മലേഷ്യ സന്ദർശനത്തിനിടെ ഒരു സ്ത്രിയോടൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ സെൽഫി എന്ന പേരിൽ ഒരു ചിത്രം സമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുണ്ട്.
“ഹൈഡ്രജൻ ബോംബ് പൊട്ടിക്കാൻ കുറ്റിയിൽ ഹൈഡ്രജൻ നിറയ്ക്കാൻ രാഹുൽ ജി മലേഷ്യ വഴി പട്ടായയിലേക്ക് ! കുറെ പാവങ്ങളെ ബീഹാറിൽ വെയിലത്ത് നിർത്തിയിട്ട് ഇങ്ങേര് ഇജ്ജാതി മുങ്ങ് മുങ്ങുമെന്ന് ആരും കരുതിയില്ല,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

ഇവിടെ വായിക്കുക:ബുർക്കിന ഫാസോ പ്രസിഡന്റ് ഇന്ത്യയുമായി 14 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാര കരാർ പ്രഖ്യാപിക്കുന്ന വീഡിയോയാണോയിത്?
Evidence
സ്ത്രീയുടെ കണ്ണടയിൽ പ്രതിഫലനം അസാധാരണമായി നീണ്ടു കിടക്കുന്നു.
പശ്ചാത്തലത്തിലെ മതിലുകളിലെ പാനലുകൾക്ക് സ്വാഭാവികമായ ഘടന ഇല്ല.
രാഹുൽ ഗാന്ധിയുടെ കണ്ണുകൾ വിചിത്രമായി കാണപ്പെടുന്നു — എഐ ചിത്രങ്ങളിൽ സാധാരണമായ പിഴവാണിത്.
വിദഗ്ധ വിശകലനം
ചിത്രം വിവിധ എഐ പരിശോധനാ ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിച്ചു:
വാസ് ഇറ്റ് എഐ ഈ ചിത്രം എഐ സൃഷ്ടിച്ചതാണെന്ന് സൂചിപ്പിച്ചു.
എഐ ഓർ നോട്ട്, ഈസ്ഇറ്റ്എഐ എന്നിവ ചിത്രം എഐ സൃഷ്ടിച്ചതാവാൻ 95% സാധ്യത കല്പിച്ചു.
ഓപ്പൺ എ ഐയുടെ ജിബിറ്റി-4o മോഡൽ ഉപയോഗിച്ചാണ് ചിത്രം സൃഷ്ടിച്ചതെന്ന സൂചനയും ടൂളുകൾ നൽകി.


സമാനമായ ഉപകരണങ്ങൾ ഓൺലൈനിൽ ലഭ്യമാണ്
സെലിബ്രിറ്റികളോടൊപ്പം സെൽഫികൾ സൃഷ്ടിക്കാൻ കഴിയുന്ന എഐ പ്ലാറ്റ്ഫോമുകൾ ഓൺലൈനിൽ ലഭ്യമാണ്. വ്യക്തിഗത ചിത്രവും സെലിബ്രിറ്റി ചിത്രവും അപ്ലോഡ് ചെയ്താൽ, സാധാരണ തെരുവിൽ വെച്ച് എടുത്തത് പോലെ തോന്നിക്കുന്ന ശൈലിയിലുള്ള സെൽഫികൾ സൃഷ്ടിക്കാൻ ഈ ഉപകരണങ്ങൾ സഹായിക്കുന്നു.
അവ ഇവിടെയും ഇവിടേയും ഇവിടെയും ഇവിടെയും കാണാം.
Verdict
മലേഷ്യയിൽ സ്ത്രിയോടൊപ്പമുള്ള രാഹുൽ ഗാന്ധി സെൽഫിഎടുത്തതായുയി കാണിക്കുന്ന ചിത്രം എഐ സൃഷ്ടിച്ചതാണ്. യഥാർത്ഥ ചിത്രം അല്ല. തെറ്റായ അവകാശവാദങ്ങളോടെയാണ് ഇത് പ്രചരിക്കുന്നത്.
ഈ ചിത്രം ആദ്യം ഫാക് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. (അത് ഇവിടെ വായിക്കാം)
FAQ
Q1. ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തിയ ഉപകരണങ്ങൾ ഏതൊക്കെ?
വാസ് ഇറ്റ് എഐ, എഐ ഓർ നോട്ട്, ഈസ്ഇറ്റ്എഐ എന്നിവ.
Q2. ഇത്തരം വ്യാജ ചിത്രങ്ങൾ എന്തിനാണ് സൃഷ്ടിക്കുന്നത്?
പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ. രാഷ്ട്രീയ പ്രചരണങ്ങൾക്കായി.സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ.
Sources
Deepfake Analysis Unit
Was It AI
AI or Not
Is It AI
Youtube Video By Yashwant Sai Palaghat
Instagram Video By Adifactech
Youtube Video By Yashwant Sai Palaghat