വന്ദേ ഭാരത് യാത്രയിൽ മോശം ഭക്ഷണം വിളമ്പി എന്ന യാത്രക്കാരുടെ പരാതി, സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി നൽകിയ മാധ്യമപ്രവർത്തകയുടെ ഫോട്ടോഎന്ന പേരിൽ ഒരു പടം, 7 എസ്എഫ്ഐ പ്രവർത്തകരെ യുകെ നാടുകടത്തി എന്ന പ്രചരണം എന്നിവ ഈ ആഴ്ച സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന വ്യാജ പ്രചരണങ്ങളാണ്.കൂടാതെ ഗാസയിലെ ഇസ്രേയേൽ-ഹമാസ് യുദ്ധം ഫേസ്ബുക്കിൽ ധാരാളം ചർച്ച ചെയ്തു.

Fact Check: വന്ദേ ഭാരതിലെ മോശം ഭക്ഷണത്തെ കുറിച്ചുള്ള വീഡിയോ ഫെബ്രുവരിയിലേത്
ഞങ്ങളുടെ അന്വേഷണത്തിൽ ഫെബ്രുവരി 2023യിൽ വന്ദേ ഭാരതിൽ മോശം ഭക്ഷണം വിതരണം ചെയ്തതിനെ കുറിച്ചാണ് ഈ വീഡിയോ പറയുന്നത് എന്ന് ബോധ്യപ്പെട്ടു.

Fact Check: സുരേഷ് ഗോപിയ്‌ക്കെതിരെ പരാതി ഉന്നയിച്ച മാധ്യമ പ്രവർത്തകയല്ല ഫോട്ടോയിൽ
മാധ്യമ പ്രവർത്തക ഷിദ ജഗതല്ല, ടെലിവിഷൻ അവതാരക ലക്ഷ്മി നക്ഷത്രയാണ് ഇപ്പോൾ വൈറലായിരിക്കുന്ന ഫോട്ടോയിൽ ഉള്ളതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

Fact Check:പാലസ്തീനുകാർ പണം പിരിക്കാൻ ശവശരീരമായി അഭിനയിച്ചോ?
ഈ വീഡിയോ കാണിക്കുന്നത് പൈസ പിരിക്കാനായി ശവശരീരമായി അഭിനയിക്കുന്നതല്ല, മറിച്ച് 2013-ൽ ഈജിപ്തിലെ അൽ-അസ്ഹർ സർവകലാശാലയിലെ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.

Fact Check: വന്ദേ ഭാരതിലെ മോശം ഭക്ഷണത്തെ കുറിച്ചുള്ള വീഡിയോ ഫെബ്രുവരിയിലേത്
എസ്എഫ്ഐ പ്രവര്‍ത്തകരെ യുകെയില്‍ പാലസ്തീന്‍ അനുകൂല ജാഥയുടെ പേരിൽ നാട് കടത്തി എന്ന ആരോപണം ശരിയല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check: ഇസ്രായേലി പട്ടാളക്കാർ ഹിസ്ബുല്ലയ്ക്ക് മുന്നിൽ കീഴടങ്ങുന്ന വീഡിയോയല്ലിത്
2022 ഒക്ടോബരിൽ റഷ്യൻ സൈനികർ ഉക്രേനിയന്‍ സൈനികർക്ക് മുന്നിൽ കീഴടങ്ങിയ ദൃശ്യമാണിത്
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.