Monday, April 14, 2025

Fact Check

7 വയസ്സുള്ള കുട്ടിയുടെ ദേഹത്ത് ഘടിപ്പിച്ച ബോംബ് നിർവീര്യമാക്കുന്ന ദൃശ്യം Iraqൽ നിന്ന്  2017ൽ  എടുത്തത്

banner_image

ഒരു കുട്ടിയുടെ ദേഹത്ത്  ഘടിപ്പിച്ച ബോംബ് നിർവീര്യമാക്കുന്ന ഒരു ദൃശ്യം ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. “7വയസുള്ള പത്ത് കുട്ടികളുടെ ശരീരത്തിൽ പിടിപ്പിച്ച ബോംബുകൾ നിർവീര്യമാക്കുന്ന ഇറാൻ പട്ടാളക്കാരനാണ്,” ദൃശ്യത്തിൽ ഉള്ളത് എന്നാണ് അവകാശവാദം.

Soldiers Of Cross എന്ന ഐഡിയിൽ നിന്നും ഉള്ള പോസ്റ്റിനു 1.1 k ഷെയറുകൾ ഞങ്ങൾ പരിശോധിക്കുമ്പോൾ കണ്ടു. 

Soldiers Of Cross’s Facebook Post

ഞങ്ങൾ പരിശോധിക്കുമ്പോൾ, Sajeev S Maloor എന്ന ഐഡിയിൽ നിന്നും  ഇത് 93 പേർ ഷെയർ ചെയ്തിരുന്നു.

Sajeev S Maloor’s Facebook post

Prakash Sivarajan എന്ന ഐഡി ഭാരതീയ ജനതാ പാർട്ടി (BJP) കേരള എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 19 ഷെയറുകൾ ഉണ്ടായിരുന്നു.

Prakash Sivarajan’s Facebook Post

Paul V Thomas  എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റിന് ഞങ്ങൾ പരിശോധിക്കുമ്പോൾ 19 ഷെയറുകൾ ഉണ്ടായിരുന്നു.

Paul V Thomas ‘s Post

Fact Check/Verification

വീഡിയോയിലെ കുട്ടിയിട്ടിരിക്കുന്ന വേഷം ഇംഗ്ലീഷ് ക്ലബായ ചെൽസിയുടെ ജേഴ്സിയാണ് എന്ന് മനസിലായി.
തുടർന്ന്, ‘child suicide bomber in Chelsea jersey,’ എന്ന കീ വേർഡ് ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ, മൊസ്യൂൾ നഗരത്തിൽ നടന്ന സംഭവത്തെ കുറിച്ചുള്ള ഡെയിലി  മെയിലിന്റെ  2017 മാർച്ച് 22ലെ  റിപ്പോർട്ട് കിട്ടി.

Screen shot of Dailymail’s report

“ചെൽസി താരം ഈഡൻ ഹസാർഡിന്റെ പേരുള്ള  നീല ജേഴ്സി ധരിച്ച കുട്ടിയെ  മൃദുവായി ഉയർത്തുന്ന ഒരു സൈനികൻ കുട്ടിയുടെ ദേഹത്ത് ബെൽറ്റ് വെച്ച് ഘടിപ്പിച്ച സ്‌ഫോടക വസ്തു കണ്ടെത്തുന്നു.
രണ്ട് മിനിറ്റ്  ദൈർഘ്യമുള്ള വീഡിയോ   ക്ലിപ്പിൽ,സൈനികൻ  പതുക്കെ വയറുകൾ വലിച്ചു മുറിച്ച്‌   സ്‌ഫോടക വസ്തു മാറ്റുന്നു. കുട്ടിയോട് സൈനികൻ  ഭയപ്പെടേണ്ട എന്ന് പറയുന്നതും ക്ലിപ്പിൽ കാണാം,” ഡെയിലി മെയിലിന്റെ  2017 മാർച്ച് 22ലെ  റിപ്പോർട്ട് പറയുന്നു.

ഐഎസ് ഭീകരരാണ് ഈ കുട്ടിയെ ചാവേറാക്കിയത് എന്നും റിപ്പോർട്ട്  സൂചിപ്പിക്കുന്നു.

തുടർന്നുള്ള തിരച്ചിൽ ഞങ്ങൾക്ക് ഇതേ ദൃശ്യങ്ങൾ ഉള്ള ഡെയിലി സ്റ്റാറിന്റെ റിപ്പോർട്ട് കിട്ടി. ആ റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “ലൈവ്‌ലീക്കിൽ അപ്‌ലോഡ് ചെയ്‌ത ക്ലിപ്പ്, ബാലൻ എക്കാലത്തെയും പ്രായം കുറഞ്ഞ ചാവേറാണെന്ന് അവകാശപ്പെടുന്നു. എന്നാൽ, അത് സ്ഥിരീകരിച്ചിട്ടില്ല. സൈന്യത്തെ ലക്ഷ്യമിടാനുള്ള നിർദ്ദേശം കൊടുത്ത് തന്നെ അമ്മാവൻ അയച്ചതാണെന്ന് ഉദയ് എന്ന് വിളിക്കപ്പെടുന്ന ആൺകുട്ടി പറഞ്ഞതായി സൈനികൻ വിശദീകരിക്കുന്നു.”

Screenshot of Dailystar’s report


പ്രോട്ടോതെർമ എന്ന വെബ്‌സെറ്റിലെ വിവരങ്ങൾ പ്രകാരം 2017 മാർച്ച് 18ന് iraqലെ മൊസ്യൂളിൽ  നിന്നും എടുത്തതാണ് വീഡിയോ. ഈ റിപ്പോർട്ടുകളിൽ ഒരിടത്തും പോസ്റ്റുകളിൽ പറയുന്നത് പോലെ  കുട്ടിയ്‌ക്കൊപ്പം  ഇതേ പ്രായത്തിലുള്ള പത്ത് കുട്ടികൾ ഉണ്ട് എന്ന് പറഞ്ഞിട്ടില്ല.

Screens hot of the report from Protothema

Conclusion

2017 മാർച്ച് 18ന് Iraqലെ  മൊസ്യൂൾ നഗരത്തിൽ നടന്നതാണ് സംഭവം.അല്ലാതെ ഫേസ്ബുക്ക് പോസ്റ്റുകളിൽ അവകാശപ്പെടുന്നത് പോലെ ഇറാനിൽ അല്ല സംഭവം നടന്നത്, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോരെങ്കിൽ ഈ കുട്ടിയ്‌ക്കൊപ്പം ഇതേ പ്രായത്തിലുള്ള പത്ത് കുട്ടികൾ കൂടി പിടിക്കപ്പെട്ടുവെന്നു ഇതിനെ കുറിച്ചുള്ള ഒരു വാർത്തയിലും സൂചനയില്ല.

വായിക്കാം:ഈ ചിത്രങ്ങൾ ഈ കൊല്ലത്തെ Republic Day പരേഡിൽ നിന്നുള്ളതോ?

Result: Misleading/Partly False

Sources

Daily Mail

Daily Star

Protothema


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച്  വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള   ഫീഡ്‌ബാക്ക് നൽക്കണമെന്നോ,  അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ  നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി  ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,713

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.