Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ജർമ്മനിയിൽ 15 വയസ്സുള്ള പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച മുസ്ലിം സ്ത്രീയെ ജർമ്മൻ പോലീസ് കീഴ്പ്പെടുത്തുന്നു.
ജർമ്മനിയിലെ ബെർലിൻ സെൻട്രൽ സ്റ്റേഷനിൽ നടന്ന പലസ്തീൻ അനുകൂല റാലിക്കിടെ ഒരു സ്ത്രീയെ ജർമ്മൻ പോലീസ് അറസ്റ്റ് ചെയ്യുന്നു.
ഒരു മുസ്ലിം സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ ജർമ്മനിയിൽ 15 വയസ്സുള്ള പെൺകുട്ടിയെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെന്ന് പേരിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ജർമ്മനിയിൽ 15 വയസ്സുള്ള സ്വദേശി പെൺകുട്ടിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച സ്ത്രീയെ പോലീസ് കീഴ്പ്പെടുത്തുന്നു. ഇവറ്റകളുടെ ഉള്ളിൽ നിറയെ വിഷമാണ്… കൊടും വിഷം. ചെറു പ്രായം മുതൽ തലച്ചോറിൽ കുത്തികയറ്റുന്ന മത വിദ്വേഷവും പേറിയാണ് ഇവറ്റകൾ ജീവിക്കുന്നത്,” എന്ന മത വിദ്വേഷം പരത്തുന്ന വിവരണത്തോടെയാണ് പോസ്റ്റ്.

ഇവിടെ വായിക്കുക: ഡൽഹി തിരഞ്ഞെടുപ്പിലെ എഎപി പരാജയം പഞ്ചാബിൽ ആഘോഷിക്കുന്നവരല്ല വീഡിയോയിൽ
Fact Check/ Verification
ഈ സംഭവത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഗൂഗിളിൽ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി പരിശോധിച്ചപ്പോൾ 2024 മാർച്ച് 30ന് തുർക്കിയിലെ വാർത്താ ഏജൻസിയായ അനഡോലു അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തി.
“ബെർലിൻ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ ഇസ്രായേൽ ആക്രമണത്തിനെതിരെ പലസ്തീനുകാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച മുസ്ലീം സ്ത്രീയെ ജർമ്മൻ പോലീസ് ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു,” എന്നാണ് പോസ്റ്റിന്റെ വിവരണം.

സമാനമായ വീഡിയോയുള്ള ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ഉൾപ്പെടുത്തിയ ഒരു വാർത്ത 2024 മാർച്ച് 30ന് മിഡിൽ ഈസ്റ്റ് മോണിറ്റർ കൊടുത്തതും ഞങ്ങൾ കണ്ടെത്തി. ബർലിൻ റെയിൽവേ സ്റ്റേഷനിൽ നടന്ന പലസ്തീൻ അനുകൂല സമരവുമായി ബന്ധപ്പെട്ടാണ് ഈ സ്ത്രീയെ അറസ്റ്റ് ചെയ്തതെന്ന് ആ വാർത്തയും പറയുന്നു.

സമാനമായ വിവരണത്തോടെ മിഡിൽ ഈസ്റ്റ് ഐ എന്ന മാധ്യമം അവരുടെ എക്സ് പ്രൊഫൈലിൽ ഈ വീഡിയോ 2024 മാർച്ച് 30ന് പോസ്റ്റ് ചെയ്തിട്ടുണ്ട്.

2024 ഏപ്രിൽ 1ന് ടൈംസ് ഓഫ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലും സമാനമായ വിവരണത്തോടെ വീഡിയോ പങ്ക് വെച്ചിട്ടുണ്ട്.
ജർമ്മനിയിൽ 15 വയസ്സുള്ള സ്വദേശി പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത മുസ്ലിം സ്ത്രീയെ കുറിച്ച് വാർത്തകൾക്കായി തിരഞ്ഞെങ്കിലും അത്തരം റിപോർട്ടുകൾ ഒന്നും ഞങ്ങൾക്ക് കണ്ടെത്താനായില്ല.
15 വയസുള്ള ജർമ്മൻ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്യുന്ന ദൃശ്യമല്ലിതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. വിഡിയോയിൽ ഉള്ളത്. ജർമ്മനിയിലെ ബെർലിൻ സെൻട്രൽ സ്റ്റേഷനിൽ നടന്ന പലസ്തീൻ അനുകൂല റാലിക്കിടെ പകർത്തിയ ദൃശ്യമാണിതെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക: മദ്യപിക്കുന്ന കാവി വസ്ത്രക്കാരുടെ വീഡിയോ കുംഭമേളയിൽ നിന്നല്ല
Sources
Instagram Post by anadoluagency on March 30, 2024
News Report by Middle East Monitor on March 30, 2024
X Post by Middle East Eye on March 30,2024
YouTube Video by Times of India on April 1,2024
Sabloo Thomas
November 29, 2025
Sabloo Thomas
November 10, 2025
Sabloo Thomas
September 30, 2025