മാസ്ക് ധരിക്കാത്തതിന് മലപ്പുറത്ത് വയോധികയ്ക്ക് പോലീസ് ഫൈൻ അടിച്ചുവെന്ന ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്.വീടിന് 200 മീറ്ററോളം അകലെയുള്ള മകളുടെ വീട്ടിലേക്ക് പോകുമ്പോഴാണ് കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്ക്വാഡ് ആയിഷയോട് മാസ്ക് ധരിക്കാത്തതിനെക്കുറിച്ച് സംസാരിക്കുന്നുവെന്നാണ് വീഡിയോ പ്രചരിപ്പിക്കുന്നവർ പറയുന്നത്.പോലീസ് ആണ് ഇത് ചെയ്യുന്നത് എന്നും വീഡിയോ ആരോപിക്കുന്നു.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ 5000 രൂപ വരെ പിഴ ഈടാക്കാൻ പൊലീസിന് വകുപ്പുണ്ട്. 2011 ലെ കേരള പോലീസ് ആക്ടിലെ 129ാം വകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ചു കൊണ്ട് സംസ്ഥാന സർക്കാർ ഉണ്ടാക്കിയ ചട്ടങ്ങൾ പ്രകാരമാണ് പിഴ ചുമത്താനുള്ള അധികാരം. കേരളാ പോലീസ് ആക്ട് 118 ഇ പ്രകാരം അറിഞ്ഞു കൊണ്ട് പൊതുജനങ്ങൾക്ക് അപായമുണ്ടാക്കുന്നതോ, പൊതു സുരക്ഷയിൽ വീഴ്ചയുണ്ടാക്കുന്നതോ ആയ ഏതെങ്കിലും പ്രവർത്തി ചെയ്താൽ 5000 രൂപ പിഴ ഈടാക്കാമെന്നാണ് 2020ലെ പുറത്തിറങ്ങിയ ചട്ടത്തിൽ പറയുന്നത്.അത് പ്രകാരം പോലീസ് ഫൈൻ ചെയ്താൽ നിയമപരമായി തെറ്റില്ല.
മാസ്ക് വീഡിയോ; കമന്റുകൾ എന്ത് പറയുന്നു
ഈ വീഡിയോ പോസ്റ്റ് ചെയ്ത ചിലർ കൊടുത്ത കമന്റ്കൾ ഇങ്ങനെയാണ്: പിഴ ചുമത്താനും നിയമനടപടിയെടുക്കാനും നമ്മുടെ നിയമം അനുശാസിക്കുന്നുണ്ട്.അപ്രകാരം ഈ ഉദ്യോഗസ്ഥർ ചെയ്തത് ശരിയാണ്, പക്ഷെ ശരികളിലെ ശരി തെറ്റുകളുണ്ട്. അത് മനസ്സിലാകുമ്പോഴാണ് നല്ല മനുഷ്യരാകുന്നത്.. നല്ല ഉദ്യോഗസ്ഥർക്കൊപ്പം നല്ല മനുഷ്യരുമാകണം, അവരെയാണ് നാടിനാവശ്യം എന്നൊക്കെ ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
Fact Check/Verification
മാസ്ക് ധരിക്കാത്ത വയോധികയ്ക്ക് പോലീസ് ഫൈൻ : പോലീസ് വിശദീകരണം
ആ വീഡിയോയിൽ പോലീസ് ഉദ്യോഗസ്ഥർ ആരെയും കാണാനില്ല.മലപ്പുറം എടക്കരയിൽ മാസ്ക് ധരിക്കാതെയെത്തിയ വയോധികയ്ക്ക് പോലീസ് പിഴ ചുമത്തുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ വസ്തുതാ വിരുദ്ധമാണ് എന്ന് പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അവർ വിശദീകർക്കുന്നത് അത് കൊണ്ടാണ്.
വീഡിയോയിലെ ദൃശ്യങ്ങളിൽ ഫൈൻ അടിക്കുന്നതായി കാണുന്നില്ല. മക്കൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് നോട്ടീസ് നൽകുന്നത് വീഡിയോയിൽ വ്യക്തമാണ്.കലക്‌ടർ കെ ഗോപാലകൃഷ്‌ണൻ നിലമ്പൂർ തഹസിൽദാരോട് വിശദീകരണം തേടിയിരുന്നു. മൂത്തേടം പഞ്ചായത്തിലെ കാരപ്പുറം ചോളമുണ്ടയിലെ അത്തിമണ്ണിൽ ആയിശ എന്ന 85 കാരിയാണ് വീഡിയോയിലുള്ളത് എന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന സ്ക്വാഡിലെ സെക്ടറൽ മജിസ്ട്രേറ്റാണ് വീഡിയോയിലുള്ളത്. കൃഷി അസി. ഡയറക്ടർ കൂടിയായ പ്രസ്തുത ഉദ്യോഗസ്ഥ ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുണ്ട് എന്ന് കളക്ടറേറ്റിലെ ഉദ്യോഗസ്ഥർ പറഞ്ഞു.വാഹനത്തിന്റെ ഡ്രൈവർ വീഡിയോ എടുത്ത് ഡ്രൈവർമാരുടെ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക്ഷെ ഷെയർ ചെയ്യുകയായിരുന്നുവെന്നും ആ ഉദ്യോഗസ്ഥ പറഞ്ഞിട്ടുണ്ട്. വീഡിയോ എടുത്തത് തന്റെ അറിവോടെ അല്ലെന്നും സെക്‌ടറൽ മജിസ്‌ട്രേറ്റ് വിശദീകരിച്ചിട്ടുണ്ട് . സെക്ടറൽ മജിസ്ട്രേറ്റാണ് വീഡിയോയിലുള്ളത് എന്ന് പോലീസും വിശദീകരിച്ചിട്ടുണ്ട്.
Conclusion
വീഡിയോയിൽ വയോധികയെ തടയുന്നത് പോലീസുകാരല്ല. സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന സ്ക്വാഡിലെ സെക്ടറൽ മജിസ്ട്രേറ്റാണ്. വീഡിയോയിലെ ദൃശ്യങ്ങളിൽ ഫൈൻ അടിക്കുന്നതായി കാണുന്നില്ല. വീഡിയോയിൽ മക്കൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഇവർക്ക് നോട്ടീസ് നൽകുന്നത് എന്നത് വ്യക്തമാണ്.
വായിക്കുക:പ്രായപൂർത്തിയായ ഒരാളുടെ തോളിൽ ഒഴിഞ്ഞ സിറിഞ്ച് ഉപയോഗിച്ച് ഇൻജക്ഷൻ നൽകുന്ന നേഴ്‌സ്
Result: False
Our Sources
https://www.deshabhimani.com/news/kerala/mask-fine-police/951406
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.