ആസ്സാമിലെ ബിജെപി എംഎല്‍എ ഷംസുൽ ഹൂഡ ഒരാളെ മർദ്ദിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
ഒരു ഉദ്ഘാടന വേദിയില്‍ നാട മുറിക്കാന്‍ തുടങ്ങുമ്പോൾ ഒരാള്‍ സമീപത്ത് നില്‍ക്കുന്ന മറ്റൊരാളോട് കയർക്കുന്നതും അയാളെ മര്‍ദ്ദിക്കുന്നതുമാണ് വീഡിയോയിൽ. വീഡിയോയുടെ വിവരണം ഇങ്ങനെയാണ്:“ആസ്സാമിലെ ബിജെപി എംഎൽഎ ഷംസുൽ ഹൂഡ, ഒരു ഉദ്ഘാടനത്തിന് എത്തിയതാണ്. ഉദ്ഘാടനത്തിന് നാട മുറിക്കാനായി കെട്ടിയ റിബണ്ണിന്റെ നിറം മൂപ്പര്‍ക്ക് ഇഷ്ടമായില്ലത്ര. നല്ല ചംസ്കാരം ഉള്ള ചന്ത എംഎൽഎ.”

ഇവിടെ വായിക്കുക: കൂട്ട കോപ്പിയടി ഐഎഎസ് പരീക്ഷ കേന്ദ്രത്തിൽ നിന്നല്ല
Fact Check/Verification
ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, വീഡിയോയിൽ ഉള്ളത് ആസ്സാമിലെ പ്രാദേശിക കക്ഷിയയ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രറ്റിക്ക് ഫ്രണ്ടിന്റെ (എഐയുഡിഎഫിന്‍റെ) ബിലാഷിപാറ ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ഷംസുൽ ഹുദയാണെന്ന് മനസ്സിലായി.
ആസ്സാമിലെ പ്രാദേശിക മാധ്യമമായ ആസാം ട്രൈബുണൽ ഈ വിഡിയോയ്‌ക്കൊപ്പം ഈ വാർത്ത അവരുടെ ഫേസ്ബുക്ക് പേജിൽ മാർച്ച് 19,2025ൽ കൊടുത്തിട്ടുണ്ട്.

ഫ്രീ പ്രസ് ജേർണൽ ഇതേ വിവരണത്തോടെ ഈ വീഡിയോയുടെ ഒരു കീ ഫ്രെയിമിന്റെ ദൃശ്യമുള്ള റിപ്പോർട്ട് മാർച്ച് 21, 2025ൽ പ്രസീദ്ധീകരിച്ചിട്ടുണ്ട്.

മൈ നേതാ ഇൻഫോയും ആസ്സാം അസംബ്ലി വെബ്‌സൈറ്റും അദ്ദേഹം എഐയുഡിഎഫിലെ എംഎൽഎയാണ് എന്ന് വ്യക്തമാക്കുന്നു.


ശിലാസ്ഥാപനത്തിന് ഉപയോഗിച്ച ചുവന്ന റിബണിന് പകരം പിങ്ക് റിബൺ കണ്ടപ്പോൾ എംഎൽഎയ്ക്ക് ദേഷ്യം വന്നു, ഷാഹിദുർ റഹ്മാൻ എന്ന വ്യക്തിയുടെ കഴുത്തിൽ പിടിച്ച് അടിക്കുകയും, ശിലാസ്ഥാപനത്തിനായി നട്ടുപിടിപ്പിച്ച രണ്ട് വാഴകൾ പിഴുതെറിയുകയും, ആ വ്യക്തിയെ അടിക്കാൻ ഒരുങ്ങുകയു ചെയ്തു. പാലം കോൺട്രാക്ടറുടെ സഹപ്രവർത്തകനായിരുന്നു ഷാഹിദുർ റഹ്മാൻ. ശിലാസ്ഥാപന ചടങ്ങിന് ഉപയോഗിച്ച വാഴയുടെ നിറം മഞ്ഞനിറമായപ്പോൾ ദേഷ്യം വന്ന് തന്നെ ഉപദ്രവിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
ബദ്‌റുദ്ദീൻ അജ്മലിന്‍റെ പാർട്ടിയായ എഐയുഡിഎഫിലെ എംഎൽഎയാണ് ഷംസുൽ ഹൂഡ. മുസ്ലിം ന്യൂനപക്ഷ അവകാശങ്ങൾക്ക് നിലകൊള്ളുന്ന പാർട്ടിയാണ് അത്. ബിജെപിയെ ശക്തിയായി എതിർക്കുന്ന ഒരു കക്ഷിയാണ് എഐയുഡിഎഫ്.
ഇവിടെ വായിക്കുക:കർണാടക പോലീസ് ഉദ്യോഗസ്ഥൻ വണങ്ങുന്നത് ബിജെപി നേതാവിന്റെ കാലില്ല
Conclusion
വീഡിയോയില്‍ മറ്റൊരാളെ മര്‍ദ്ദിക്കുന്ന ഷംസുൽ ഹുദ ബിജെപി എംഎൽഎയല്ല. മറിച്ച് ആസ്സാമിലെ പ്രാദേശിക കക്ഷിയായ എഐയുഡിഎഫ് എംഎല്‍എയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Facebook video by Assam Tribunal on March 19,2025
News report by Free Press Journal on March 21,2025
MyNeta Info
Assam Assembly website