Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
സങ്കികൾക്കെതിരെ ന്യൂസിലാൻഡിലെ തദ്ദേശിയർ നടത്തുന്ന പ്രതിഷേധമാണ് വീഡിയോയിൽ കാണുന്നത്.
വീഡിയോയിൽ കാണുന്നത് സങ്കികൾക്കെതിരായ പ്രതിഷേധമല്ല. 2025 ഡിസംബർ 20-ന് സൗത്ത് ഓക്ക്ലൻഡിൽ സിഖ് മതസ്ഥരുടെ നഗർ കീർത്തനം (മതഘോഷയാത്ര) നേരിട്ട പ്രതിഷേധമാണ് ഇത്.
സങ്കികൾക്കെതിരെ ന്യൂസിലാൻഡിലെ തദ്ദേശിയർ നടത്തിയ പ്രതിഷേധം, എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഒരു മതഘോഷയാത്രയെ തടയുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. “സങ്കികൾക്ക് രാമ രാജ്യത്ത് തന്നെ ജീവിച്ചൂടെ . മറ്റുള്ള മതക്കാരെ കൊന്നും കൊള്ളയടിച്ചും കലാപം നടത്തിയും അവരുടെ ആരാധനാലയങ്ങൾ തകർത്തും എന്നിട്ട് സങ്കികൾ എതിർക്കുന്ന മതക്കാരുടെ രാജ്യങ്ങളിൽ പോയി ജീവിക്കുന്ന സുഖമായി എന്നിട്ട് ആ രാജ്യക്കാരുടെ സമാധാനം നശിപ്പിക്കുന്നു.”എന്നാണ് വിവരണം.
വീഡിയോയിൽ ഒരു കൂട്ടം ആളുകൾ ഘോഷയാത്രയുടെ പാതയിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് ആക്രോശത്തോടെ നൃത്തം അവതരിപ്പിക്കുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങൾക്കിടയിലും അപ്പുറത്ത് നിൽക്കുന്നവർ വളരെ ശാന്തരായി തങ്ങളുടെ മതപരമായ ചടങ്ങുകളിൽ (കീർത്തനം പാടുന്നതിലും മറ്റും) ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വീഡിയോകളിൽ വ്യക്തമാണ്,
സംഘർഷം ഒഴിവാക്കാൻ പോലീസ് ഉദ്യോഗസ്ഥർ സിഖ് വിഭാഗത്തിനും പ്രതിഷേധക്കാർക്കും ഇടയിൽ ഒരു മനുഷ്യഭിത്തി തീർത്ത് നിലയുറപ്പിച്ചിരിക്കുന്നത് കാണാം.
പ്രതിഷേധക്കാർ “This is New Zealand, Not India” (ഇത് ന്യൂസിലൻഡാണ്, ഇന്ത്യയല്ല) എന്ന് എഴുതിയ വലിയ ബാനറുകൾ ഉയർത്തിയിട്ടുണ്ട്. കൂടാതെ “Kiwis First”, “Keep NZ, NZ” (“കിവിസ് ഫസ്റ്റ്”, “കീപ് ന്യൂസിലാൻഡ്, ന്യൂസിലാൻഡ്”_) തുടങ്ങിയ സന്ദേശങ്ങളുള്ള നീല ഷർട്ടുകളാണ് അവർ ധരിച്ചിരിക്കുന്നത്.
Claim Post (Facebook):
https://www.facebook.com/reel/1577730836826663

ഇവിടെ വായിക്കുക:വീടുകയറി ആക്രമണം: തൃക്കരിപ്പൂരുമായി ബന്ധപ്പെടുത്തി പ്രചരിച്ച വീഡിയോ പഴയത്
വീഡിയോയുടെ കീ-ഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, 2025 ഡിസംബർ 20-ന് Sikh Beard എന്ന ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്ത വീഡിയോ കണ്ടെത്തി.
പേജിൽ നൽകിയ വിശദീകരണം അനുസരിച്ച്, മനുരേവയിലെ നാനാക്സർ സിഖ് ഗുരുദ്വാര സംഘടിപ്പിച്ച നഗർ കീർത്തനമാണ് പ്രതിഷേധക്കാർ കുറച്ചുസമയം തടഞ്ഞത്.
Source – Sikh Beard (Facebook), Dec 20, 2025:
https://www.facebook.com/sikhbeard/posts/pfbid0328za4WZKDvpQwHtXUcxFFnKLiVEym3qrVaztfTTu2rRuSH6mkEQDpzqpXXebUfvil

ന്യൂസ് 9 (News 9) എന്ന ഓൺലൈൻ ചാനലിന്റെ ഫേസ്ബുക്ക് പേജിലും, സമാന ദൃശ്യങ്ങൾ 2025 ഡിസംബർ 20-ന് സമാന വിവരണത്തോടെ വൈറലായ വീഡിയോയുടെ ചില ദൃശ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Source – News 9 Facebook Reel, Dec 20, 2025:
https://www.facebook.com/reel/1284439206777299

ഇന്ത്യ ടുഡേ (India Today) (ഡിസംബർ 22, 2025) റിപ്പോർട്ട് പ്രകാരം, സൗത്ത് ഓക്ക്ലൻഡിൽ നടന്ന സിഖ് മതഘോഷയാത്ര തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ തടഞ്ഞതിനെ തുടർന്ന് താൽക്കാലികമായി നിർത്തിവെക്കേണ്ടിവന്നു.
ഡിസംബർ 22,2025ലെ ഈ വൈറൽ വീഡിയോയുടെ ഒരു കീ ഫ്രേമുള്ള റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: “ശനിയാഴ്ച സൗത്ത് ഓക്ക്ലൻഡിൽ ഒരു സിഖ് മത ഘോഷയാത്ര (നഗര്‍ കീര്‍ത്തനം) ഒരു തീവ്ര വലതുപക്ഷ ഗ്രൂപ്പിലെ അംഗങ്ങള്‍ തടയുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് നിര്‍ത്തിവയ്ക്കേണ്ടിവന്നു. നിഹാങ്ങുകള്‍ ഉള്‍പ്പെടെയുള്ള സിഖുകാര്‍ ആക്രമണത്തോട് പ്രതികരിച്ചില്ല. അവർ പരസ്യമായ ശത്രുത പ്രകടിപ്പിക്കാതെ ശാന്തത പാലിച്ചു. ഇത് ന്യൂസിലാന്‍ഡിലെ മതസ്വാതന്ത്ര്യത്തെയും പൊതുക്രമത്തെയും കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായി. ഓക്ക്ലൻഡിലെ മനുരേവയില്‍ നാനാക്സര്‍ സിഖ് ഗുരുദ്വാര സംഘടിപ്പിച്ച ഒരു പരിപാടിക്കിടെയാണ് സംഭവം നടന്നത്.”
Source – India Today, Dec 22, 2025:
https://www.indiatoday.in/world/story/indians-in-new-zealand-protest-against-sikh-procession-nagar-kirtan-nanaksar-gurudwara-manurewa-auckland-haka-dance-2839751-2025-12-22

ടൈംസ് ഓഫ് ഇന്ത്യ (Times of India) (ഡിസംബർ 21, 2025) പ്രസിദ്ധീകരിച്ച വീഡിയോ റിപ്പോർട്ടിൽ, ഡെസ്റ്റിനി ചർച്ച് അംഗങ്ങൾ പ്രതിഷേധം നടത്തിയതായും പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രിച്ചതായും വ്യക്തമാക്കുന്നു.
റിപ്പോർട്ടിലെ വിവരണം ഇങ്ങനെയാണ്: “സൗത്ത് ഓക്ക്ലൻഡിൽ സിഖ് നഗർ കീർത്തനത്തിന് തടസ്സമുണ്ടായ സംഭവം ന്യൂസിലൻഡ് അധികൃതരുമായി ചർച്ച ചെയ്യണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിംഗ് ബാദലും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ഡിസംബർ 20 ന് മനുരേവയിൽ നടന്ന മതപരമായ ഘോഷയാത്ര, സുവിശേഷകൻ ബ്രയാൻ തമാകിയുടെ നേതൃത്വത്തിൽ ഡെസ്റ്റിനി ചർച്ച് അംഗങ്ങളായ പ്രതിഷേധക്കാർ മാർഗ്ഗ തടസ്സം ഉണ്ടാക്കിയതിനെ തുടർന്ന് താൽക്കാലികമായി തടസ്സപ്പെട്ടു. പോലീസ് ഇടപെട്ട് രണ്ട് ഗ്രൂപ്പുകൾക്കിടയിൽ നിലയുറപ്പിച്ചു, ഇത് സംഘർഷം രൂക്ഷമാകുന്നത് തടഞ്ഞു.
ആർക്കും പരിക്ക് പറ്റിയതായോ ആരെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടതായോ റിപ്പോർട്ടുകളില്ല. സ്ഥിതിഗതികൾ സമാധാനപരമായി നിയന്ത്രണവിധേയമാക്കി. സിഖ് പങ്കാളികൾ ശാന്തരായിരിക്കുമ്പോൾ പ്രതിഷേധക്കാർ ക്രിസ്ത്യൻ മുദ്രാവാക്യങ്ങൾ മുഴക്കുന്നത് വീഡിയോകൾ കാണിച്ചു.”
Source – Times of India (YouTube), Dec 21, 2025:
https://www.youtube.com/watch?v=G69MYsS03BU

സങ്കികൾക്കെതിരെ ന്യൂസിലാൻഡിലെ തദ്ദേശിയർ നടത്തിയ പ്രതിഷേധമാണെന്ന അവകാശവാദം തെറ്റാണ്. വീഡിയോ സിഖ് മതസ്ഥരുടെ നഗർ കീർത്തനത്തിനെതിരെ നടന്ന പ്രതിഷേധത്തിന്റേതാണ്.
FAQ
1. വീഡിയോയിൽ കാണുന്നത് സങ്കികൾക്കെതിരായ പ്രതിഷേധമാണോ?
അല്ല. ഇത് സിഖ് മതഘോഷയാത്രയായ നഗർ കീർത്തനത്തിനെതിരെ നടന്ന പ്രതിഷേധമാണ്.
2. സംഭവം എവിടെയാണ് നടന്നത്?
ന്യൂസിലാൻഡിലെ സൗത്ത് ഓക്ക്ലൻഡിലെ മനുരേവയിൽ.
3. പ്രതിഷേധം അക്രമാസക്തമായിരുന്നോ?
ഇല്ല. പോലീസ് ഇടപെട്ട് സ്ഥിതിഗതികൾ സമാധാനപരമായി നിയന്ത്രിച്ചു.
4.പ്രതിഷേധക്കാർ ആരായിരുന്നു?
റിപ്പോർട്ടുകൾ പ്രകാരം, തീവ്രവലതുപക്ഷ ഗ്രൂപ്പുകളുമായി ബന്ധമുള്ള ചിലർ.
5. വീഡിയോ തെറ്റായി പ്രചരിച്ചത് എന്തുകൊണ്ട്?
മതപരമായ ധ്രുവീകരണം സൃഷ്ടിക്കാൻ പശ്ചാത്തലം മറച്ചുവച്ചാണ് വീഡിയോ പ്രചരിപ്പിച്ചത്.
Sources
Sikh Beard Facebook Post – December 20, 2025
News 9 Facebook Reel – December 20, 2025
India Today – December 22, 2025
Times of India (YouTube) – December 21, 2025
Vasudha Beri
December 24, 2025
Sabloo Thomas
September 30, 2025
Sabloo Thomas
September 13, 2025