Claim
ബിജെപി നേതാവിന്റെ കാലിൽ വണങ്ങുന്ന കർണാടക പോലീസ് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്.
“കർണാടകയെ കണ്ട് പഠിക്ക് ബിജ്യാ എന്ത് സുന്ദരം. ബിജെപിയുടെ കാല് നക്കുന്ന കോൺഗ്രസ് സർക്കാരിന്റെ പോലീസ്,” എന്നാണ് വിവരണം.

ഇവിടെ വായിക്കുക:കോഴിക്കോട് മുക്കത്ത് ഐസ് മഴ പെയ്യുന്നതല്ല വീഡിയോയിൽ
Fact
ഞങ്ങൾ വീഡിയോയുടെ കീ ഫ്രേമുകളുടെ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ദൈജിവേള്‍ഡ് എന്ന വെബ്‌സൈറ്റില്‍ അതിൽ ഒരു കീ ഫ്രെയിം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് 2025 മാര്‍ച്ച് 14ന് കണ്ടെത്തി. “ബാഗല്‍കോട്ടില്‍ സ്വാമിയില്‍ നിന്ന് പണം വാങ്ങുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് ആറ് പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി,” എന്നാണ് റിപ്പോർട്ട്.

“സന്ന്യാസിയുടെ കാലിൽ തൊട്ട് പൊലീസുകാർ പണം വാങ്ങുന്ന വീഡിയോ വൈറലായി; 6 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കർണാടക സർക്കാർ,” എന്ന തലക്കെട്ടിൽ കാസർഗോഡ് വാർത്ത എന്ന മലയാളം മാധ്യമം ഈ വാർത്ത 2025 മാര്‍ച്ച് 15ന് കൊടുത്തതും ഞങ്ങൾ കണ്ടെത്തി.

ഹെഡ്ലൈൻ കർണാടക എന്ന കന്നഡ ഭാഷ വെബ്‌സൈറ്റും 2025 മാര്‍ച്ച് 14ന് ഈ റിപ്പോർട്ട് കൊടുത്തിട്ടുണ്ട്.

സിദ്ധനകൊല്ല മഠത്തിലെ ശിവകുമാര്‍ സ്വാമിയുടെ കാലില്‍ വീണ് പൊലീസുകാര്‍ അനുഗ്രഹം വാങ്ങുന്നത്തിന്റെ വീഡിയോ ആണിത് എന്ന് അതിൽ നിന്നും മനസ്സിലായി.
ഇവിടെ വായിക്കുക:തൃണമൂൽ കോൺഗ്രസ് എംഎൽഎ അല്ല പോലീസുകാരനെ മർദ്ദിക്കുന്നത്
Sources
News report by daijiworld.com on March 14,2025
News report by Headlines Karnataka on March 14,2025
News report by Kasargod Vartha on March 14,2025