Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഹൈദരാബാദിലെ 156 കിലോമീറ്റർ നീളമുള്ള റിംഗ് റോഡിന്റെ പടം.
എഐ ഉപയോഗിച്ച് നിർമ്മിച്ച ചിത്രം.
ഹൈദരാബാദിലെ 156 കിലോമീറ്റർ നീളമുള്ള റിംഗ് റോഡിന്റെ പടം എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“ഹൈദരാബാദിൽ 156 കിലോമീറ്റർ നീളമുള്ള ഒരു റിംഗ് റോഡ് രാജ്യത്തെ തന്നെ ഏറ്റവും വലിയ റിംഗ് റോഡാണ് ഇത്. ഇതാണ് പുതിയ #ഭാരതം,” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റ്.

ഇവിടെ വായിക്കുക:ജർമ്മനിയിൽ 15 വയസ്സുള്ള കുട്ടിയെ കൊല്ലാൻ ശ്രമിച്ച സ്ത്രിയല്ലിത്
Fact Check/ Verification
ചിത്രം കണ്ടപ്പോൾ അതിൽ ചില കൃത്രികമത്വങ്ങൾ ഞങ്ങൾക്ക് തോന്നി.
അതിനാൽ ഞങ്ങൾ ചിത്രം ഹൈവ് മോഡറേഷൻ എന്ന എഐ ഇമേജ് ഡിറ്റക്ഷൻ ടൂളിൽ പരിശോധിച്ചു അപ്പോൾ ചിത്രത്തിൽ 98.2% എഐ ജനറേറ്റഡ് അല്ലെങ്കിൽ ഡീപ്ഫേക്ക് ഉള്ളടക്കം അടങ്ങിയിരിക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തി.

ഞങ്ങൾ ചിത്രം ഫേക്ക് ഇമേജ് ഡിറ്റക്ടർ ടൂൾ ഉപയോഗിച്ചും പരിശോധിച്ചു. ടൂൾ ഫോട്ടോ കമ്പ്യൂട്ടർ സൃഷ്ടിച്ചതോ പരിഷ്കരിച്ചതോ പോലെ തോന്നിക്കുന്നുവെന്ന് കണ്ടെത്തി.

വാസ്ഇറ്റ് എഐ ടൂൾ പറഞ്ഞത്, ഇമേജ് അല്ലെങ്കിൽ അതിന്റെ ഒരു പ്രധാന ഭാഗം എഐ ആണ് സൃഷ്ടിച്ചതെന്ന് തികച്ചും ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നാണ്.

പോരെങ്കിൽ ഞങ്ങൾ ഹൈദരാബാദ് ഔട്ടർ റിങ് റോഡിൻറെ വിവിധ ഫോട്ടോകൾ പരിശോധിച്ചു.അപ്പോൾ ഇപ്പോൾ പ്രചരിക്കുന്നത് പോലുള്ള ഇന്റർസെക്ഷനുകൾ ഉള്ള റോഡ് ഭാഗങ്ങളുടെ ഫോട്ടോ ഒന്നും കണ്ടെത്താനായില്ല.
ഞങ്ങൾ ഹൈദരാബാദ് റിങ്‌റോഡിന്റെ ചരിത്രം പരിശോധിച്ചപ്പോൾ, അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് 2006ൽ തുടക്കമിട്ടതാണ് അതിന്റെ നിർമ്മാണം എന്നും കണ്ടെത്തി. അതിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലത്ത് പണിതാണ് റോഡ് എന്ന പോസ്റ്റിലെ സൂചനയും പൂർണമായും ശരിയല്ലെന്ന് ബോധ്യപ്പെട്ടു. 158.7 കിലോമീറ്റർ ആണ് ഈ റോഡ് കവർ ചെയ്യുന്നത്.
പ്രോജക്റ്റ് ടൈംലൈൻ ഇങ്ങനെയാണ്: 14 നവംബർ 2008: ഗച്ചിബൗളി – നർസിംഗി – ഷംഷാബാദ് (ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്) (22 കി.മീ.), 7 ജൂലൈ 2010: ഷംഷാബാദ് – പെഡ്ഡ അംബർപേട്ട് (38 കി.മീ.), 14 ഓഗസ്റ്റ് 2011: നർസിങ്ങി – പടഞ്ചെരു (23.7 കി.മീ.), 3 ഡിസംബർ 2012: (ചില ഭാഗം 2018 ഏപ്രിൽ 27-ന് പൂർത്തിയായി) പടഞ്ചെരു – ഗൗഡവല്ലി, കണ്ടൽകോയ – ഷമീർപേട്ട് (38 കി.മീ), 4 മാർച്ച് 2015: പെഡ്ഡ അംബർപേട്ട് – ഘട്കേസർ (14 കി.മീ.), 15 ജൂലൈ 2016: ഘട്‌കേസർ – ഷമീർപേട്ട് (23 കി.മീ.) അത് അനുസരിച്ച്, 2008 നവംബ൪ 14നാണ് ഗച്ചിബവ്‌ളി-നർസിങി-ഷംഷാബാദ് എന്ന ആദ്യത്തെ ഘട്ടം ജനങ്ങൾക്കായി തുറന്നത്. അവസാനഘട്ടമായ :ഘാട്ട്കെസർ-ഷമീർപെട്ട് മോദിയുടെ ഭരണകാലമായ 15 ജൂലൈ 2016ൽ പൂർത്തീകരിച്ചു. അത് അനുസരിച്ച്, 2008 നവംബ൪ 14നാണ് ഗച്ചിബവ്‌ളി-നർസിങി-ഷംഷാബാദ് എന്ന ആദ്യത്തെ ഘട്ടം ജനങ്ങൾക്കായി തുറന്നത്. അവസാനഘട്ടമായ :ഘാട്ട്കെസർ-ഷമീർപെട്ട് മോദിയുടെ ഭരണകാലമായ 15 ജൂലൈ 2016ൽ പൂർത്തീകരിച്ചു.
2014 വരെയുള്ള മൻമോഹൻ സിംഗിന്റെ ഭരണകാലത്തും അതിന് ശേഷമുള്ള മോദിയുടെ ഭരണകാലത്തുമായാണ് വിവിധ ഘട്ടങ്ങൾ ഹൈദരാബാദ് റിങ് റോഡ് പൂർത്തിയാക്കിയത് എന്നും ഞങ്ങളുടെ പരിശോധനയിൽ ബോധ്യപ്പെട്ടു.
സമൂഹ മാധ്യമങ്ങളിൽ ഹൈദരാബാദ് റിങ് റോഡിൻ്റെ പേരിൽ പ്രചരിപ്പിക്കുന്ന ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക: ഡൽഹി തിരഞ്ഞെടുപ്പിലെ എഎപി പരാജയം പഞ്ചാബിൽ ആഘോഷിക്കുന്നവരല്ല വീഡിയോയിൽ
Sources
HiveModeration tool
FakeImageDetector tool
WasitAI tool
Vasudha Beri
November 26, 2025
Sabloo Thomas
November 15, 2025
Sabloo Thomas
November 14, 2025