ഡൽഹി തിരഞ്ഞെടുപ്പിലെ എഎപി പരാജയം പഞ്ചാബിൽ ആഘോഷിക്കുന്നവർ എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “ഡൽഹിക്ക് ശേഷം ചൂലിന്റെ കെട്ട് അഴിച്ച് പഞ്ചാബികളും,” എന്ന വിവരണത്തോടെയാണ് വീഡിയോ.

ഇവിടെ വായിക്കുക: മദ്യപിക്കുന്ന കാവി വസ്ത്രക്കാരുടെ വീഡിയോ കുംഭമേളയിൽ നിന്നല്ല
Fact Check/ Verification
ഈ സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചപ്പോൾ ഞങ്ങൾക്ക് ഈ വീഡിയോ Max24 Punjab എന്ന ഫേസ്‌ബുക്ക് പേജിൽ ലഭിച്ചു. ഈ വീഡിയോ ഡിസംബർ 22, 2024നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പോസ്റ്റിൻ്റെ അടിക്കുറിപ്പ് പ്രകാരം ഈ ദൃശ്യങ്ങൾ പഞ്ചാബിലെ ഗുർദാസ്‌പുറിൽ നടന്ന മുനിസിപ്പൽ കൌൺസിൽ തെരെഞ്ഞെടുപ്പിൽ വാർഡ് നമ്പർ 16ൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി വരുൺ ശർമ്മയുടെ വിജയാഘോഷ ചടങ്ങുകളാണ്. എഎപിയുടെ പരാജയവും കോൺഗ്രസിൻ്റെ വിജയവും ആഘോഷിക്കാൻ ഗുർദാസ്‌പുറിലേ ഹനുമാൻ ചൗക്കിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തുന്നതാണ് വീഡിയോയിൽ.
ഈ വീഡിയോയുടെ മറ്റൊരു പതിപ്പ് ഞങ്ങൾക്ക് Chardikla punjab news എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും ലഭിച്ചു. ഈ വീഡിയോ ഡിസംബർ 21, 2024നാണ് പ്രസിദ്ധികരിച്ചിട്ടുള്ളത്. ഗുർദാസ്‌പുറിൽ നടന്ന മുനിസിപ്പൽ കൌൺസിൽ തെരെഞ്ഞെടുപ്പിൽ വാർഡ് നമ്പർ 16ൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർഥി വരുൺ ശർമ്മയുടെ വിജയാഘോഷ ചടങ്ങുകളാണ് എന്നാണ് ആവീഡിയോയും പറയുന്നത്

“ഗുരുദാസ്പൂരിലെ വാർഡ് നമ്പർ 16 ലെ മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയും യുവ നേതാവുമായ വരുൺ ശർമ്മ വിജയിച്ചു. ഇതോടൊപ്പം മുനിസിപ്പൽ കൗൺസിലിലെ 29ൽ 29 സീറ്റിലും കോൺഗ്രസ് പാർട്ടി ഭരണം നിലനിർത്തി,” എന്ന വിവരണത്തോടെയുള്ള പഞ്ചാബ് ന്യൂസ് 18, ഡിസംബർ 21,2024്ന് കൊടുത്ത വാർത്തയും ഞങ്ങൾ കണ്ടെത്തി. ആ വാർത്തയിൽ വരുൺ ശർമ്മയുടേതായി കൊടുത്തിരിക്കുന്ന ഫോട്ടോയിലെ ആളെ വൈറൽ വിഡിയോയിലും കാണാം.

ഡൽഹി തെരെഞ്ഞെടുപ്പ് നടന്നത് ഫെബ്രുവരി 5നും വോട്ട് എന്നാലും ഫലം പ്രഖ്യാപിക്കലും നടന്നത് 8 ഫെബ്രുവരിനാണ്. അതായത് ഈ വീഡിയോ ഡൽഹി തിരഞ്ഞെടുപ്പ് വിജയത്തിന് മുമ്പുള്ളതാണ്.
Conclusion
ഈ വീഡിയോ ഗുർദാസ്‌പുർ മുനിസിപ്പൽ കൌൺസിൽ തെരെഞ്ഞെടുപ്പിൽ വിജയം ആഘോഷിക്കുന്ന കോൺഗ്രസ് പ്രവർത്തകരുടെതാണെന്നും ഡൽഹിയിൽ നടന്ന തെരഞ്ഞെടുപ്പുമായി അതിന് ര ബന്ധവുമില്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക:Fact Check: തിരുവിതാംകൂറിലെ കഴിഞ്ഞ നൂറ്റാണ്ടിലെ സ്വർണപ്പണിക്കാരല്ലിത്
Sources
Facebook Post by Max24 Punjab on December 22,2024
Facebook Post by Chardikla punjab news on December 21,2024
News report by Punjab News 18 on December 21,2024