Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നടന്ന സർക്കാർ ജോലിയ്ക്കുള്ള പരീക്ഷയിൽ ബുർഖ ധരിച്ച ഒരു മുസ്ലീം സ്ത്രീ കോപ്പിയടിച്ചു.
ഛത്തീസ്ഗഢിൽ സർക്കാർ ജോലിയ്ക്കുള്ള പരീക്ഷയിൽ കോപ്പിയടിച്ചതിന് അറസ്റ്റിലായ രണ്ട് സഹോദരിമാർ മുസ്ലീങ്ങളല്ല, ഹിന്ദുക്കളാണ്.
ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ നടന്ന സർക്കാർ ജോലിയ്ക്കുള്ള പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിന് മുസ്ലിം സ്ത്രീയെ അറസ്റ്റ് ചെയ്തു എന്ന് അവകാശപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. നൂതന ക്യാമറകൾ, ടാബുകൾ, വാക്കി-ടോക്കികൾ തുടങ്ങിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത് എന്നും പോസ്റ്റുകൾ പറയുന്നു.
കാറിൽ ഇരിക്കുന്ന ബുർഖ ധരിച്ച ഒരു സ്ത്രീയെ ചില യുവാക്കൾ വളഞ്ഞിരിക്കുന്നതായി വീഡിയോയിൽ കാണാം. അവർ സ്ത്രീയുടെ പേര് ചോദിക്കുകയും പരീക്ഷയിൽ കോപ്പിയടിക്കാൻ സഹായിച്ചുവെന്ന് ആരോപിക്കുകയും ചെയ്യുന്നു.

ഇവിടെ വായിക്കുക: കനയ്യ കുമാർ രാഹുൽ ഗാന്ധിയെ ‘രാജാവിന്റെ മകൻ’ എന്ന് വിളിച്ചോ?
വൈറലായ വീഡിയോയുടെ ഒരു പ്രധാന ഫ്രെയിമിന്റെ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ, 2025 ജൂലൈ 13-ന്, Dainik Bhaskarന്റെയും Nai Duniaയുടെയും വെബ്സൈറ്റുകളിൽ ഇതേ വീഡിയോയും ചിത്രങ്ങളുമുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ഛത്തീസ്ഗഡിലെ ബിലാസ്പൂരിൽ പിഡബ്ല്യുഡി സബ് എഞ്ചിനീയർ തസ്തികയിലേക്ക് അടുത്തിടെ ഒരു പരീക്ഷ സംഘടിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ക്യാമറകൾ, ടാബുകൾ, വാക്കി-ടോക്കികൾ തുടങ്ങിയ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് അനു സൂര്യ എന്ന പരീക്ഷാർത്ഥി കോപ്പി അടിച്ചെന്നും അവരുടെ സഹോദരി അനുരാധ അവരെ സഹായിച്ചുവെന്നും ആരോപിക്കപ്പെടുന്നു. ഇത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ, അവരെ കൈയോടെ പിടികൂടുകയും പ്രതികളെ പോലീസിന് കൈമാറുകയും ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു.


Times of India, Indian Express എന്നീ വെബ്സൈറ്റുകളും ഇതേക്കുറിച്ചുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Bilaspur Policeന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജും സംഭവത്തെക്കുറിച്ച് പോസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ ജാഷ്പൂർ ജില്ലയിലെ കുപ്പർകാപെ ഗ്രാമത്തിൽ താമസിക്കുന്ന അനുരാധയും അനു സൂര്യയും സഹോദരിമാരാണെന്ന് അവിടെ നിന്ന് മനസ്സിലാക്കാം. അവരുടെ പിതാവിന്റെ പേര് കലേശ്വർ റാം എന്നാണ്. പരാതി ലഭിച്ചതിനെത്തുടർന്ന്, സർകണ്ട പോലീസ് സ്റ്റേഷൻ അവരെ അറസ്റ്റ് ചെയ്യുകയും പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

പ്രതിയുടെ മതപരമായ വ്യക്തിത്വം കണ്ടെത്താൻ ന്യൂസ്ചെക്കർ സർക്കണ്ട പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. സ്റ്റേഷൻ ചുമതലയുള്ള ഇൻസ്പെക്ടർ നിലേഷ് പാണ്ഡെ, പ്രതികൾ ഇരുവരും ഹിന്ദുക്കളാണെന്ന് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വർഗീയ അവകാശവാദം തെറ്റാണ് എന്ന് ഇതിൽ നിന്നും ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
ഇവിടെ വായിക്കുക: ഇന്ത്യയിൽ നടന്ന കൊലപാതകം എന്ന പേരിൽ പ്രചരിക്കുന്നത് ധാക്കയിൽ നിന്നുള്ളതാണ്
വൈറലായ വീഡിയോയിലെ അവകാശവാദം ശരിയല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്ന് വ്യക്തമായി. ഛത്തീസ്ഗഢിൽ സർക്കാർ ജോലിയ്ക്കുള്ള പരീക്ഷയിൽ കോപ്പിയടിച്ചതിന് അറസ്റ്റിലായ രണ്ട് സഹോദരിമാർ മുസ്ലീങ്ങളല്ല, ഹിന്ദുക്കളാണ്.
Sources
Report by Dainik Bhaskar, dated July 13, 2025
Report by Nai Dunia, dated July 13, 2025
Report by Times of India, dated July 13, 2025
Report by Indian Express, dated July 13, 2025
Facebook Post by Bilaspur Police on July 15,2025
Telephonic conversation with Inspector Nilesh Pandey, Sarkanda Police Station
Sabloo Thomas
October 14, 2025
Sabloo Thomas
October 8, 2025
Tanujit Das
September 15, 2025