Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ബംഗ്ലാദേശി പോലീസ് ദീപു ചന്ദ്ര ദാസിനെ ഒരു ജനക്കൂട്ടത്തിന് കൈമാറുന്നു. പിന്നീട് ആൾക്കൂട്ടം അയാളെ തല്ലിക്കൊന്നു.
വീഡിയോ പഴയതാണ്. ഇപ്പോൾ നടന്ന സംഭവങ്ങളുമായി അതിന് ബന്ധമില്ല. ദീപു ചന്ദ്ര ദാസിനെ വീഡിയോയിൽ കാണിക്കുന്നില്ല.
ബംഗ്ലാദേശിലെ മൈമെൻസിംഗിൽ മതനിന്ദ ആരോപിച്ച് ഒരു ഹിന്ദു ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്ര ദാസിനെ ഒരു ജനക്കൂട്ടം ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി.
മൃതദേഹം കത്തിച്ചു. ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുകയും വ്യാപകമായ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ദിപു ഏതെങ്കിലും മതത്തെ അപമാനിച്ചു എന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും പോലീസും റാപ്പിഡ് ആക്ഷൻ ബറ്റാലിയനും (ആർഎബി) ഇതുവരെ കണ്ടെത്തിയിട്ടില്ല. മതനിന്ദ ആരോപണങ്ങൾ വാമൊഴിയായി പ്രചരിപ്പിക്കപ്പെട്ടതാണ് എന്ന് മൈമെൻസിംഗ് എഎസ്പി (അഡ്മിനിസ്ട്രേഷൻ) അബ്ദുള്ള അൽ മാമുൻ പറഞ്ഞു.
ഇതിനിടെ, പോലീസ് വലിച്ചിഴയ്ക്കുമ്പോൾ ഒരാൾ കരയുന്നത് കാണിക്കുന്ന ഒരു വീഡിയോ വൈറലായിട്ടുണ്ട്.
“മത ഭ്രാന്തന്മാർ തീ കൊളുത്തി കൊല്ലുന്നതിന് മുൻപുള്ള ഒരു മനുഷ്യന്റെ ദയനീയമായ നിലവിളിയാണ് നിങ്ങൾ കേൾക്കുന്നത്. ബംഗ്ലാദേശിലെ ദിപു ചന്ദ്ര ദാസിന്റെ മറ്റൊരു വീഡിയോ പുറത്തായി. ബംഗ്ലാദേശി പോലീസ് അയാളെ ജിഹാദികൾക്ക് കൈമാറുന്നത് വീഡിയോയിൽ കാണാം.താൻ ഒന്നും ചെയ്തില്ല, മറിച്ച് ഒരു ഉപകരണമാക്കി മാറ്റിയിരിക്കുന്നു എന്ന് അയാൾ അപേക്ഷിക്കുന്നത് കേൾക്കാം,” എന്നാണ് പോസ്റ്റുകൾ പറയുന്നത്.
Claim Post (Facebook):https://www.facebook.com/reel/25849297131374645

ഇവിടെ വായിക്കുക:വീടുകയറി ആക്രമണം: തൃക്കരിപ്പൂരുമായി ബന്ധപ്പെടുത്തി പ്രചരിച്ച വീഡിയോ പഴയത്
റിവേഴ്സ് ഇമേജ് സെർച്ച് ബംഗ്ലാദേശ് ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനം ഭോറെർ കഗോജിന്റെ 2025 നവംബർ 18 ലെ ഫേസ്ബുക്ക് പോസ്റ്റിലേക്ക് ഞങ്ങളെ നയിച്ചു. ഈ പോസ്റ്റിൽ ഇപ്പോൾ വൈറലായ വീഡിയോ ഉണ്ടായിരുന്നു. പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു: “ഈ ധാക്ക കോളേജ് വിദ്യാർത്ഥിക്ക് എന്ത് സംഭവിച്ചു?”
ധാക്കയിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ വടക്കുള്ള മൈമെൻസിംഗിൽ ദിപു ചന്ദ്ര ദാസ് കൊല്ലപ്പെട്ടതിന് മുമ്പുള്ളതാണ് ക്ലിപ്പ് എന്ന് ഇതിൽ നിന്നും വ്യക്തമാവുന്നു.

2025 നവംബർ 18 ന് ദൈനിക് സോക്കൽ പങ്കിട്ട ഒരു വീഡിയോയിൽ, പോലീസ് ആ വ്യക്തിയോട് റിക്ഷയിൽ കയറി പോകാൻ ആവശ്യപ്പെടുന്നത് കാണാം . ആ പോസ്റ്റ് അനുസരിച്ച്, സംഭവം നടന്നത് ധൻമോണ്ടിയിലാണ്.
2025 നവംബർ 17 ലെ ഒരു പോസ്റ്റിൽ ബർത ബസാർ, ആ വ്യക്തി ധാക്ക കോളേജ് വിദ്യാർത്ഥിയാണെന്ന് വ്യക്തമാക്കുന്നു. കൂടാതെ, എൻപിബി ന്യൂസ് പ്രസിദ്ധീകരിച്ച ഫൂട്ടേജുകളിൽ, വൈറൽ ക്ലിപ്പിൽ കാണുന്ന ആൾ സ്വയം “അബ്ദുൾ മോമിൻ” എന്ന് തിരിച്ചറിയുന്നത് കേൾക്കാം.
ആ മനുഷ്യന്റെ ടീ-ഷർട്ടിന്റെ പിന്നിൽ “മോമിൻ” എന്ന പേര് കാണാം.
അയാളുടെ ഷർട്ടിൽ ധാക്ക കോളേജ് ലോഗോ കാണാം.

പോലീസ് യൂണിഫോമിലെ ചിഹ്നങ്ങൾ അവർ ധാക്ക മെട്രോപൊളിറ്റൻ പോലീസിൽ (DMP) നിന്നുള്ളവരാണെന്ന് സൂചിപ്പിക്കുന്നു.

ധാക്കയിലല്ല, മൈമെൻസിംഗിലാണ് ദിപു ചന്ദ്ര ദാസ് കൊല്ലപ്പെട്ടത്, ഇത് അവകാശവാദം തെറ്റാണെന്ന് കൂടുതൽ വ്യക്തമാക്കുന്നു.
വീഡിയോയുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനായി, ന്യൂസ്ചെക്കർ ധാക്ക മെട്രോപൊളിറ്റൻ പോലീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് ഷാദത്ത് ഹൊസൈനുമായി ബന്ധപ്പെട്ടു. വൈറൽ ക്ലിപ്പിൽ കാണിച്ചിരിക്കുന്ന സംഭവം ധാക്കയിലെ ധൻമോണ്ടി -32 ൽ നിന്നുള്ളതാണെന്നും അടുത്തിടെ നടന്ന ദിപു ചന്ദ്ര ദാസിന്റെ കൊലപാതകവുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
ബംഗ്ലാദേശി പോലീസ് ദീപു ചന്ദ്ര ദാസിനെ കൊലപ്പെടുത്തിയ ജനക്കൂട്ടത്തിന് കൈമാറുന്നതായി കാണിക്കുന്ന വൈറൽ പോസ്റ്റുകൾ തെറ്റാണെന്ന് ഞങ്ങൾ കണ്ടെത്തി.
FAQs
ചോദ്യം 1. ദീപു ചന്ദ്ര ദാസ് ആരായിരുന്നു?
മൈമെൻസിംഗിലെ ഒരു ഹിന്ദു ഫാക്ടറി തൊഴിലാളിയായിരുന്നു അദ്ദേഹം. ദൈവനിന്ദ ആരോപിച്ച് ഒരു ജനക്കൂട്ടം അദ്ദേഹത്തെ തല്ലിക്കൊന്നു.
ചോദ്യം 2. വൈറലായ വീഡിയോ ദിപു ചന്ദ്ര ദാസിൻറെ കൊലപാതകവുമായി ബന്ധപ്പെട്ടതാണോ?
അല്ല. വീഡിയോ കൊലപാതകത്തിന് മുമ്പുള്ളതാണ്.ദിപു ചന്ദ്ര ദാസല്ല വിഡിയോയിൽ കാണുന്ന മനുഷ്യൻ.
ചോദ്യം 3. വൈറലായ വീഡിയോ എവിടെ നിന്നാണ്?
ധാക്ക മെട്രോപൊളിറ്റൻ പോലീസ് പറയുന്നതനുസരിച്ച്, ധാക്കയിലെ ധൻമോണ്ടി -32 ലാണ് സംഭവം നടന്നത്.
(ഈ പോസ്റ്റ് ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം.)
Sources
Facebook Post By Bhorer Kagoj, Dated November 18, 2025
Facebook Post By Dainik Sokal, Dated November 18, 2025
Facebook Post By Barta Bazaar, Dated November 17, 2025
Facebook Post By NPB News, Dated November 18, 2025
Conversation With Assistant IG, DMP, Shadat Hossain On December 24, 2025
(With inputs from Rifat Mahmdul of Newschecker Bangladesh.)
Sabloo Thomas
December 23, 2025
Sabloo Thomas
September 30, 2025
Sabloo Thomas
September 13, 2025