സുനിത വില്യംസും സഹ ബഹിരാകാശ സഞ്ചാരി ബുച്ച് വിൽമോർ ഒമ്പത് മാസത്തിലധികം നീണ്ടുനിന്ന ബഹിരാകാശ ജീവിതത്തിന് ശേഷം തിരിച്ചെത്തിയത് സമൂഹ മാധ്യമങ്ങൾ ഈ ആഴ്ച ആഘോഷിച്ച വാർത്തയിൽ പ്രധാനമായിരുന്നു. കഴിഞ്ഞ ആഴ്ചയിലെ ഹോളിയുടെ അലയൊലികളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നു.

ബഹിരാകാശ ജീവിതം ഇസ്ലാമിലേക്ക് അടുപ്പിച്ചുവെന്ന് സുനിത വില്യംസ് പറഞ്ഞിട്ടില്ല
ബഹിരാകാശ ജീവിതം ഇസ്ലാമിലേക്ക് അടുപ്പിച്ചെന്ന് സുനിത വില്ല്യംസ് വെളിപ്പെടുത്തിയെന്ന ബിബിസി റിപ്പോർട്ട് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

പോലീസ് പിടിച്ചു കൊണ്ട് പോവുന്നത് ഹോളി ആഘോഷത്തിന് നേരെ കല്ലെറിഞ്ഞ മുസ്ലിങ്ങളെയല്ല
ഹോളി ദിനത്തിൽ മുസ്ലീം യുവാക്കൾ ഹിന്ദുക്കളെ കല്ലെറിയുന്നുവെന്ന വൈറൽ വീഡിയോയിലെ വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അഹമ്മദാബാദിൽ ഒരു സംഘർഷത്തെത്തുടർന്ന് രണ്ട് കൂട്ടം സാമൂഹിക വിരുദ്ധരെ പോലീസ് അറസ്റ്റ് ചെയ്ത് മർദ്ദിക്കുന്നതാണ് വൈറൽ വീഡിയോയിൽ കാണുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഈ സംഭവത്തിൽ ഒരു വർഗീയ ഘടകങ്ങളും ഉൾപ്പെട്ടിട്ടില്ല.

തൃണമൂൽ കോൺഗ്രസ് എംഎൽഎ അല്ല പോലീസുകാരനെ മർദ്ദിക്കുന്നത്
പോലീസുകാരനെ മർദ്ദിക്കുന്നത് മീററ്റിലെ ഭാരതീയ ജനതാ പാർട്ടി മുനിസിപ്പൽ കൗൺസിലറാണെന്നും ബംഗാളിലെ ടിഎംസി എംഎൽഎ അല്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.

16 വയസ്സുകാരിയെ ബലാൽസംഗം ചെയ്തവരെ സൗദിയിൽ കൊല്ലുന്ന ദൃശ്യങ്ങൾ ആണോയിത്?
16കാരിയെ ബലാല്‍സംഗം ചെയ്ത ഏഴുപേരെ പേരെ സൗദി അറേബ്യയില്‍ കഴുത്തറുത്ത് കൊന്നു എന്നു പ്രചരിപ്പിക്കുന്നത് ഐഎസ് തീവ്രവാദികള്‍ 2015-ൽ പേഷ്മർഗ സൈനികരെ ക്രൂരമായി കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ചാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

കർണാടക പോലീസ് ഉദ്യോഗസ്ഥൻ വണങ്ങുന്നത് ബിജെപി നേതാവിന്റെ കാലില്ല
സിദ്ധനകൊല്ല മഠത്തിലെ ശിവകുമാര്‍ സ്വാമിയുടെ കാലില്‍ വീണ് പൊലീസുകാര്‍ അനുഗ്രഹം വാങ്ങുന്നത്തിന്റെ വീഡിയോ ആണിത് എന്ന് അതിൽ നിന്നും മനസ്സിലായി.