Tuesday, April 22, 2025
മലയാളം

News

Srinagarൽ ഭീകരരെ പിടിക്കുന്ന ദൃശ്യത്തിന്റെ വാസ്തവം

Written By Sabloo Thomas
Aug 16, 2021
banner_image

Srinagarൽ തീവ്രവാദിയെ  ഓടിച്ചിട്ട് പിടിക്കുന്നതിന്റെ തത്സമയ വീഡിയോയാണെന്ന അവകാശവാദവുമായി ഒരു ദൃശ്യം സമൂഹ പങ്കിട്ടുന്നുണ്ട്.

Sajeev R Nair എന്ന ഐഡിയിൽ നിന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ നോക്കും  വരെ 259 ഷെയറുകൾ ഉണ്ടായിട്ടുണ്ട്.

വീഡിയോയ്ക്ക് ഒപ്പമുള്ള വിവരണം ഇങ്ങനെയാണ്:

ശ്രീനഗറിൽ തീവ്രവാദിയെ  ഓടിച്ചിട്ട് പിടിക്കും എന്നൊക്കെ പറയുന്നത് ഇതാണ്… ആയുധം എടുക്കാൻ അവസരം നൽകാതെ അവന്റെ നെഞ്ചത്ത് ചവിട്ടി വീഴ്ത്തിയ പോലീസ് ഉദ്യോഗസ്ഥന് രാജ്യസ്‌നേഹികളുടെ സല്യൂട്ട്.

ആർക്കൈവ്ഡ് ലിങ്ക് 

Fact Check/Verification

Srinagarലെ ഭീകരരുമായുള്ള ഏറ്റുമുട്ടലിന്റെ തത്സമയ വീഡിയോയായി പങ്കിടുന്ന ദൃശ്യങ്ങളുടെ നിജ സ്ഥിതി  പരിശോധിക്കാൻ, ഞങ്ങൾ ആദ്യം അതിനെ കീഫ്രെയിമുകളായി വിഭജിച്ചു. 

തുടർന്ന് Google- ൽ ഒരു കീഫ്രെയിം തിരയുകയും ചെയ്തു. ഈ പ്രക്രിയയിൽ, വൈറൽ വീഡിയോ ഇന്ത്യയിൽനിന്നുള്ളതല്ല, മറ്റേതോ  രാജ്യത്തുനിന്നുള്ളതാണെന്ന് ഞങ്ങൾക്ക് മനസ്സിലായി.


സേർച്ച് ചെയ്തപ്പോൾ കിട്ടിയ ഫലങ്ങളിൽ നിന്ന് ലഭിച്ച റിമൈസിന്റെ (ricmais) ഒരു റിപ്പോർട്ട് അനുസരിച്ച്, വൈറൽ വീഡിയോ lബ്രസീലിലെ ഉമുഅരാമയിലെ (Umuarama) പെറോളയിൽ (Pérola) നിന്നാണ്. 

പ്രസ്തുത റിപ്പോർട്ടിൽ നിന്നുള്ള ഒരു ഭാഗം അനുസരിച്ച് (ഗൂഗിൾ ട്രാൻസ്‌ലേറ്റ് ഉപയോഗിച്ച് ഇംഗ്ലീഷിലേക്ക്  വിവർത്തനം ചെയ്തത് അനുസരിച്ച്) അവിടെ ഒരു ബൈക്ക് യാത്രക്കാരനെ തടയാൻ ലോക്കൽ പോലീസ് ശ്രമിച്ചു.

എന്നാൽ ബൈക്ക് യാത്രക്കാരൻ നിർത്താതെ പോയി. പോലീസ് അദ്ദേഹത്തെ സിനിമ ശൈലിയിൽ തടഞ്ഞു നിർത്തി അറസ്റ്റ് ചെയ്തു.  ചുറ്റും നിന്ന നിരവധി ആളുകൾ അവരുടെ മൊബൈൽ ക്യാമറയിൽ  ദൃശ്യങ്ങൾ പകർത്തി.

“A motorcyclist tried to escape an approach by the Military Police (PM) in Pérola, region of Umuarama (PR), but was surprised by a blow worthy of a martial arts film , given by a police officer, on Sunday night (01). The 17-year-old boy was apprehended . The scene was filmed by people who were on the street. The situation happened on Pearl Avenue Byington , in the center of the city, close to 19:40 . According to the PM, the police were carrying out patrols when they decided to approach a motorcyclist in a suspicious attitude. The reporter contacted the Military Police, who responded in a statement that the teenager “was referred to the city’s Military Police Detachment for appropriate procedures, accompanied by his father and the Guardianship Council. According to the police report, medical care was provided to the teenager, but he refused. The command of the 25th Battalion set up an internal investigation to investigate the facts that had occurred.”

മുകളിലുള്ള റിപ്പോർട്ടിൽ പങ്കിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ YouTube- ൽ ‘MOTOCICLISTA POLICIAL Polícia Militar Perola’ എന്ന കീവേഡുകൾ ഉപയോഗിച്ച് ഗൂഗിളിൽ  തിരഞ്ഞു.

വൈറൽ വീഡിയോയ്ക്ക് സമാനമായ മറ്റ് നിരവധി വീഡിയോകൾ ഞങ്ങൾ കണ്ടെത്തി. വീഡിയോ പ്രസിദ്ധീകരിച്ച മിക്കവാറും എല്ലാ പ്രസാധകരും വീഡിയോ ബ്രസീലിൽ നിന്നാണെന്ന് പറഞ്ഞിട്ടുണ്ടെന്ന് മനസിലാക്കി. 

https://www.youtube.com/watch?v=SlJ09o70sHE

ഇതിനുശേഷം ഞങ്ങൾ മറ്റ് ചില കീവേഡുകളുടെ സഹായത്തോടെ വീണ്ടും ഗൂഗിളിൽ ഒരു തിരച്ചിൽ  നടത്തി. അപ്പോൾ  ND MaisCBN MaringáD24AMOBemdito എന്നിവ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു.

 ബ്രസീലിലെ Umuarama ലെ Pérola എന്ന സ്ഥലത്തു നീന്നുള്ള ദൃശ്യങ്ങൾ ആണ് അത് എന്നാണ് എല്ലാ റിപ്പോർട്ടുകളും പറയുന്നത് എന്ന് ഞങ്ങൾക്ക് മനസിലായി.

ഇതിനെ കുറിച്ചു ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീം നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്.


വായിക്കുക
:ഹോക്കി ടീം ക്യാപ്റ്റൻ കേന്ദ്ര സർക്കാരിന്റെ ക്യാഷ് അവാർഡ് നിരസിച്ചിട്ടില്ല

Conclusion

Srinagarലെ ഭീകരരെ ഏറ്റുമുട്ടലിലൂടെ പോലീസ് കീഴടക്കുന്ന  തത്സമയ വീഡിയോ എന്ന പേരിൽ പങ്കിടുന്ന ഈ ദൃശ്യം  യഥാർത്ഥത്തിൽ ബ്രസീലിൽ നിന്നാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമാകുന്നു.

Result: Misleading

Our Sources

Ricmais

ND Mais

CBN Maringá

D24AM

OBemdito

Plantão 190


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.