Claim: കാസർഗോഡ് കളനാട് ബിരിയാണിയിൽ ഇറച്ചി കഷ്ണം കുറഞ്ഞ് പോയതിനെ തുടർന്ന് ഉണ്ടായ അടി.
Fact: വിവാഹ പാർട്ടിയുടെ വാഹനത്തിന് മറ്റൊരു വാഹനം തട്ടിയതിന്റെ പേരിൽ നടന്ന അടി.
കാസര്‍കോട് ജില്ലയിലെ കളനാട് ബിരിയാണിയില്‍ ഇറച്ചിക്കഷണം കുറഞ്ഞുപോയതിന്‍റെ പേരില്‍ സംഘര്‍ഷമുണ്ടായി എന്ന പേരിൽ ഒരു വീഡിയോ.
“കാസർഗോഡ് കളനാട് ബിരിയാണിയിൽ ഇറച്ചി കഷ്ണം കുറഞ്ഞ് പോയതിനെ തുടർന്ന് കോയാമാർ അവരുടെ തനത് കലാരൂപം അവതരിപ്പിക്കുന്നു,” എന്നാണ് വീഡിയോയുടെ വിവരണം.

X Post @Ramith18
ഇവിടെ വായിക്കുക: Fact Check: ചത്തീസ്ഘട്ടിൽ ക്രിസ്തുമസ്സ് ആഘോഷത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളാണോ ഇത്?
Fact Check/Verification
വൈറലായ വീഡിയോ കീ ഫ്രെയിമുകളായി വിഭജിച്ച് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ,2024 ഡിസംബര്‍ 22ന് മീഡിയവണിന്റെ യൂട്യൂബ് ചാനലിൽ നിന്നും ഇതേ ദൃശ്യങ്ങൾ ഉള്ള വീഡിയോ കിട്ടി.
കോഴിക്കോട്, താഴെ തിരുവമ്പാടിയിലാണ് സംഘര്‍ഷം നടന്നതെന്ന് വീഡിയോ പറയുന്നു.”കോഴിക്കോട് താഴെ തിരുവമ്പാടിയിൽ നടുറോഡിൽ തമ്മിൽ തല്ല്. വിവാഹത്തിന് പോയ കൊടുവള്ളിയിൽ നിന്നുള്ളവരും താമരശ്ശേരി അടിവാരത്തുള്ള മറ്റൊരു സംഘവും തമ്മിലാണ് സംഘർഷമുണ്ടായത്,” എന്നാണ് വീഡിയോയോടൊപ്പമുള്ള വിവരണം.

“വാഹനങ്ങൾ തമ്മിലുരഞ്ഞു, വിവാഹ പാർട്ടിക്ക് പോയ സംഘവും മറ്റൊര സംഘവും ഏറ്റുമുട്ടിയത് നടുറോഡിൽ,” എന്ന തലക്കെട്ടിൽ 2024 ഡിസംബര്‍ 22ന് ഇതേ വീഡിയോയുടെ കീ ഫ്രേമുകൾ ഫോട്ടോകളായി കൊടുത്ത ഒരു വാർത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ്‌സൈറ്റിൽ നിന്നും കിട്ടി.
“വിവാഹ പാർട്ടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന സംഘവും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്,” എന്നാണ് ഈ വാർത്തയുടെ സബ്ഹെഡിങ്ങ് .
“താഴെ തിരുവമ്പാടിയിൽ നടുറോഡിൽ കൂട്ടയടി. വിവാഹ പാർട്ടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്ന സംഘവും മറ്റൊരു സംഘവും തമ്മിലാണ് നടുറോഡിൽ ഏറ്റുമുട്ടിയത്. വാഹനങ്ങൾ തമ്മിൽ ഉരഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടയടിയിൽ കലാശിച്ചത്. ഏറെ നേരം ഇരു സംഘങ്ങളും തമ്മിലടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പരാതി കിട്ടാത്തതിനാൽ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലടക്കം വൈറലാണ്,” എന്ന് വാർത്ത പറയുന്നു.

2024 ഡിസംബര്‍ 23ന് ഇതേ വീഡിയോയുള്ള മാതൃഭൂമിയുടെ വെബ്‌സൈറ്റിലെ വാർത്തയും ഞങ്ങൾ കണ്ടെത്തി. “വിവാഹ പാർട്ടിയുടെ വാഹനത്തിന് മറ്റൊരു വാഹനം തട്ടിയതിന്റെ പേരിൽ നടുറോഡിൽ കൂട്ടത്തല്ല്. കോഴിക്കോട് അടിവാരത്ത് ഞായറാഴ്ചയാണ് സംഭവം. മുൻ എംഎൽഎയുടെ ബന്ധുക്കൾ സഞ്ചരിച്ച കാറിനാണ് മറ്റൊരു വാഹനം തട്ടിയത്. പത്തിലധികം ആളുകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇരുകൂട്ടർക്കും പരാതി ഇല്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ലെന്നാണ് വിവരം. യുവാക്കൾ തമ്മിലടിക്കുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്,” എന്നാണ് വാർത്തയുടെ വിവരണം.

Conclusion
കാസർഗോഡ് കളനാട് ബിരിയാണിയിൽ ഇറച്ചി കഷ്ണം കുറഞ്ഞ് പോയതിനെ തുടർന്ന് ഉണ്ടായ അടി എന്ന വൈറൽ വീഡിയോയിലെ അവകാശവാദം തെറ്റാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. വിവാഹ പാർട്ടിയുടെ വാഹനത്തിന് മറ്റൊരു വാഹനം തട്ടിയതിന്റെ പേരിൽ നടന്ന അടിയാണ് വിഡിയോയിൽ ഉള്ളതെന്നും ഞങ്ങൾ കണ്ടെത്തി.
Result: False
ഇവിടെ വായിക്കുക: Fact Check: 3000 വർഷം പഴക്കമുള്ള അനന്തപത്മനാഭസ്വാമി വിഗ്രഹമാണോ ഇത്?
Sources
News Report in Mathrubhumi website on December 23,2024
News Report in Asianet News on December 22,2024
YouTube video by MediaoneTV Live on December 22,2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.