ആരോഗ്യ മന്ത്രി വീണ ജോർജ് മാസ്ക് താഴ്ത്തി വെച്ചിരിക്കുന്ന പടം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
കോവിഡ് മൂന്നാം തരംഗം, നിയന്ത്രിക്കാൻ പോവുന്ന മന്ത്രി ഇവരാണ്. സാധാരണക്കാർ മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ മുതൽ ഫൈൻ വരും എന്നൊക്കെയുള്ള കുറിപ്പോടെ ആണ് ഫോട്ടോ പ്രചരിക്കുന്നത്.
പോരാളി വാസു എന്ന ഐഡിയിൽ നിന്നും ഓഗസ്റ്റ് 4നു പങ്ക് വെച്ച പോസ്റ്റിൽ 3 K റിയാക്ഷൻസും 467 K ഷെയേർസും ഞങ്ങൾ ഈ ലേഖനം എഴുത്തും വരെ ഉണ്ട്.
പൊന്നാണ് വീണ , പൊന്നൂസ് ആണ് കേരളം എന്ന ക്യാപ്ഷൻ വന്നോ ? എന്നാണ് ആ പോസ്റ്റ് പറയുന്നത്.
ഓഗസ്റ്റ് 5നു പോരാളി വാസു എന്ന അതേ ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത പദത്തിന് 1 K റിയാക്ഷൻസും 176 K ഷെയേർസും ഉണ്ട്.
ഇവരാണ് മൂന്നാം തരംഗം പിടിച്ചു കെട്ടാൻ തയ്യാർ ആയി ഇരിക്കുന്നത് എന്നാണ് അതിനൊപ്പം ഉള്ള വിവരണം.
Fact Check/Verification
ഈ പടത്തെ കുറിച്ച് ഞങ്ങൾ കൂടുതൽ അന്വേഷിച്ചപ്പോൾ അത് അവർ മന്ത്രിയാവുന്നതിനു മുൻപ് ഉള്ളതാണ് എന്ന് അറിഞ്ഞു . ഇലക്ഷൻ പ്രചാരണത്തിനു ഇടയിൽ മാർച്ച് മാസം എടുത്തതാണ് ഈ പടം.
Sarath Avanakat എന്ന ഐഡി മാർച്ച് 12 നു ഈ പടം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പടം മാർച്ച് മാസത്തിലുള്ളതാണ് എന്ന് ആരോഗ്യ മന്ത്രിയുടെ ഓഫീസും അറിയിച്ചു.
വായിക്കുക:75 അംഗ കുറുവാസംഘം കേരളത്തിൽ : വാദം തെറ്റാണ്
Conclusion
ഈ പടം വീണ ജോർജ് മന്ത്രിയാവുന്നതിനു മുൻപ് ഉള്ളതാണ്. അത് കൊണ്ട് ആരോഗ്യ മന്ത്രിയുടെ മാസ്ക് നേരെ ധരിക്കാതെ ഉള്ള പടം എന്ന രീതിയിലുള്ള പ്രചാരണം ശരിയല്ല.
Result: Missing Context
Sources
Facebook post of Sarath Avanakat
Telephone conversation with Veena George’s Office
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.