Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
AI/Deepfake
ജപ്പാനിൽ പാലസ്തീൻ അനുകൂല കൂറ്റൻ റാലിയുടെ ദൃശ്യങ്ങൾ.
വൈറലായ ഈ വീഡിയോ യഥാർത്ഥമല്ല. ദൃശ്യങ്ങൾ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് വ്യക്തമായി.
ജപ്പാനിൽ നടന്ന പാലസ്തീൻ അനുകൂല കൂറ്റൻ റാലിയുടെ ദൃശ്യങ്ങളാണെന്ന് അവകാശ വാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക: തന്റെ ജീവൻ രക്ഷിക്കാൻ കാലുകൾ നഷ്ടപ്പെടുത്തിയ സ്ത്രീയെ വിവാഹം കഴിച്ച ആളുടെ ഫോട്ടോ എഐ നിർമ്മിതമാണ്
അന്താരാഷ്ട്ര മാധ്യമങ്ങളിൽ ജപ്പാനിൽ ഇത്തരമൊരു വലിയ പാലസ്തീൻ അനുകൂല റാലി നടന്നതായി വാർത്ത റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. യഥാർത്ഥത്തിൽ ഇത്തരമൊരു വലിയ പ്രതിഷേധം നടന്നിരുന്നെങ്കിൽ, അത് പ്രധാനധാര മാധ്യമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തേനേ.
ദൃശ്യങ്ങൾ യഥാർത്ഥമാണോ എന്നറിയാൻ ഞങ്ങൾ വീഡിയോയുടെ കീ ഫ്രേമുകളിൽ ഒന്ന് വിവിധ എഐ ഡിറ്റക്ഷൻ ടൂളുകൾ ഉപയോഗിച്ച് പരിശോധിച്ചു. ചിത്രം എഐ സൃഷ്ടിയാണെന്ന് അവയെല്ലാം കണ്ടെത്തി.
ചിത്രം എഐ സൃഷ്ടിച്ചതാവാൻ സാധ്യത ഉണ്ടെന്ന് എഐ ഓർ നോട്ട്,”കണ്ടെത്തി.

വാസ് ഇറ്റ് എഐ എന്ന ടൂളും ഈ ചിത്രം അല്ലെങ്കിൽ അതിന്റെ ഒരു പ്രധാന ഭാഗം, എഐ ഉപയോഗിച്ച് സൃഷ്ടിച്ചത്താണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് വ്യക്തമാക്കി.

ഫേക്ക് ഇമേജ് ഡിറ്റക്ടർ ടൂൾ കമ്പ്യൂട്ടർ ജനറേറ്റഡ് അല്ലെങ്കിൽ മോഡിഫൈഡ് ഇമേജ് പോലെ തോന്നുന്നുവെന്ന ഫലം നൽകി.

ഹൈവ് മോഡറേഷൻ ടൂൾ ചിത്രം ഡീപ്ഫേക്ക് ആവാനുള്ള സാധ്യത 90.7% ആണെന്ന് കണ്ടെത്തി.

ജപ്പാനിൽ പാലസ്തീൻ അനുകൂല റാലി നടന്നുവെന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന വൈറൽ വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതും വ്യാജവുമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി..
ഇവിടെ വായിക്കുക:യുഎസ് സൈനിക പൈലറ്റുമാരെ ആയുധങ്ങൾ കൊണ്ടുപോകാൻ വിസമ്മതിച്ചതിന് അറസ്റ്റ് ചെയ്തോ?
FAQs
Q1. വൈറൽ വീഡിയോ എന്താണ് അവകാശപ്പെടുന്നത്?
ജപ്പാനിൽ പാലസ്തീന് അനുകൂലമായി നടത്തിയ വൻ റാലിയുടെ ദൃശ്യങ്ങളാണെന്ന് വൈറൽ വീഡിയോ അവകാശപ്പെടുന്നു.
Q2. ജപ്പാൻ റാലി വീഡിയോ യഥാർത്ഥമാണോ?
അല്ല. നിരവധി എഐ ഡിറ്റക്ഷൻ ടൂളുകൾ വീഡിയോ എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന് കണ്ടെത്തി.
Q3 . ഇത്തരം എഐ പ്രതിഷേധ വീഡിയോകൾ എന്തിന് ഉണ്ടാക്കുന്നു?
തെറ്റായ പ്രചാരണങ്ങൾക്കോ വികാരാധിഷ്ഠിത പ്രതികരണങ്ങൾക്കായോ ഇത്തരം വീഡിയോകൾ സാധാരണയായി പ്രചരിപ്പിക്കപ്പെടുന്നു.
Sources
Was It AI Website
AI or Not Website
FakeImageDetector tool
Hive Moderation Website
Sabloo Thomas
November 29, 2025
Sabloo Thomas
November 29, 2025
Sabloo Thomas
November 28, 2025