Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Coronavirus
കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ നടപടി എടുക്കുമ്പോൾ സംയമനം പാലിക്കണമെന്ന് കർണാടക ഹൈക്കോടതി പോലീസ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഈ വാർത്തയ്ക്ക് പിന്നാലെയാണ് ഈ പോസ്റ്റ് ഫേസ്‌ബുക്കിൽ വന്നത്.കോവിഡ് -19 പകർച്ചവ്യാധി നിയന്ത്രണത്തിലും മറ്റുമുള്ള ചില പ്രശ്നങ്ങളെക്കുറിച്ചുള്ള ഒരു കൂട്ടം നിവേദനങ്ങളിൽ വാദം കേൾക്കുമ്പോൾ,ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക അധ്യക്ഷനായ ബെഞ്ച് ആണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്ന് പുറത്ത് ഇറങ്ങിയവരെ എല്ലാം പോലിസ് പൂജിച്ചു വിട്ടു,എന്ന് അവകാശപ്പെടുന്ന ചില വീഡിയോകൾ ഫേസ്‌ബുക്കിൽ ലഭ്യമാണ്.ഈ വീഡിയോകൾ എല്ലാം തന്നെ കോവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവരെ പോലീസ് ലാത്തിചാർജ്ജ് ചെയ്യരുത് എന്ന ഹൈക്കോടതി ഉത്തരവുമായി ആ സംഭവത്തെ ബന്ധിപ്പിക്കുന്നുണ്ട്.അതിൽ ചിലത് ഇവിടെ ചേർക്കുന്നു. ഇതേ വിഷയം ഉന്നയിക്കുന്ന മറ്റൊരു വീഡിയോ ഇവിടെ ഇവിടെ കാണാം.മറ്റൊന്ന് ഇവിടെയും.
മെയ് 12 തീയതി കർണാടക കോടതി അത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ച കാര്യം ലൈവ് ലോ വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കർണാടക പോലീസ് കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് എതിരെ എടുക്കുന്ന കടുത്ത നടപടികൾ നേരത്തെ തന്നെ വിമർശനത്തിന് വിധേയമായിട്ടുണ്ട്.
അത് കൊണ്ട് തന്നെ കർണാടക ആഭ്യന്തരമന്ത്രി സംസ്ഥാനത്തെ കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ആളുകളുമായി ഇടപ്പെടുമ്പോൾ സംയമനം പാലിക്കണമെന്നു പൊലീസിന് നിർദേശം നൽകിയിരുന്നു.അത് ബിസിനസ്സ് സ്റ്റാൻഡേർഡ് മേയ് 11 നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബലപ്രയോഗം പാടില്ലെന്നാണ് ആഭ്യന്തര മന്ത്രി ബസവരാജ് ബോമ്മാ പറഞ്ഞത്. മാർഗനിർദേശങ്ങൾ ലംഘിച്ചവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതുപോലുള്ള മറ്റ് മാർഗ്ഗങ്ങൾ മുൻഗണന നൽകണമെന്നും താൻ പോലീസിനോട് നിർദ്ദേശിച്ചതായും, അദ്ദേഹം പറഞ്ഞിരുന്നു.
കോവിഡിന്റെ വ്യാപനം തടയാൻ സർക്കാർ ഉത്തരവിട്ട കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പോലീസ് പലയിടത്തും ബലപ്രയോഗം നടത്തി.ഇതിനെതിരെ പ്രതിപക്ഷം ഉൾപ്പെടെയുള്ളവർ സർക്കാരിനെ രൂക്ഷമായി വിമർശിച്ച കാര്യവും ബിസിനസ്സ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നാൽ ഈ പോസ്റ്റിൽ കാണുന്നത് പോലെ പോലീസ് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവരെ ആരതി ഉഴിയുന്ന ദൃശ്യം ആ ഉത്തരവിന് ശേഷമാണോ എന്നറിയാൻ ഇമേജ് റിവേഴ്‌സ് സെർച്ച് ചെയ്തു നോക്കി.അപ്പോൾ ദൃശ്യം ഗുജറാത്തിൽ നിന്നുള്ള ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നെടുത്താണ് എന്ന് വ്യക്തമായി. അത് പോസ്റ്റ് ചെയ്തിരിക്കുന്നത് ഏപ്രിൽ 7,2020നാണ്.
ഇതിനു സമാനമായി മറ്റൊരു സംഭവം കീവേർഡ് സെർച്ചിലും കണ്ടെത്തി.ഉത്തർപ്രദേശിലെ കാൺപൂരിൽ ഇതു പോലെ പോലീസ് മാസ്ക് ഇട്ട വ്യക്തികളെ ആരതി ഉഴിയുന്നതിന്റെ വാർത്ത VG എന്ന ചാനൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.കോവിഡ് മാനദണ്ഡം ലംഘിച്ചവരെ പോലീസ് ആരതി ഉഴിഞ്ഞു നാണംക്കെടുത്തുന്നുവെന്നാണ് വാർത്ത പറയുന്നത്.
ടൈംസ് നൗവും മുംബയിൽ നിന്നും ഏപ്രിൽ 20,2020 നു മഹാരാഷ്ട്രയിൽ നിന്നും സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
രണ്ടു സംഭവങ്ങൾ ചേർത്ത് വെച്ചാണ് ഈ പോസ്റ്റ് സൃഷ്ടിച്ചിരിക്കുന്നത്. ഒന്ന്, കോവിഡ് മാനദണ്ഡം ലംഘിക്കുന്നവരെ പോലീസ് ലാത്തിച്ചാർജ് ചെയ്യുന്നതിനെ വിമർശിച്ച കർണാടക ഹൈക്കോടതി നടപടി. രണ്ട്,മാസ്ക്കിട്ട വാഹന യാത്രക്കാരെ പോലീസ് ആരതി ഉഴിയുന്ന വീഡിയോ. ഇത്തരം പോലീസ് നടപടികൾ കോവിഡ് മാനദണ്ഡം ലംഘിക്കുന്നവരെ മാനം കെടുത്താനാണ് എന്ന് പറയുന്ന വീഡിയോയും യുട്യൂബിൽ ലഭ്യമാണ്.കോവിഡ് മാനദണ്ഡം ലംഘിക്കുന്നവർക്ക് എതിരെയുള്ള കർണാടക ഹൈക്കോടതി ഉത്തരവ് വന്നത് ഈ മാസം മാത്രമാണ്. എന്നാൽ ഈ വീഡിയോ ആവട്ടെ 2020 ഏപ്രിൽ മുതൽ ഫേസ്‌ബുക്കിൽ ലഭ്യമാണ്. അത് കൊണ്ട് തന്നെ രണ്ടു സംഭവങ്ങൾ തമ്മിലും ബന്ധമില്ല എന്ന് മനസിലാക്കാം.ഇത് വ്യക്തമാക്കുന്നത് പോസ്റ്റിൽ പറയുന്നത് പോലെ പോലീസ് മാസ്ക് ഇട്ടിരിക്കുന്ന വാഹന യാത്രക്കാരെ ആരതി ഉഴിയുന്ന സംഭവവും, ലോക് ഡൗൺ കാലത്ത് പുറത്ത് ഇറങ്ങുന്നവരെ പോലീസ് തല്ലരുതെന്ന, കർണാടക ഹൈകോടതി ഉത്തരവും തമ്മിൽ ബന്ധമൊന്നുമില്ലെന്നാണ്.
https://www.facebook.com/111083336998296/videos/226317578578621
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
April 19, 2025
Sabloo Thomas
April 9, 2025
Sabloo Thomas
March 20, 2025