Tuesday, April 22, 2025

Fact Check

ദുഃഖവെള്ളിയുടെ പൊതുഅവധി കേന്ദ്രം നിർത്തലാക്കിയോ?

banner_image

Claim

image

ദുഃഖവെള്ളിയുടെ പൊതുഅവധി കേന്ദ്രം നിർത്തലാക്കി.

Fact

image

കേന്ദ്ര സർക്കാർ അത്തരം ഒരു തീരുമാനം എടുത്തിട്ടില്ല.

“ദുഃഖവെള്ളിയുടെ പൊതുഅവധി കേന്ദ്രം നിർത്തലാക്കി. ഇത് കാസയുടെ വിജയം. ആഹ്ലാദിപ്പിൻ !!!,” എന്ന പേരിലൊരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വഖഫ് ഭേദഗതി ബിൽ പാര്ലമെന്റിന്റെ ഇരുസഭകളും പാസ്സാക്കുകയും രാഷ്‌ട്രപതി ഒപ്പു വെച്ച് നിയമം പ്രാബല്യത്തിൽ വരികയും ചെയ്ത സാഹചര്യത്തിലാണ് പോസ്റ്റ്.

പോസ്റ്റിൽ കാസയെയും പരാമർശിക്കുന്നുണ്ട്. ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന കാസ വഖഫ് ഭേദഗതി ബില്ലിൽ ബിജെപി സർക്കാരിനുള്ള പിന്തുണ അറിയിച്ച ക്രൈസ്തവ സംഘടനയാണ്.

കാസ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിക്ക് രൂപം നല്‍കാനാണ് ശ്രമമെന്ന് കാസ ഈ അടുത്ത കാലത്ത് ഒരു മാധ്യമ അഭിമുഖത്തിൽ കാസ സംസ്ഥാന പ്രസിഡൻറെ കെവിന്‍ പീറ്ററിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിനോട് പ്രതികരിച്ച്, കാസ ക്രിസ്ത്യാനികള്‍ക്ക് ഇടയിലുള്ള വര്‍ഗീയ പ്രസ്ഥാനമാണെന്നും ആര്‍ എസ് എസിന്റെ മറ്റൊരു മുഖമാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞരിന്നു.

മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിൽ കെസിബിസിയും കാസയും ബിജെപിയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിരുന്നു. അത് കൊണ്ട് തന്നെ കോൺഗ്രസ്സ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളോട് വഖഫ് ബില്ലിന് അനുകൂലമായി വോട്ട് ചെയ്യാൻ കേരളം കത്തോലിക്ക് ബിഷപ്‌സ് കോൺഫറൻസ് (കെസിബിസി) ആവശ്യപ്പെട്ടിരുന്നു.

2019-ലാണ് വഖഫ് ബോർഡ് വകുപ്പ് 40 പ്രകാരം മുനമ്പത്തെ 404 ഏക്കറോളം ഭൂമി വഖഫായി പ്രഖ്യാപിച്ചത്. ഇതിനെതിരേയുള്ള അപ്പീൽ നിലവിൽ കോഴിക്കോട് വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയിലാണ്. ഈ ഒരു സന്ദർഭത്തിലാണ് പോസ്റ്റുകൾ വൈറലാവുന്നുണ്ടത്.

ഇവിടെ വായിക്കുക: വഖഫ് ബില്ലിനെതിരെയുള്ള പ്രതിഷേധം ഉത്തർപ്രദേശിൽ അടിച്ചമർത്തുന്നതാണോ വീഡിയോയിൽ?

Fact Check/ Verification

ഞങ്ങൾ ആദ്യം ദുഃഖവെള്ളിയുടെ പൊതുഅവധി എടുത്ത് കളഞ്ഞതായി വർത്തയുണ്ടോ എന്ന് പരിശോധിച്ചു. അപ്പോൾ ചണ്ഡീഗഡിൽ ദുഃഖവെള്ളി അവധി വേണ്ടെന്ന് വെച്ചതായും അതിനെതിരെ കോൺഗ്രസ്സ് പ്രതിഷേധിച്ചതായും 2025 ഏപ്രിൽ 4 ന് ഡി ട്രിബ്യുൺ വാർത്ത കൊടുത്തത് കണ്ടു. വാർത്തയിൽ ചണ്ഡീഗഡിൽ മാത്രമാണ് ദുഖവെള്ളിയാഴ്ച പ്രവർത്തിദിവസമാക്കിയത് എന്ന് വ്യക്തമാണ്.

അതല്ലാതെ കേന്ദ്ര സർക്കാർ ദുഃഖവെള്ളിയിലെ അവധി റദ്ദാക്കിയത് സംബന്ധിച്ച് മറ്റൊരു വാർത്തയും കണ്ടെത്താനായില്ല.

പിന്നീട് ഞങ്ങൾ കേന്ദ്ര സർക്കാരിന്റെ അവധി ദിവസങ്ങൾ പരിശോധിക്കാൻ തീരുമാനിച്ചു. അതിനായി നാഷണൽ പോർട്ടൽ ഓഫ് ഇന്ത്യ പരിശോധിച്ചു. അതിലെ ഏപ്രിൽ 2025ലെ കലണ്ടർ പ്രകാരം, ഏപ്രിൽ 18 ദുഖവെളിയാഴ്ച അവധിയാണ്.

Courtesy: National Portal of India
Courtesy: National Portal of India

ഒക്ടോബർ 24,2024ലെ പ്രസ് ഇൻഫർമേഷൻ ബ്യുറോ തിരുവനന്തപുരം യൂണിറ്റ് ഇറക്കിയ പത്രക്കുറിപ്പ് പ്രകാരം, 2025 ഏപ്രിൽ 18 ദുഖവെളിയാഴ്ച കേരളത്തിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് അവധിയാണ്.

Courtesy: PIB press release
Courtesy: PIB press release

ഞങ്ങൾ കേരളത്തിലെ സെൻട്രൽ ഗവർമെൻറ് എംപ്ലോയീസ് കോർഡിനേഷൻ കമ്മിറ്റിയോട് അന്വേഷിച്ചപ്പോഴും ദുഖവെളിയാഴ്ച കേരളത്തിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് അവധിയാണ് എന്ന് മനസ്സിലായി.

ഇവിടെ വായിക്കുകദീപിക പദുകോൺ നടുവിരൽ കാണിക്കുന്നത് സംഘപരിവാർ പ്രവർത്തകരെയല്ല

Conclusion

ദുഃഖവെള്ളിയുടെ പൊതുഅവധി കേന്ദ്രം നിർത്തലാക്കി എന്ന പ്രചരണം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ ചണ്ഡീഗഢിൽ ദുഖവെള്ളിയാഴ്ച പ്രവർത്തി ദിവസമാക്കിയിരുന്നു.

Sources
List of Holidays in National Portal of India
PIB press release on October 24,2024
Information from Kerala Central Government Workers Coordination Committee

RESULT
imageFalse
image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,862

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.