Monday, March 17, 2025
മലയാളം

Fact Check

Fact Check: ട്രാക്കിംഗ് ചിപ്പ് ഘടിപ്പിച്ച കീ ചെയിനുകളെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യാജം

banner_image

Claim
ട്രാക്കിംഗ് ചിപ്പ് ഘടിപ്പിച്ച കീ ചെയിനുകള്‍ എയര്‍പോര്‍ട്ടിനുള്ളില്‍ വില്‍ക്കുന്നു.

Fact
എയര്‍പോര്‍ട്ട് അധികൃതര്‍ ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

എയര്‍പോര്‍ട്ടിനുള്ളില്‍ ട്രാക്കിംഗ് ചിപ്പ് ഘടിപ്പിച്ച കീ ചെയിനുകള്‍ വില്‍ക്കുന്ന കുറ്റവാളികളുടെ സംഘം പ്രവര്‍ത്തിക്കുന്നതിനെതിരെ മുംബൈ എയർപോർട്ട്പുറപ്പെടുവിച്ച അടിയന്തര മുന്നറിയിപ്പ് സന്ദേശം എന്ന പേരിൽ ഒരു വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

Request we got in our tipline number
Request we got in our tipline number

വളരെ നീണ്ട പോസ്റ്റാണ് പ്രചരിക്കുന്നത്. അതിലെ വിവരങ്ങൾ ഇപ്രകാരമാണ്:”അടിയന്തര സന്ദേശം. എയർപോർട്ട് അടിയന്തര അലേർട്ട്, ദയവായി വായിച്ച് പ്രചരിപ്പിക്കുക. പോലീസ് രൂപീകരണത്തിൽ എത്തിച്ചേരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്: പൊതുസ്ഥലങ്ങൾ, വിമാനത്താവളങ്ങൾ, പെട്രോൾ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ മനോഹരമായ കീ ചെയിൻ വിൽക്കുന്ന കുറ്റവാളികളുടെ ഒരു സംഘമുണ്ട്. അവർ ചിലപ്പോൾ സെയിൽസ് പ്രൊമോട്ടർമാരായി സ്വയം പരേഡ് നടത്തുന്നു. ഈ കീ ചെയിനുകൾ എത്ര മനോഹരമായി നോക്കിയാലും വാങ്ങുകയോ സ്വീകരിക്കുകയോ ചെയ്യരുത്.”

“കീ ശൃംഖലകളിൽ ഇൻബിൽറ്റ് ട്രാക്കിംഗ് ഉപകരണ ചിപ്പ് ഉണ്ട്. ഇത് നിങ്ങളുടെ വീട്ടിലേക്കോ നിങ്ങളുടെ കാർ പാർക്ക് ചെയ്തിരിക്കുന്നിടത്തോ ട്രാക്ക് ചെയ്യാൻ അവരെ അനുവദിക്കുന്നു. കീ ഹോൾഡറുകൾ കാണാൻ വളരെ മനോഹരമാണ്. അത് സ്വീകരിക്കുന്നത് നിങ്ങളുടെ ജീവൻ അപകടത്തിലാക്കിയേക്കാം,” സന്ദേശം തുടരുന്നു.

“അതിനാൽ ഈ സന്ദേശം സഹപ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കും കൈമാറണമെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ജാഗ്രത പാലിക്കുക. എല്ലാവർക്കും മുന്നറിയിപ്പ് നൽകുക. നന്ദി & ആശംസകൾ,” എന്നും സന്ദേശത്തിൽ പറയുന്നു.

“എയർപോർട്ട് ഓപ്പറേഷൻസ് കൺട്രോൾ സെൻ്റർ, ഇൻ്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, അന്താരാഷ്ട്ര വിമാനത്താവളം, AOCC ടവർ നാലാം നില, ടെർമിനൽ 1B, ഇന്ത്യ, ഓഫീസ്: +91 22 26156832 / 26264672 / TV4900 / 4600 / 4400, ഇഫാക്സ്: +91 22 66851575,” എന്ന വിലാസവും ഫോൺ നമ്പറും സന്ദേശത്തോടൊപ്പമുണ്ട്.

“ഈ വിവരം നിങ്ങളുടെ എല്ലാ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കിടുക,” എന്നും സന്ദേശം പറയുന്നു

ഇവിടെ വായിക്കുക: Fact Check: മകൻ അമ്മയെ വിവാഹം ചെയ്യുന്ന ദൃശ്യമല്ലിത്

Fact Check/Verification

എയര്‍പോര്‍ട്ട് അധികൃതര്‍ ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടോ എന്നറിയാൻ ഞങ്ങൾ ആദ്യം ഒരു കീ വേർഡ് സേർച്ച് നടത്തി. എന്നാല്‍ ഒരിടത്തും മുംബൈ എയർപോർട്ട് അധികൃതർ ഇത്തരം ഒരു  മുന്നറിയിപ്പ് നല്‍കിയിയതായി വാർത്തയോ എയർപോർട്ടിന്റെ ഭാഗത്ത് നിന്നുള്ള ഏതെങ്കിലും അറിയുപ്പുകളോ കണ്ടില്ല.

പോസ്റ്റിൽ നൽകിയിരിക്കുന്ന ഫോൺ നമ്പറുകൾ മുംബൈ എയർപോർട്ട് അവരുടെ സൈറ്റിൽ കൊടുത്തിരിക്കുന്ന ടെർമിനൽ 1 അല്ലെങ്കിൽ ടെർമിനൽ 2 വിഭാഗങ്ങളുടെ നമ്പറുകൾ അല്ലെന്നും ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

എന്നാൽ  മലേഷ്യയിൽ ഇതേ കിംവദന്തി ഉയർന്നപ്പോൾ, മലേഷ്യൻ പോലീസ് ഇത് അസത്യമാണെന്നും ഈ വിഷയത്തിൽ പോലീസിന് റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും പ്രസ്താവനയിറക്കിയതായി ഏപ്രിൽ 28,2016-ൽ ന്യൂ സ്‌ട്രെയിറ്റ് ടൈംസ് റിപ്പോർട്ട് ചെയ്തു.

News report by New Strait Times
News report by New Strait Times

കൂടാതെ, വൈറൽ പോസ്റ്റിൽ കാണുന്ന ട്രാക്കർ കീ ചെയിനുകൾ  ഓൺലൈനിൽ ലഭ്യമാണെന്ന് ആമസോൺ ഇന്ത്യയുടെ സൈറ്റിൽ നിന്നും  ഞങ്ങൾ കണ്ടെത്തി, ഇതിന് ഡിസ്‌കൗണ്ട് കഴിഞ്ഞ് ഏകദേശം ₹90  വിലവരും എന്നാണ് സൈറ്റ് പറയുന്നത്. 

Amazon website
Amazon website

2014ല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഇതേ സന്ദേശം സേർച്ച് ചെയ്തപ്പോൾ ഞങ്ങള്‍ക്ക് ലഭിച്ചു. പഴയ വ്യാജ സന്ദേശം വീണ്ടും വൈറലാവുകയാണെന്ന് ഇതിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായി.

ഇങ്ങനെയുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരെ എയര്‍പോര്‍ട്ടിലെ ഡൊമസ്റ്റിക്, ഇന്‍റര്‍നാഷണല്‍ ടെര്‍മിനലുകള്‍ ഇത്തരം കച്ചവടക്കാരെ അനുവദിക്കില്ലെന്നും കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പിആർ വിഭാഗം അധികൃതര്‍ ഞങ്ങളെ അറിയിച്ചു.

Conclusion

മുംബൈ എയർപോർട്ട് അടിയന്തര മുന്നറിയിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്റിലെ ട്രാക്കിംഗ് ചിപ്പ് ഘടിപ്പിച്ച കീ ചെയിനുകള്‍ വില്‍ക്കുന്ന കുറ്റവാളികളുടെ സംഘത്തെ കുറിച്ചുള്ള  മുന്നറിയിപ്പ് സന്ദേശം വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Result: False

Sources
News report by New Strait Times on April 28,2016
Mumbai Airport Website
Amazon website
Telephone Conversation with PR wing, Cochin International Airport


 ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.





image
ഒരു അവകാശവാദത്തിന്റെ സത്യസന്ധത പരിശോധിക്കാൻ, പ്രതികരണം നൽകാൻ അല്ലെങ്കിൽ പരാതിപ്പെടാൻ, ഞങ്ങളെ വാട്സ്ആപ്പ് ചെയ്യുക +91-9999499044 അല്ലെങ്കിൽ ഞങ്ങളെ ഇമെയിൽ ചെയ്യുക checkthis@newschecker.in​. നിങ്ങൾ ബന്ധപ്പെടാനും ഫോർമുകൾ പൂരിപ്പിക്കാൻ കഴിയും.
Newchecker footer logo
Newchecker footer logo
Newchecker footer logo
Newchecker footer logo
About Us

Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check

Contact Us: checkthis@newschecker.in

17,450

Fact checks done

FOLLOW US
imageimageimageimageimageimageimage
cookie

ഞങ്ങളുടെ വെബ്‌സൈറ്റ് കുക്കീസ് ഉപയോഗിക്കുന്നു

ഞങ്ങൾ കുക്കീസ് മറ്റുള്ളവയും സാദൃശ്യമാക്കാൻ സഹായിക്കുന്നു, അറിയിക്കാൻ വാങ്ങിയിരിക്കുന്നവയും അളയാനും, ഒരു മികച്ച അനുഭവത്തിനും നൽകാൻ. 'ശരി' ക്ലിക്ക് ചെയ്താൽ അല്ലെങ്കിൽ കുക്കി മൊഴ്സിലേയ്ക്ക് ഒരു ഓപ്ഷൻ ഓൺ ചെയ്താൽ, നിങ്ങൾ ഇതിൽ സമ്മതിക്കുന്നു, നമ്മുടെ കുക്കി നയത്തിൽ വിവരിച്ച രൂപത്തിൽ.