വ്യാജവാറ്റ് കേന്ദ്രത്തില്‍ നടന്ന അടിപിടിയുടെ ദൃശ്യങ്ങള്‍ എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലാവുന്നുണ്ട്. കുടിയന്മാരും കള്ള വാറ്റ് കാരും തമ്മില്‍ പൊരിഞ്ഞ അടി.സിനിമയിലല്ല! എന്ന കുറിപ്പോടെയാണ് വീഡിയോ വൈറലാവുന്നത്.
വ്യാജവാറ്റ് കേന്ദ്രത്തില്‍ ദൃശ്യങ്ങൾ പറയുന്നത്
പുഴയുടെ തീരത്തുള്ള ഒരു സ്ഥലത്തെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. കുറച്ചാളുകള്‍ ഒരു സ്ഥലത്തേക്ക് കയറിപ്പോകുന്നത് വീഡിയോയിൽ കാണാം. അവിടെ വ്യാജവാറ്റ് നടക്കുന്നുണ്ടെന്നു വീഡിയോ പറയുന്നു.
കുറച്ച് പാത്രങ്ങള്‍ അടുപ്പിന്റെ മുകളിൽ വെച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. വീഡിയോ ഷൂട്ട് ചെയ്യുന്നവർ മദ്യം ആവശ്യപ്പെടുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കം കൂട്ട അടിയ്ക്ക് കരണമാവുന്നു.

വായിക്കുക:ചങ്ങലയിലുള്ളത് Father Stan Swamy ആണോ?
Fact Check/Verification
ഞങ്ങൾ ഇതിനെ പറ്റി അന്വേഷിച്ചു. വീഡിയോ യാഥാർഥ്യമല്ലെന്നു സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റെര്‍ ഒദ്യോഗിക ഫേസ്ബുക്ക് പേജില്‍ അറിയിച്ചിട്ടുണ്ട്. വ്യാജ വാറ്റും കൂട്ടത്തല്ലും വ്യാജമാണ് എന്നും അതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എന്നും അവർ അറിയിച്ചു.
യാഥാർത്ഥം എന്ന് കരുതി ധാരാളം പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ഇത് യുട്യൂബ് ചാനലിന് വേണ്ടി കൃത്രിമമായി ചിത്രീകരിച്ചതാണ്,സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റെര്‍ വ്യക്തമാക്കി.
വയനാട് ജില്ലയിലെ പുൽപള്ളി സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത് എന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റെര്‍ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാർ ഞങ്ങളോടുള്ള സംഭാഷണത്തിൽ വ്യക്തമാക്കി.
പിന്നീടുള്ള അന്വേഷണത്തിൽ ന്യൂസ് മീഡിയ ഓറഞ്ച് എന്ന യുട്യൂബ് ചാനൽ വീഡിയോ കൊടുത്തതായി മനസിലാക്കാനായി.
Conclusion
ഒരു യുട്യൂബ് ചാനലിന് വേണ്ടി കൃത്രിമമായി സൃഷ്ടിച്ചതാണ് വീഡിയോ.അതിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വായിക്കുക:Bharuch Police അറസ്റ്റ് ചെയ്യുന്നത് ഡൽഹി കലാപത്തിലെ പ്രതിയെയോ?
Result: False
Our Sources
സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റെര്‍ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറിനോടുള്ള സംഭാഷണം
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.