Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.
Bank കൊള്ളക്കാരെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ എന്ന തരത്തിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്.
മുംബൈയിൽ ബാങ്കിൽ കയറി പണം തട്ടാൻ ശ്രമിച്ച ക്രിമിനലുകളെ പോലീസ് കീഴടക്കുന്നത് നോക്കാം എന്ന തരത്തിലാണ് Kumar S എന്ന ആൾ ഫേസ്ബുക്കിൽ ഈ വീഡിയോ ഷെയർ ചെയ്തത്.
ഈ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിനു 500 ഷെയറുകളിൽ അധികം ഉണ്ടായിരുന്നു.
Reji Arookutty എന്ന മറ്റൊരു ഐഡിയിൽ നിന്നും ഇതേ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് കണ്ടു.
കുഞ്ഞി പെണ്ണ് എന്ന ഐഡിയും ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.
Fact Check/Verification
വൈറലായ ഈ വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിക്കാൻ തുടങ്ങി. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ, ഞങ്ങൾ Googleൽ ചില കീവേഡുകൾ ഉപയോഗിച്ച് തിരച്ചിൽ നടത്തി.
തിരച്ചിലിനിടെ സെപ്റ്റംബർ 2,2021 -ന് മുംബൈ തക്ക്
(Mumbai Tak) യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി.
Bank കൊള്ള അല്ല, അത് മോക്ക് ഡ്രിൽ
മുംബൈ തക്ക് അപ്‌ലോഡ് ചെയ്ത വീഡിയോ പറയുന്നത്, അത് അഹമ്മദ് നഗറിലെ ചിണ്ടിയിൽ നിന്നുള്ളതാണ് എന്നാണ്. ആ റിപ്പോർട്ട് അനുസരിച്ച് അത് ഒരു മോക്ക് ഡ്രിലിന്റെ വീഡിയോ ആണ്.
ഞങ്ങളുടെ തിരച്ചിലിനിടയിൽ, വീഡിയോയെ കുറിച്ച് മറ്റ് പല മാധ്യമങ്ങളും ചെയ്ത വിശദമായ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു.
സാമ്നയും മഹാരാഷ്ട്ര ടൈംസും പറയുന്നതനുസരിച്ച്, അഹമ്മദ് നഗറിലെ ഒരു ഗ്രാമീണ മേഖലയിലാണ് പോലീസ് സംഘം മോക്ക് ഡ്രിൽ നടത്തിയത്.
വായിക്കാം: ഈ പോസ്റ്റ് Dr വേണുഗോപാൽ എഴുതിയതല്ല
Conclusion
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോ യഥാർത്ഥത്തിൽ ഒരു മോക്ക് ഡ്രിലിന്റേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസിലായി.
ബാങ്ക് കവർച്ച സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ ആണ് എന്ന അവകാശവാദവുമായാണ് മോക്ക് ഡ്രില്ലിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിടുന്നത്.
Result: Misleading
Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Authors
Sabloo Thomas has worked as a special correspondent with the Deccan Chronicle from 2011 to December 2019. Post-Deccan Chronicle, he freelanced for various websites and worked in the capacity of a translator as well (English to Malayalam and Malayalam to English). He’s also worked with the New Indian Express as a reporter, senior reporter, and principal correspondent. He joined Express in 2001.