത് ഈ സ്നേഹം ജൂൺ 4 വരെ മാത്രം,” എന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണുന്ന ദിവസമാണ് ജൂൺ 4.
Rubeena Rubi എന്ന ഐഡിയിൽ നിന്നുള്ള ഫോട്ടോ ഞങ്ങൾ കാണുമ്പോൾ അതിന് 63 ഷെയറുകൾ ഉണ്ടായിരുന്നു.

ഇവിടെ വായിക്കുക:Fact Check: ഇന്ത്യൻ പതാകയ്ക്ക് മുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്ന വീഡിയോ കേരളത്തിൽ നിന്നല്ല
ഞങ്ങൾ ഫോട്ടോ റിവേഴ്സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, naughtyinsta69_എന്ന ഇൻസ്റ്റാഗ്രാം ഐഡി മെയ് 14,2024 ൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത് കണ്ടു.

കൂടുതൽതിരച്ചിലിൽ @sahidtwt എന്ന എക്സ് ഐഡി ഇതേ ഫോട്ടോ അടങ്ങിയ ഒരു പോസ്റ്റ് മേയ് 13, 2024ന് പോസ്റ്റ് ചെയ്തത് ഞങ്ങൾ കണ്ടെത്തി. വിവിധ രാഷ്ട്രീയ നേതാക്കളുടെ ഫോട്ടോകളുടെ ഒരു കൊളാഷണിത്.
പോസ്റ്റിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദ കോൺഗ്രസ് പതാക പിടിച്ച് കോൺഗ്രസ് റാലി നയിക്കുന്നത്, പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസ് ചിഹ്നമായ കൈപ്പത്തി വരച്ച് കോൺഗ്രസിന് വോട്ട് ചോദിക്കുന്നത്, വാർത്ത അവതാരകരായ അമിഷ് ദേവഗണും അർണാബ് ഗോസ്വാമിയും കോൺഗ്രസ്സ് റാലിയിൽ പങ്കെടുക്കുന്നത് എന്നിവ കാണിക്കുന്ന ചിത്രങ്ങളും ഉണ്ട്.

അതേ പേജിൽ മറ്റൊരു കൊളാഷ് അതേ ദിവസം പോസ്റ്റ് ചെയ്തതും ഞങ്ങൾ കണ്ടു. ബിജെപിയുടെ കടുത്ത വിമർശകനായ യൂട്യൂബർ ധ്രുവ് റാഥിയോടൊപ്പം നരേന്ദ്ര മോദി സെൽഫി എടുക്കുന്ന ഫോട്ടോ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഒരു ബിജെപി റാലി നയിക്കുന്ന ഫോട്ടോ, വിദ്വേഷത്തിനെതിരെ വോട്ട് ചെയ്യുക എന്ന പ്ലക്കാർഡ് പിടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ നിൽക്കുന്ന ഫോട്ടോ, രാഹുൽ ഗാന്ധി ഒരു കാവി ഷാൾ അണിഞ്ഞ് ബിജെപി റാലിയെ അഭിസംബോധന ചെയ്യുന്ന ഫോട്ടോ എന്നിവയാണതിൽ ഉള്ളത്. ‘പൊളിറ്റിക്സ് ഇൻ എ പാരലൽ യൂണിവേഴ്സ്’ എന്നാണ് ഈ കൊളാഷുകൾക്ക് അദ്ദേഹം കൊടുത്തിരിക്കുന്ന പൊതുനാമം.

പോസ്റ്റുകൾക്ക് താഴെ ഒരു ഡിസ്ക്ലൈമർ കണ്ടു. അതിൽ ഇങ്ങനെ പറയുന്നു: “പരീക്ഷണാത്മകവും വിനോദപരവുമായ ആവശ്യങ്ങൾക്കായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വഴിയാണ് ഈ ചിത്രങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ തികച്ചും സാങ്കൽപ്പികമാണെന്നും ഏതെങ്കിലും പൊതു വ്യക്തിത്വത്തെയോ വിശ്വാസത്തെയോ അപകീർത്തിപ്പെടുത്താനോ ദ്രോഹിക്കാനോ, മോശമാക്കാനോ ഉള്ള ഉദ്ദേശ്യങ്ങളൊന്നുമില്ലെന്നും ഊന്നിപ്പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”

@onlymegalodon എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനും ക്രിയേറ്റീവ് ഹെഡുമാണ് പ്രൊഫൈലിന്റെ ഉടമയായ ഷാഹിദ് ഷെയ്ഖ് (@sahidtwt) എന്ന് അദ്ദേഹത്തിന്റെ പ്രൊഫൈൽ പറയുന്നു.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) വഴി നിർമ്മിച്ച ഇത്തരം ധാരാളം പോസ്റ്റുകൾ അദ്ദേഹത്തിന്റെ പ്രൊഫൈലിൽ കണ്ടു.
ഇവിടെ വായിക്കുക: Fact Check: ഇത് ഓം പതിപ്പിച്ച 1818 ലെ ബ്രിട്ടീഷ് നാണയമല്ല
എഐ ഉപയയോഗിച്ച് നിർമ്മിച്ചതാണ്, യോഗി ആദിത്യനാഥ് മുസ്ലിമുകൾക്കൊപ്പം നിൽക്കുന്ന ഫോട്ടോ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Sources
Instagram post by @naughtyinsta69_ on May 14,2024
X post by @sahidtwt on May 13,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
November 18, 2025
Sabloo Thomas
October 29, 2025
Sabloo Thomas
April 4, 2025