Thursday, March 20, 2025
മലയാളം

Fact Check

പോലീസ് പിടിച്ചു കൊണ്ട് പോവുന്നത് ഹോളി ആഘോഷത്തിന് നേരെ കല്ലെറിഞ്ഞ മുസ്ലിങ്ങളെയല്ല

Written By Dipalkumar Shah, Translated By Sabloo Thomas, Edited By Pankaj Menon
Mar 19, 2025
banner_image

Claim

image

അഹമ്മദാബാദിൽ വാളുകളും ആയുധങ്ങളുമായി മുസ്ലീം യുവാക്കൾ ഹോളി ആഘാഷത്തിനിടയിൽ ആക്രമണം നടത്തുന്നതിന്റെയും സ്ത്രീകളെയും കാൽനടയാത്രക്കാരെയും ആക്രമിക്കുന്നത്തിന്റെയും ദൃശ്യങ്ങൾ. പിന്നീട് പോലീസ് അവരെ പിടികൂടി മർദ്ദിച്ചു, കർശന നടപടി സ്വീകരിച്ചു.

Fact

image

ഈ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അഹമ്മദാബാദിലെ വാസ്ട്രലിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തെത്തുടർന്ന് കലാപകാരികളെ പോലീസ് പരസ്യമായി മർദ്ദിക്കുന്നതാണ് വിഡിയോയിൽ.

പോലീസ് പിടിച്ചു കൊണ്ട് പോവുന്ന നടക്കാൻ കഴിയാത്ത അവസ്ഥയിലുള്ള ചിലരുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. അഹമ്മദാബാദില്‍ ഹോളി ആഘോഷത്തിന് നേരെ കല്ലെറിഞ്ഞ മുസ്ലീങ്ങളെ സംഘപരിവാറുകാര്‍ മര്‍ദ്ദിച്ചുവെന്ന അവകാശവാദത്തോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹോളി ആഘോഷങ്ങൾ വര്‍ഗീയ സംഘര്‍ഷത്തിന് കരണമാവാതിരിക്കാൻ സർക്കാർ മുൻകരുതലുകൾ എടുത്തുവെന്നും ഉത്തര്‍പ്രദേശില്‍ ഹോളി ദിനത്തിൽ മുസ്ലിം പള്ളികൾ ടാര്‍പോളിന്‍ കൊണ്ട് മൂടിയെന്നുമുള്ള വർത്തകൾക്കിടയിലാണ് ഈ പോസ്റ്റുകൾ വൈറലാവുന്നത്.

ഹൈന്ദവ ഭാരതം's reels
ഹൈന്ദവ ഭാരതം’s reels

ഇവിടെ വായിക്കുക: നടൻ വിജയ്‌യുടെ ഇഫ്താർ വിരുന്നിന് പിന്നാലെയാണോ ടിവികെ ഓഫീസ് പൊളിച്ചുമാറ്റിയത്?

Fact Check/Verification

ഈ അവകാശവാദത്തെ കുറിച്ച് അന്വേഷിക്കാൻ ഞങ്ങൾ ഗൂഗിൾ കീ വേർഡ് സെർച്ചിന്റെ സഹായം തേടി. അഹമ്മദാബാദ് പോലീസ് ഹോളി കലാപം തുടങ്ങിയ കീവേഡുകൾക്കായി തിരഞ്ഞപ്പോൾ, ഈ സംഭവത്തെക്കുറിച്ച് നിരവധി റിപ്പോർട്ടുകൾ ഞങ്ങൾ കണ്ടെത്തി.

2025 മാർച്ച് 17-ന് അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ന്യൂസ് 18 ഗുജറാത്തി പ്രസിദ്ധീകരിച്ച ഒരു വീഡിയോ വാർത്താ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. റിപ്പോർട്ടിന്റെ പേര് – അഹമ്മദാബാദ് പോലീസ് ലൈവ്| അഹമ്മദാബാദ് വാസ്ട്രൽ വാർത്തകൾ | ഗുണ്ടകളെ പോലീസ് പരസ്യമായി നേരിട്ടു.

Courtesy –News18 Gujarati  Screen Grab
Courtesy –News18 Gujarati Screen Grab

വാസ്ട്രലിലെ മതഭ്രാന്തന്മാരുടെ കലാപം, അഹമ്മദാബാദ്, ഹോളി, കല്ലെറിയൽ തുടങ്ങിയ കീവേഡുകൾ ഉപയോഗിച്ച് ഗൂഗിൾ വീണ്ടും സേർച്ച് ചെയ്തു കൂടുതൽ റിപ്പോർട്ടുകൾ കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു.

പക്ഷെ, മുസ്ലീം യുവാക്കളാണ് കലാപം നടത്തിയതെന്നോ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ സംഘർഷങ്ങൾ ഉണ്ടായെന്നോ സൂചിപ്പിക്കുന്ന ഒരു ഔദ്യോഗികമോ, വിശ്വസനീയമോ ആയ ഒരു മാധ്യമ റിപ്പോർട്ട് പോലും ലഭിച്ചിട്ടില്ല.

സംഭവം യഥാർത്ഥത്തിൽ സാമൂഹിക വിരുദ്ധരുടെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നുവെന്നാണ് റിപോർട്ടുകൾ സൂചിപ്പിച്ചത്.

സംഭവത്തെക്കുറിച്ച് ആഴത്തിൽ അന്വേഷിക്കുന്നതിനിടയിൽ, 2025 മാർച്ച് 15 ന് ഗുജറാത്ത് സമാചാർ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു.

Courtesy – Gujarat Samachar Screengrab
Courtesy – Gujarat Samachar Screengrab

ഗുജറാത്ത് സമാചാർ റിപ്പോർട്ടിൽ പ്രതികളുടെ പേര് വ്യക്തമായി പറയുന്നുണ്ട്. ഒറ്റനോട്ടത്തിൽ, ഒരു പേര് പോലും മുസ്ലീം സമുദായത്തിൽ നിന്നുള്ള ഒരാളുടേതാണെന്ന് തോന്നുന്നില്ല.

കൂടാതെ, ബിബിസി ന്യൂസ് ഗുജറാത്തി പ്രതികളുടെ കുടുംബങ്ങളുമായി അഭിമുഖം നടത്തിയതും ഞങ്ങൾ കണ്ടെത്തി.

അതിൽ പരാമർശിച്ചിരിക്കുന്ന പേരുകളും മുസ്ലീം സമുദായത്തിൽ നിന്നുള്ള ഒരു വ്യക്തിയും സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്ന് സൂചിപ്പിക്കുന്നു.

Courtesy – BBC News Guajrati Screengrab
Courtesy – BBC News Guajrati Screengrab

“വാസ്ട്രലിൽ നടന്ന സംഭവം വ്യക്തിവൈരാഗ്യം മൂലമാണ് സംഭവിച്ചത്. സംഭവമറിഞ്ഞയുടനെ പോലീസ് ഇൻസ്പെക്ടർ റാമോൾ ഉൾപ്പെടെയുള്ളവർ അടങ്ങുന്ന സംഘങ്ങൾ സ്ഥലത്തെത്തി. സംഭവത്തിൽ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഇതുവരെ 13 പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്,” അഹമ്മദാബാദ് പോലീസ് ട്വീറ്റ് ചെയ്തു.

Courtesy – X/@AhmedabadPolice Screengrab
Courtesy – X/@AhmedabadPolice Screengrab

ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ അഹമ്മദാബാദ് പോലീസിനെയും ബന്ധപ്പെട്ടു. അവരിൽ നിന്ന് ഒരു പ്രതികരണവും ലഭിച്ചില്ല. അവരുടെ മറുപടി ലഭിച്ചാൽ, അത് റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

എന്നാൽ, മുകളിൽ പറഞ്ഞ വൈറൽ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വ്യക്തമായി സൂചന ലഭിച്ചിട്ടുണ്ട്. വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംഭവത്തിൽ ഒരു വർഗീയ ഘടകങ്ങളുമില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇവിടെ വായിക്കുക:16 വയസ്സുകാരിയെ ബലാൽസംഗം ചെയ്തവരെ സൗദിയിൽ കൊല്ലുന്ന ദൃശ്യങ്ങൾ ആണോയിത്?

Conclusion

ഹോളി ദിനത്തിൽ മുസ്ലീം യുവാക്കൾ ഹിന്ദുക്കളെ കല്ലെറിയുന്നുവെന്ന വൈറൽ വീഡിയോയിലെ വിവരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. അഹമ്മദാബാദിൽ ഒരു സംഘർഷത്തെത്തുടർന്ന് രണ്ട് കൂട്ടം സാമൂഹിക വിരുദ്ധരെ പോലീസ് അറസ്റ്റ് ചെയ്ത് മർദ്ദിക്കുന്നതാണ് വൈറൽ വീഡിയോയിൽ കാണുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഈ സംഭവത്തിൽ ഒരു വർഗീയ ഘടകങ്ങളും ഉൾപ്പെട്ടിട്ടില്ല.

(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഗുജറാത്തി ടീമാണ്. അത് ഇവിടെ വായിക്കാം.)

Sources
News Report by News18 Gujarati, dated 17th March, 2025
News Report by Mint, dated 15th March, 2025
News Report by Gujarat Samachar, dated 15th March, 2025
News Report by BBC News Gujarati, dated 17th March, 2025
X Post by Ahmedabad Police dated 14th March, 2025

RESULT
imageMissing Context
image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,500

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.