Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഉത്തർപ്രദേശിൽ ഒരു മുസ്ലീം പുരുഷൻ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്നതും തുടർന്ന് പോലീസ് അയാളെ പിടികൂടുന്നതും കാണിക്കുന്ന വീഡിയോ.
ഈ വീഡിയോകളിൽ രണ്ട് വ്യത്യസ്ത സംഭവങ്ങൾ കാണിക്കുന്നു.രണ്ടും ഉത്തർപ്രദേശിൽ നിന്നുള്ളതല്ല.
ഉത്തർപ്രദേശിൽ ബൈക്കിൽ സഞ്ചരിക്കുന്ന ഒരു മുസ്ലീം പുരുഷൻ വിദ്യാർത്ഥികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് അവകാശവാദത്തോടെ ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. രണ്ടു ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്.
ഒന്നാമത്തെ ദൃശ്യത്തിൽ, യൂണിഫോമിൽ ചില പെൺകുട്ടികൾ റോഡിലൂടെ നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കാണുന്നത്. പെട്ടെന്ന് ബൈക്കിലെത്തിയ ഒരാൾ പെൺകുട്ടികളിൽ ഒരാളെ അനുചിതമായി സ്പർശിക്കുന്നത് കാണാം.
പിന്നീട് നിരവധി പോലീസ് ഉദ്യോഗസ്ഥർ ഒരാളെ പിടികൂടി മർദ്ദിക്കുന്നതായി വീഡിയോയിൽ കാണാം. ബൈക്കിലുണ്ടായിരുന്ന അതേ വ്യക്തിയാണിതെന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്.
“അതൊക്കെ ഞങ്ങടെ യുപി പോലീസ്. വല്യ ചോദ്യവും പറച്ചിലുമൊന്നുമില്ല. കുറ്റം ചെയ്തവന് വേണ്ടത് ഉടൻ തന്നെ കൊടുത്തോളും. സ്കൂളിൽ പോകുകയായിരുന്ന പെൺകുട്ടികളെ ബൈക്കിലെത്തി കേറിപ്പിടിച്ചിട്ടു പാഞ്ഞുപോയ ദീനിയെ യുപി പോലീസ് എടുത്തിട്ടു ചാർത്തുന്ന മനോഹരമായ കാഴ്ച,” എന്നാണ് പോസ്റ്റുകൾ പറയുന്നത്.

ഇവിടെ വായിക്കുക: മുസ്ലിം പെൺകുട്ടികൾ പരീക്ഷയിൽ തോറ്റതിന് ബംഗ്ലാദേശിൽ അധ്യാപകനെ മർദ്ദിച്ചോ?
വീഡിയോയുടെ ആദ്യ പകുതിയിലെ ദൃശ്യത്തിന്റെ കീഫ്രെയിമുകൾ റിവേഴ്സ് സെർച്ച് ചെയ്തപ്പോൾ ബൈക്കിലിരിക്കുന്ന ആളെ കാണിക്കുന്ന ഭാഗം ഡിസംബർ 9, 2024-ലെ എബിപി മാഝയുടെ മറാഠിയിലുള്ള വീഡിയോ റിപ്പോർട്ടിൽ കണ്ടെത്തി. മറാത്തി റിപ്പോർട്ട് അനുസരിച്ച്, ഈ വീഡിയോ മഹാരാഷ്ട്രയിലെ പർഭാനിയിൽ നിന്നുള്ളതാണ്.
മറാത്തി വാർത്താ ഏജൻസിയായ സകലും ഒരു വീഡിയോ റിപ്പോർട്ടിൽ ഇതേ കാര്യം റിപ്പോർട്ട് ചെയ്തു. പർഭാനിയിലെ ഗുരുതരമായ സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞുവെന്നാണ് റിപ്പോർട്ടിന്റെ തലക്കെട്ട്.

മറാത്തി വാർത്താ ഏജൻസിയായ സകാലും ഒരു റിപ്പോർട്ടിൽ ഡിസംബർ 10, 2024ന് ഇതേ വീഡിയോ കൊടുത്തിട്ടുണ്ട്. പർഭാനി: കോളേജ് വിട്ട ഒരു യുവതിയെ തെരുവിൽ വെച്ച് ഒരാൾ ഉപദ്രവിച്ചുവെന്നാണ് റിപ്പോർട്ടിന്റെ തലക്കെട്ട്.

ഇത് ഒരു സൂചനയായി എടുത്തു കൊണ്ട്, ഞങ്ങൾ ഒരു കീവേഡ് സെർച്ച് നടത്തി. പ്രാദേശിക മാധ്യമമായ ദേശോന്നതിയിൽ നിന്നുള്ള ഒരു വാർത്താ റിപ്പോർട്ട് കണ്ടെത്തി. റിപ്പോർട്ട് അനുസരിച്ച്, “2024 ഡിസംബർ 6 ന്, മഹാരാഷ്ട്രയിലെ പർഭാനിയിലെ മഹാത്മാ ഫൂലെ കോളേജിന് പിന്നിലെ റോഡിലൂടെ ചില കോളേജ് വിദ്യാർത്ഥിനികൾ ജില്ലാ ജനറൽ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.”
“ഈ സമയത്ത്, ബൈക്കിലെത്തിയ ഒരു യുവാവ് പെൺകുട്ടികളിൽ ഒരാളെ ഉപദ്രവിച്ചു. പ്രതിക്കെതിരെ നാണാൽപേട്ട് പോലീസ് സ്റ്റേഷനിൽ ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തു. മുഴുവൻ സംഭവവും സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇത് പോലീസിന് പ്രതിയിലേക്ക് എത്താൻ സഹായിച്ചു. 2024 ഡിസംബർ 8 ന്, പാർലി താലൂക്കിലെ ധരംപുരിയിൽ നിന്ന് മുഹമ്മദ് അസ്ലം എന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്ത് തുടർനടപടികൾക്കായി നാണാൽപേട്ട് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു,” റിപ്പോർട്ട് തുടരുന്നു.
ഇതിൽ നിന്നും പ്രചരിക്കുന്ന വീഡിയോയുടെ ആദ്യ ഭാഗം മഹാരാഷ്ട്രയിൽ നിന്നാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.
വീഡിയോയുടെ രണ്ടാം ഭാഗത്തെ ചില കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, ന്യൂസ് 21 യൂട്യൂബിൽ നൽകിയ ഒരു വീഡിയോ റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. 2024 ഡിസംബർ 8നാണ് ഇത് അപ്ലോഡ് ചെയ്തത്. വൈറൽ വീഡിയോയുടെ രണ്ടാം ഭാഗത്തുള്ള വിഡിയോയാണ് ഇതെന്ന് ഞങ്ങൾക്ക് മനസ്സിലായി.
ഈ റിപ്പോർട്ട്, മധ്യപ്രദേശിലെ ഗദർവാരയിൽ 40,000 രൂപയുടെ വായ്പ തിരികെ നൽകാത്തതിന് മധുര് ചൗരസ്യയെ കൊലപ്പെടുത്തിയ വികാസ് കുച്ച്ബന്ദിയയെ പോലീസ് അറസ്റ്റ് ചെയ്തതായി പറയുന്നു.

ഞങ്ങൾ തുടർന്ന് ഈ സൂചന വെച്ച് യൂട്യൂബിൽ കീവേഡ് സേർച്ച് നടത്തിയപ്പോൾ ഭാരത് സംവാദ് ടിവിയുടെ 2024 ഡിസംബർ 8ലെ ഒരു റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. വൈറൽ വീഡിയോയ്ക്ക് സമാനമായ ഫൂട്ടേജുകൾ ഈ വീഡിയോയിലുണ്ടായിരുന്നു.

ഈ റിപ്പോർട്ട് അനുസരിച്ച്, 2024 ഡിസംബർ 5 ന് മധ്യപ്രദേശിലെ നർസിംഗ്പൂർ ജില്ലയിലെ ഗദർവാര പട്ടണത്തിൽ മധുർ ചൗരസ്യ എന്ന യുവാവ് കൊല്ലപ്പെട്ടു. നളന്ദ സ്കൂളിന് മുന്നിലാണ് ഈ സംഭവം നടന്നത്. കൊലപാതകത്തിലെ മുഖ്യപ്രതിയായ വികാസ് കുച്ച്ബന്ദിയയെ അന്വേഷണത്തിന് ശേഷം അറസ്റ്റ് ചെയ്തു. വികാസിന് നൽകിയ 40,000 രൂപ മധുർ തിരികെ നൽകാത്തതിനാലാണ് കൊലപാതകം നടന്നതെന്ന് ആരോപിക്കപ്പെടുന്നു.
പഞ്ചാബ് കേസരിയും ഇതേ സംഭവം 2024 ഡിസംബർ 5 ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
“മധ്യപ്രദേശിലെ നർസിംഗ്പൂർ ജില്ലയിലെ ഗദർവാരയിലെ ഒരു വാട്ടർ ടാങ്കിന് സമീപം വ്യാഴാഴ്ച വൈകുന്നേരം ഒരു യുവാവിനെ കൊലപ്പെടുത്തിയ കേസ് പുറത്തുവന്നു,” റിപ്പോർട്ട് പറയുന്നൂ. യുവാവിന്റെ പേര് മധുര് ചൗരസ്യ എന്നും പഴയ വൈരാഗ്യം മൂലമാണ് കൊലപാതകമെന്നും റിപ്പോർട്ട് പറയുന്നു.
ഇവിടെ വായിക്കുക: സർക്കാർ ജോലിയ്ക്കുള്ള പരീക്ഷയിൽ കോപ്പിയടിച്ചതിന് മുസ്ലീം സ്ത്രീ അറസ്റ്റിൽ? വർഗീയമായ പ്രചരണം വ്യാജമാണ്
ഈ വീഡിയോകളിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളാണ് കാണിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. രണ്ട് സംഭവങ്ങളും ഉത്തർപ്രദേശിൽ നിന്നുള്ളതല്ല. ബൈക്കിലുണ്ടായിരുന്ന ആളുടെ ക്ലിപ്പ് മഹാരാഷ്ട്രയിൽ നിന്നുള്ളതാണ്. പോലീസ് ഒരാളെ പിടികൂടുന്നത് കാണിക്കുന്ന ക്ലിപ്പ് മധ്യപ്രദേശിൽ നിന്നുള്ളതാണ്. ആദ്യ വീഡിയോയിൽ ബൈക്കിൽ ഇരിക്കുന്ന ആൾ മുസ്ലീമാണെന്നും ഞങ്ങളുടെ അന്വേഷണത്തിന് തെളിഞ്ഞു.
Sources
News report by ABP MAJHA on December 9,2024
News report by Sakal on December10,2024
News report by Deshonnati on December 9,2024
News report by News 21 on December 8,2024
News report by Bharat Samvad Tv on December 8,2024
News report by Punjab Kesari on December 5,2024
Sabloo Thomas
October 8, 2025
Sabloo Thomas
September 30, 2025
Tanujit Das
September 15, 2025