Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഇന്ത്യയുമായി 14 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാര കരാർ ബുർക്കിന ഫാസോ പ്രസിഡന്റ് ഇബ്രാഹിം ട്രോറെ പ്രഖ്യാപിക്കുന്നത് കാണിക്കുന്ന വീഡിയോ.
വീഡിയോ ആധികാരികമല്ല. ഔദ്യോഗിക പരിശോധനകളും എഐ വിശകലനവും ഇത് ഒരു ഡീപ്ഫേക്ക് ആണെന്ന് സ്ഥിരീകരിക്കുന്നു. ഇന്ത്യയും ബുർക്കിനഫാസോയും തമ്മിൽ അത്തരമൊരു വ്യാപാര കരാർ നിലവിലില്ല.
ഇന്ത്യയുമായി 14 ബില്യൺ യുഎസ് ഡോളറിന്റെ ധാന്യ കരാർ ബുർക്കിന ഫാസോ പ്രസിഡന്റ് ഇബ്രാഹിം ട്രോറെ പ്രഖ്യാപിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ ക്ലിപ്പിൽ, അദ്ദേഹം യുഎസിനെയും യൂറോപ്യൻ രാജ്യങ്ങളെയും “ചൂഷണത്തിന്റെ” പേരിൽ വിമർശിക്കുന്നതും കാണാം.

ഇവിടെ വായിക്കുക:മകന്റെ മൃതദേഹത്തിന് മുന്നിൽ വെച്ച് പിതാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കേരളത്തിൽ നിന്നാണോ?
ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും മറ്റ് വിശ്വസനീയ മാധ്യമങ്ങളിലും ഇത്തരമൊരു കരാർ സംബന്ധിച്ച വിവരങ്ങളൊന്നും ഇല്ല. ദി പ്രിന്റിനോട് വിദേശകാര്യ മന്ത്രാലയം ഈ വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരിച്ചു.
അധരചലനം സ്വാഭാവികമല്ല.
പ്രസിഡന്റിന്റെ അംഗവിന്യാസം അസ്വാഭാവികമാണ്.
ക്യാപ് ചിഹ്നം ഫ്രെയിമുകൾക്കിടയിൽ മാറുന്നു.
ശബ്ദത്തിൽ സ്വാഭാവിക ഇടവേളകളില്ല.
ഹൈവ്മോഡറേഷൻ: 99.9% ഡീപ്ഫേക്ക് സാധ്യത.
ഹിയ ഡീപ്ഫേക്ക് വോയിസ് ഡിറ്റക്ടർ: ഡീപ്ഫേക്ക് ആകാനുള്ള സാധ്യത.
റിസമ്പിൾ എഐ: ശബ്ദം “ഡീപ്ഫേക്ക്” എന്ന് അടയാളപ്പെടുത്തി.
ഇലവൻ ലാബ്സ് : 98% സാധ്യത ഈ പ്ലാറ്റ്ഫോം ഉപയോഗിച്ച് ശബ്ദം സൃഷ്ടിച്ചതാണ്.


ഡീപ്ഫേക്ക് എന്നത് എഐ ഉപയോഗിച്ച് യഥാർത്ഥ വ്യക്തികളെ അനുകരിച്ച് നിർമ്മിക്കുന്ന വ്യാജ വീഡിയോയോ ശബ്ദമോ ആണ്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉപയോഗിക്കുന്നു.
ഇവിടെ വായിക്കുക:ക്ഷേത്രത്തില്‍ ഓപ്പറേഷന് സിന്ദൂര്‍ എന്നെഴുതി പൂക്കളമിട്ടതിന് കേസെടുത്തോ?
ഈ വീഡിയോ ഡീപ്ഫേക്ക് ആണ്. ഇന്ത്യയും ബുര്‍ക്കിനാ ഫാസോയും തമ്മിൽ ഇത്തരമൊരു ധാന്യ വ്യാപാര കരാർ നിലവിലില്ല.
ഈ വീഡിയോ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. {അത് ഇവിടെ വായിക്കാം}
FAQs
Q1. ഇന്ത്യയും ബുര്‍ക്കിനാ ഫാസോയും തമ്മിൽ 14 ബില്യൺ ഡോളറിന്റെ ധാന്യ കരാർ ഉണ്ടോ?
ഇത്തരമൊരു ഔദ്യോഗിക കരാർ നിലവിലില്ല.
Q2. പ്രചരിക്കുന്ന വീഡിയോയിൽ കാണുന്നത് ആരാണ്
ബുര്‍ക്കിനാ ഫാസോയുടെ പ്രസിഡന്റ് ഇബ്രാഹിം ട്രാവോറേയെ പോലെ തോന്നിപ്പിക്കുന്നവെങ്കിലും, വീഡിയോ ഡീപ്ഫേക്ക് ആണ്.
Q3. ഡീപ്ഫേക്ക് എന്നത് എന്താണ്?
എഐ ഉപയോഗിച്ച് യഥാർത്ഥ വ്യക്തികളെ അനുകരിച്ച് തെറ്റിദ്ധരിപ്പിക്കുന്നതിനായി നിർമ്മിക്കുന്ന വ്യാജ വീഡിയോ/ശബ്ദം.
Sources
Hive Moderation Website
Resemble AI Website
ElevenLabs Website
Hiya Deepfake Voice Detector
Sabloo Thomas
October 9, 2025
Sabloo Thomas
October 8, 2025
Sabloo Thomas
October 7, 2025